HOME
DETAILS

'ഞങ്ങള്‍ മരിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരല്ല'; ആരും പറയാത്ത ഗസ്സയുടെ കഥകള്‍ പറഞ്ഞ് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക

  
February 03 2025 | 06:02 AM

A Palestinian journalist tells the untold stories of Gaza

ദുബൈ: ഞായറാഴ്ച ഷാര്‍ജയില്‍ നടന്ന ഷാര്‍ജ എന്റര്‍പ്രണര്‍ഷിപ്പ് ഫെസ്റ്റില്‍ പങ്കെടുക്കവേ തന്റെ ജന്മാനാടായ ഫലസ്തീനെക്കുറിച്ച് അതിവൈകാരികമായി സംസാരിക്കുന്ന ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകയുടെ വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. പ്ലെസ്റ്റിയ അല്‍ അഖാദ് എന്ന യുവതിയാണ് തന്റെ ജന്മദേശത്തെക്കുറിച്ച് അതിവൈകാരികമായി പ്രതികരിച്ചിരിക്കുന്നത്.

'ഗസ്സയെക്കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം നല്‍കാന്‍ പ്രയാസമാണ്. ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിച്ച സ്ഥലങ്ങളെല്ലാം ബോംബെറിഞ്ഞ് നശിപ്പിച്ചു എന്ന് എനിക്ക് അറിയുന്നതു കൊണ്ടാണത്. ഞാന്‍ സംസാരിച്ചു കൊണ്ടിരുന്ന മിക്ക ആളുകളും എന്നെന്നേക്കുമായി ഇല്ലാതായി.

ഷാര്‍ജ എന്റര്‍പ്രണര്‍ഷിപ്പ് ഫെസ്റ്റിവല്‍ 2025നെ അഭിസംബോധന ചെയ്തുകൊണ്ട് യുവ മാധ്യമപ്രവര്‍ത്തക പറഞ്ഞു: 'കഴിഞ്ഞുപോയതും ഇനി ഇല്ലാത്തതുമായ ഓര്‍മ്മകള്‍ ഓര്‍ക്കാന്‍ പ്രയാസമാണ്. ബോംബാക്രമണം നടന്ന സ്ഥലങ്ങളില്‍ പോയി അവിടെ താമസിക്കുന്നതും ഇപ്പോള്‍ നിലവിലില്ലാത്തതുമായ തറയിലെ ആളുകളുടെ ചിത്രങ്ങള്‍ കാണുന്നതും ഓര്‍ത്ത് എന്റെ ഹൃദയം തകരുകയാണ്.'

2023 ഒക്ടോബര്‍ 7 ന് ആരംഭിച്ച ഗസ്സയില ഇസ്‌റാഈല്‍ ആക്രമണത്തില്‍ 47,400 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 111,000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ മാസം വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം നിരവധി ഫലസ്തീനികള്‍ ഗസ്സയിലെ അവരുടെ വീടുകളിലേക്ക് മടങ്ങി.

'ഞങ്ങള്‍ മനുഷ്യരാണ്. നാമെല്ലാവരും ജീവിതത്തെ സ്‌നേഹിക്കുകയും സ്വപ്‌നങ്ങള്‍ കാണുകയും ചെയ്യുന്നു. ഞങ്ങള്‍ മരിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരല്ല.' അല്‍ അഖാദ് പറഞ്ഞു.

ഗസ്സയില്‍ പുറംലോകം അറിയാത്ത ആയിരക്കണക്കിന് ഹൃദയസ്പര്‍ശിയായ കഥകള്‍ കാണാനുണ്ടെന്ന് ഇവര്‍ പറഞ്ഞു. ബോംബാക്രമണത്തില്‍ ഇരുകാലുകളും കൈകളും നഷ്ടപ്പെട്ട ഒരു കൊച്ചു പെണ്‍കുട്ടിയെക്കുറിച്ചും അഖാദ് വാചാലയായി.

'ഞാന്‍ അവളെ ഒരു ഹോസ്പിറ്റലില്‍ വെച്ചാണ് കണ്ടത്. അവളുടെ ഫോട്ടോ പ്രസിദ്ധീകരിച്ചു കാണാന്‍ അവള്‍ ആഗ്രഹിച്ചിരുന്നില്ല. അത് ഞാനല്ലെന്നും അങ്ങനെയല്ല എന്നെയും ലോകത്തെയും ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നതെന്നും അവള്‍ എന്നോട് പറഞ്ഞു.' അഖാദ് പറഞ്ഞു.

'മറ്റെല്ലാവരെയും പോലെ, ഞങ്ങള്‍ മരിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരല്ല, ഞങ്ങള്‍ ഈ ജീവിതം തിരഞ്ഞെടുത്തതല്ല,'  ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണത്തിന്റെ കവറേജിന്റെ ഡസന്‍ കണക്കിന് ഫോട്ടോകള്‍ പങ്കിട്ടുകൊണ്ട് ഫലസ്തീന്‍ യുവതി പറഞ്ഞു. 

'നിങ്ങള്‍ ഓണ്‍ലൈനില്‍ കാണുന്ന എല്ലാ കഥകളും ഗ്രൗണ്ടില്‍ സംഭവിക്കുന്ന കാര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശരിക്കും ഇതൊന്നും ഒന്നുമല്ല. പറയാത്ത ഒരുപാട് കഥകള്‍ ഇനിയും ബാക്കിയുണ്ട്,' അവള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുമാപ്പ് അവസാനിച്ചതിനു ശേഷം 6,000 വിസ നിയമലംഘകരെ അറസ്റ്റു ചെയ്ത് യുഎഇ

uae
  •  an hour ago
No Image

എം.വി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും; നികേഷ് കുമാറും അനുശ്രീയും കമ്മിറ്റിയില്‍

Kerala
  •  3 hours ago
No Image

എന്‍.എസ്.എസ് കുവൈത്ത് മന്നം ജയന്തി ആഘോഷം ഫെബ്രുവരി 7ന്

Kuwait
  •  4 hours ago
No Image

എൻ‌ബി‌ടി‌സി ജീവനക്കാർക്ക് സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Kuwait
  •  4 hours ago
No Image

കുവൈത്ത് കെഎംസിസി പ്രബന്ധ രചന മത്സര പോസ്റ്റർ പ്രകാശനം ചെയ്തു.

Kuwait
  •  5 hours ago
No Image

സുരേഷ് ഗോപിയുടെ ഉന്നതകുലജാത പരാമർശം ചർച്ച ചെയ്യണം; രാജ്യസഭയിൽ നോട്ടിസ് 

National
  •  5 hours ago
No Image

സ്വകാര്യ സ്ഥാപനങ്ങൾക്കും ഇനി ആധാർ പരിശോധിക്കാം

National
  •  5 hours ago
No Image

ഹസന്‍ നസ്‌റുല്ലയുടെ സംസ്‌കാരം ഫെബ്രുവരി 23ന് നടക്കുമെന്ന് ഹിസ്ബുല്ല മേധാവി

International
  •  5 hours ago
No Image

ട്രംപിന്റെ 'തീരുവ യുദ്ധ'ത്തില്‍ കൂപ്പുകുത്തി രൂപ; മൂല്യം ഡോളറിനെതിരെ 87 ആയി, ഓഹരി വിപണിയും നഷ്ടത്തില്‍  

International
  •  5 hours ago
No Image

യുഎഇയിലെ റമദാന്‍; ആരംഭിക്കുന്ന തീയതി, സാലിക്ക് നിരക്കുകള്‍; നിങ്ങള്‍ അറിയേണ്ടതെല്ലാം...

uae
  •  5 hours ago