ഞാനിപ്പോൾ റയലിൽ ആയിരുന്നെങ്കിൽ അവനെ കളി പഠിപ്പിക്കുമായിരുന്നു: റൊണാൾഡോ
മാഡ്രിഡ്: റയൽ മാഡ്രിഡിൽ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ കളിക്കുന്ന പൊസിഷനെക്കുറിച്ച് സംസാരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. റയലിൽ ഒമ്പതാം നമ്പറിൽ കളിക്കാൻ എംബാപ്പെ അൽപ്പം ബുദ്ധിമുട്ടുന്നുന്നെണ്ടാണ് റൊണാൾഡോ പറഞ്ഞത്. ബെലോവിപ്പിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്.
'സ്‌ട്രൈക്കറായി കളിക്കാൻ അറിയാത്തതിനാൽ എംബാപ്പെക്ക് ഇത് അൽപ്പം ബുദ്ധിമുട്ടാണ്. എൻ്റെ അഭിപ്രായത്തിൽ അദ്ദേഹത്തിൻ്റെ സ്ഥാനം അതല്ല. ഞാൻ റയൽ മാഡ്രിഡിൽ ആയിരുന്നെങ്കിൽ ഈ റോളിൽ എങ്ങനെ കളിക്കണമെന്ന് എംബാപ്പെയെ ഞാൻ പഠിപ്പിക്കുമായിരുന്നു. റയലിൽ ഞാനും ഒരു സ്‌ട്രൈക്കർ ആയിരുന്നില്ല. അവിടെ ഞാൻ വിങ്ങിൽ കളിച്ചു. ഞാൻ റയലിനായി ഒരുപാട് ഗോളുകൾ നേടിയതിനാൽ ആളുകൾ അത് മറക്കുന്നു. ഞാൻ ഒരിക്കലും യഥാർത്ഥ നമ്പർ 9 അല്ല,' റൊണാൾഡോ പറഞ്ഞു.
ഈ സീസണിൽ ആണ് എംബാപ്പെ പിഎസ്ജിയിൽ നിന്നും റയലിൽ എത്തുന്നത്. സീസണിന്റെ തുടക്കത്തിൽ ടീമിനൊപ്പം താളം കണ്ടെത്താൻ ഫ്രഞ്ച് സൂപ്പർതാരത്തിന് സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് താരം ടീമിനൊപ്പം സ്ഥിരതയാർന്ന പ്രകടനമാണ് നടത്തിയത്. ഇതിനോടകം തന്നെ 33 മത്സരങ്ങളിലാണ് എംബാപ്പെ റയലിനായി കളത്തിൽ ഇറങ്ങിയത്. ഇതിൽ 21 ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കാൻ എംബാപ്പെക്ക് സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."