HOME
DETAILS

കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

  
February 03 2025 | 12:02 PM

Kerala Issues Heat Wave Alert for 2 Days Releases Precautionary Guidelines

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും (03/02/2025 & 04/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് വഴിയൊരുക്കുമെന്നും അറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

നിർദേശങ്ങൾ

1) പകൽ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
2) പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
3) മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ എന്നിങ്ങനെ നിർജലീകരണമുണ്ടാക്കുന്ന പാനീയങ്ങൾ പകല്‍ സമയത്ത് ഒഴിവാക്കുക.
4) അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ഉപയോ​ഗിക്കുക.
5) പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതും നല്ലതാണ്.
6) പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. കൂടാതെ, ORS ലായനി, സംഭാരം എന്നിവയും ഉപയോഗിക്കുക.
7) മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) എന്നിവിടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യണം, അതേസമയം ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേക ജാഗ്രത പുലർത്തുക.

Kerala's disaster management authority has issued a heat wave alert for the state, warning of high temperatures for the next two days and advising citizens to take necessary precautions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റിലെ എന്റെ വിജയത്തിന് കാരണം അദ്ദേഹമാണ്: അഭിഷേക് ശർമ്മ

Cricket
  •  5 hours ago
No Image

ആധാർ കാർഡ് എങ്ങനെ സുരക്ഷിതമാക്കാം; അറിയേണ്ടതെല്ലാം

National
  •  5 hours ago
No Image

ചാമ്പ്യന്‍സ് ട്രോഫി 2025; ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്പ്പന ഇന്നു മുതല്‍; ടിക്കറ്റിന് 125 ദിര്‍ഹം മുതല്‍

uae
  •  6 hours ago
No Image

മെസി, റൊണാൾഡോ, എംബാപ്പെ എല്ലാവരെയും കടത്തിവെട്ടി; ചരിത്രമെഴുതി സൂപ്പർതാരം

Football
  •  6 hours ago
No Image

മേക്ക് ഇന്‍ ഇന്ത്യ ആരംഭിച്ച ശേഷം ഉല്പാദനം കുറഞ്ഞു; ലോക്‌സഭയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

National
  •  6 hours ago
No Image

'ഒരുപ്പയുടെ വാത്സല്യവും പോരാളിയുടെ ശൂരതയും ചേര്‍ന്ന മനുഷ്യന്‍, ഞങ്ങളുടെ റൂഹ്' ദൈഫിന്റെ കുടുംബം ദൈഫിനെ ഓര്‍ക്കുന്നു 

International
  •  7 hours ago
No Image

പൊതുമാപ്പ് അവസാനിച്ചതിനു ശേഷം 6,000 വിസ നിയമലംഘകരെ അറസ്റ്റു ചെയ്ത് യുഎഇ

uae
  •  8 hours ago
No Image

എം.വി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും; നികേഷ് കുമാറും അനുശ്രീയും കമ്മിറ്റിയില്‍

Kerala
  •  10 hours ago
No Image

എന്‍.എസ്.എസ് കുവൈത്ത് മന്നം ജയന്തി ആഘോഷം ഫെബ്രുവരി 7ന്

Kuwait
  •  10 hours ago
No Image

എൻ‌ബി‌ടി‌സി ജീവനക്കാർക്ക് സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Kuwait
  •  10 hours ago