HOME
DETAILS

ഗതാഗതക്കുരുക്കിന് പരിഹാരമാകും; ബെം​ഗളൂരുവിൽ ഫ്ളയിങ് ടാക്‌സി സർവിസ് വരുന്നു

  
February 03 2025 | 12:02 PM

 Bengaluru to Introduce Flying Taxi Service to Ease Traffic Congestion

ബെംഗളൂരു: ബെം​ഗളൂരുവിൽ ഫ്ളയിങ് ടാക്‌സി സർവിസിന് വഴിയൊരുങ്ങുന്നു. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിൽ സമയം നഷ്‌ടപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. 2028-ഓടെ നഗരത്തിൽ ഫ്ളയിങ് ടാക്‌സി സർവിസ് ആരംഭിക്കാൻ സന്നദ്ധതയറിയിച്ചിട്ടുള്ളത് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരിയൽ ഫ്ളയിറ്റ് കമ്പനിയായ സരൽ ഏവിയേഷൻ ആണ്. സരൽ ഏവിയേഷൻ അടുത്തിടെ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ഇലക്ട്രിക് ഫ്ളയിങ് ടാക്സി അവതരിപ്പിച്ചിരുന്നു. 680 കിലോഗ്രാം ഭാരവും ഏഴുസീറ്റുകളുമുള്ള വാഹനം 20 മുതൽ 30 കിലോമീറ്റർവരെയുള്ള യാത്രയ്ക്ക് ഉപയോഗിക്കാനാകും. 

ജനങ്ങൾക്ക് മിതമായനിരക്കിൽ സർവിസ് ലഭ്യമാകുമെന്നാണ് കമ്പനി പറയുന്നത്. സർവിസ് വിജയകരമായാൽ സംസ്ഥാനത്തെ മറ്റുജില്ലകളിൽനിന്ന് രോഗികളെ ബെംഗളൂരുവിലെ ആശുപത്രികളിലെത്തിക്കാൻ എയർ ആംബുലൻസ് സൗകര്യവും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 2023 ഒക്ടോബറിൽ ബെംഗളൂരുവിൽ ആരംഭിച്ച സരൽ ഏവിയേഷൻ ഫ്ളയിങ് ടാക്‌സി സർവിസ് ആരംഭിക്കാൻ 86 കോടി രൂപ കണക്കാക്കിയിട്ടുണ്ട്. ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) കഴിഞ്ഞവർഷം സരൽ ഏവിയേഷനുമായി ചേർന്ന് ഇലക്ട്രിക് ഫ്ളയിങ് സർവിസ് ആരംഭിക്കാൻ ധാരണയിലേർപ്പെട്ടിരുന്നു.

വിമാനത്താവളത്തിൽനിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് സർവിസ് നടത്താനായിരുന്നു ധാരണ. 19 മിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താനാകും. നിലവിൽ വിമാനത്താവളത്തിൽനിന്ന് ഇലക്ട്രോണിക് സിറ്റിയിലെത്താൻ രണ്ടുമണിക്കൂറിലേറെ സമയം ആവശ്യമാണ്. ഫ്ളയിങ് ടാക്‌സി സർവിസ് നഗരത്തിലെ ഗതാഗത സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഇതിനായി, സർവിസ് ആരംഭിക്കാനാവശ്യമായ ഹെലിപ്പാഡുകളും മറ്റും ഒരുക്കേണ്ടതുണ്ട്.

Bengaluru is set to launch a flying taxi service, aimed at reducing traffic congestion and revolutionizing urban mobility in the city.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാഹിയിൽ നിന്നും കടത്താൻ ശ്രമിച്ച 81 ലിറ്റർ മദ്യവുമായി യുവാവ് ആലപ്പുഴയിൽ പിടിയിൽ

Kerala
  •  5 hours ago
No Image

ബെയ്റൂട്ട്, ബാഗ്ദാദ് സർവിസ് പുനരാരംഭിച്ച് എമിറേറ്റ്സ് എയർലൈൻ

uae
  •  5 hours ago
No Image

കേരളം പിന്നോക്കമെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാം എന്ന പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ജോ‍ർജ് കുര്യൻ

Kerala
  •  5 hours ago
No Image

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ അവർ ഏറ്റുമുട്ടും: പ്രവചനവുമായി പോണ്ടിങ്

Cricket
  •  5 hours ago
No Image

മിഹിർ അഹമ്മദിന്റെ മരണം; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ്

Kerala
  •  5 hours ago
No Image

എട്ടിന്റെ പണിയുമായി കുവൈത്ത്; വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 75 ദിനാർ പിഴ

Kuwait
  •  5 hours ago
No Image

ലോകകിരീടം ചൂടിയ ഇന്ത്യൻ പെൺപുലികൾക്ക് കോടികളുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

Cricket
  •  6 hours ago
No Image

ബിജെപിയെ നേരിട്ടതിൽ സിപിഎമ്മിന് ആശയപരമായും രാഷ്ട്രീയമായും ബലഹീനത; കരട് രാഷ്ട്രീയ പ്രമേയം

Kerala
  •  6 hours ago
No Image

ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ മാർച്ച് 1 വരെ ഭാഗിക ഗതാഗത നിയന്ത്രണം

uae
  •  6 hours ago
No Image

കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ ഉത്തരവുമായി ഹൈക്കോടതി; വൈറ്റിലയിലെ സൈനികരുടെ ഫ്ലാറ്റിൻ്റെ 2 ടവർ പൊളിക്കണം

Kerala
  •  6 hours ago