ദേശീയ ഗെയിംസില്‍ കേരളത്തിന് നാല് മെഡല്‍ കൂടി ; ഷൈനിങ് കേരളം
38ാമത് ദേശീയ ഗെയിംസിന്റെ ഏഴാം ദിനമായ ഇന്നലെ കേരളത്തിന് മെഡല്‍ക്കൊയ്ത്ത്. ഒരു സ്വര്‍ണം അടക്കം നാല് മെഡലുകളാണ് കേരളം സ്വന്തമാക്കിയത്. വനിതകളുടെ വോളിബോളില്‍ കേരളം സ്വര്‍ണം നേടി. പുരുഷന്‍മാരുടെ വോളിബോളിലും 5-5 വനിതാ ബാസ്‌ക്കറ്റ്‌ബോളിലും വെള്ളി നേടിയാണ് കേരളം മുന്നേറിയത്. വെയ്റ്റ്‌ലിഫ്റ്റില്‍ 81 കിലോ ഗ്രാം വിഭാഗത്തില്‍ അഞ്ജന ശ്രീജിത്ത് വെങ്കലവും നേടി.
വനിതകളുടെ വോളിബോളില്‍ കേരളം തമിഴ്‌നാടിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പരാജയപ്പെടുത്തി.
മത്സരത്തില്‍ ആദ്യ സെറ്റ് കേരളം 25-19ന് സ്വന്തമാക്കി. രണ്ടാം സെറ്റ് സ്വന്തമാക്കാം എന്ന മോഹത്തിലിറങ്ങിയ കേരളത്തെ ഞെട്ടിച്ച് തമിഴ്‌നാട് രണ്ടും മൂന്നും സെറ്റുകള്‍ 22-25, 22-25 എന്ന സ്‌കോറില്‍ സ്വന്തമാക്കി. ഉണര്‍ന്നുകളിച്ച കേരളം 25-14 നാലാം സെറ്റ് സ്വന്തമാക്കി മത്സരത്തിലേക്ക് തിരച്ചെത്തി.
ജേതാവിനെ നിര്‍ണയിക്കാനുള്ള അഞ്ചാം സെറ്റില്‍ തുടക്കത്തില്‍ ഇരുടീമുകളും ഉണര്‍ന്ന് കളിച്ചെങ്കിലും കേരളം 15-7ന് സെറ്റും സ്വര്‍ണവും സ്വന്തമാക്കി. ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ഗെയിംസില്‍ വേളിബോള്‍ ഉള്‍പ്പെടുത്തുന്നത്.
ഗുജറാത്ത് ദേശീയ ഗെയിംസില്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണം കേരളത്തിനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."