തുടരുന്ന വന്യമൃഗ ആക്രമണം; പ്രതിഷേധ യാത്രയുമായി വിഡി സതീശന്‍; മലയോര സമര യാത്ര നാളെ
തിരുവനന്തപുരം: വന്യമൃഗ ആക്രമണങ്ങളില്‍ നിന്ന് മലയോര ജനതയെ സംരക്ഷിക്കണമെന്ന ആവശ്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫ് മലയോര യാത്ര ജനുവരി 25 മുതല്‍.
മലയോര ജനങ്ങളെയും, കര്‍ഷകരെയും വന്യജീവി ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിഡി സതീശന്‍ പ്രതിഷേധ യാത്ര നടത്തുക. നാളെ കരുവഞ്ചാലില്‍(ഇരിക്കൂര്‍) നിന്നും ആരംഭിക്കുന്ന യാത്ര ഫെബ്രുവരി അഞ്ചിന് അമ്പൂരിയില്‍ (തിരുവനന്തപുരം) സമാപിക്കും.
യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് കരുവഞ്ചാലില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി നിര്‍വഹിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിക്കും. പി.കെ.കുഞ്ഞാലികുട്ടി, പി.ജെ.ജോസഫ്, രമേശ് ചെന്നിത്തല, എം.എം.ഹസ്സന്‍, സി.പി.ജോണ്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, ജി. ദേവരാജന്‍, മാണി സി കാപ്പന്‍, ജി.ദേവരാജന്‍, അഡ്വ.രാജന്‍ ബാബു, രാജേന്ദ്രന്‍ വെള്ളപ്പാലത്ത് തുടങ്ങിയവര്‍ യാത്രയില്‍ പങ്കെടുക്കും.
അതേസമയം മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ പ്രതിഷേധം ഉയരുകയാണ്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവാച്ചറുടെ ഭാര്യയായ രാധയെ കടുവ ആക്രമിച്ചത്. രാവിലെ എട്ടരയോടെയാണ് ഇവര്‍ ജോലിക്കായി വീട്ടില്‍ നിന്നിറങ്ങിയത്. പാതി ഭക്ഷിച്ച യുവതിയുടെ മൃതദേഹം സാധാരണ പരിശോധനയ്‌ക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് കണ്ടെത്തിയത്. നിലവില്‍ കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. പിടികൂടി വെടിവെച്ച് കൊല്ലാനാണ് തീരുമാനം. ജാഗ്രത നിര്‍ദേശത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
VD Satheesan malayora samara yathra will start tomorrow
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."