ഒത്തുചേരലിൻ്റെ മാതൃകയായി കടവുംഭാഗം സിനഗോഗ്
കൊച്ചി: സിനഗോഗ് അഥവാ ജൂത ആരാധനാലയം എന്നു കേട്ടാല്‍ മട്ടാഞ്ചേരിയില്‍ അല്ലേ എന്ന എതിര്‍ ചോദ്യം ഉയര്‍ത്തല്ലേ. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ പഴക്കംചെന്ന സിനഗോഗുകളിലൊന്ന് എറണാകുളം കടവുംഭാഗം ആണെന്ന് ചുരുക്കം ചിലര്‍ക്കേ അറിയൂ. വര്‍ഷങ്ങളായി അടച്ചുപൂട്ടിയ ആരാധനാലയം വീണ്ടും തുറക്കപെട്ടപ്പോൾ കടവുംഭാഗം സിനഗോഗ് ചരിത്ര സ്മാരകമായി. നാനാജാതി മനുഷ്യരുടെ ശ്രമഫലമാണ് സിനഗോഗ് ഇന്ന് കാണുന്ന നിലയിലെത്തിയതെന്നത് ഒരു പ്രതീക്ഷയാണ്.
1200ലാണ് ഇത് സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്. 13ാം നൂറ്റാണ്ടില്‍ ആദ്യത്തെ ജൂതരുടെ വാസസ്ഥലമായ കൊടുങ്ങല്ലൂരില്‍ തറക്കല്ലിട്ടു. പിന്നീട് ഇവിടേക്ക് മാറ്റുകയും ചെയ്തുവെന്ന് ചരിത്രം. അലങ്കാര ഗ്ലാസ് വിളക്കുകള്‍, കൊത്തുപണികളാൽ അലങ്കരിച്ച രണ്ട് നിലകളുള്ള ഉയര്‍ന്ന മേല്‍ത്തട്ട്, ചുവപ്പും സ്വര്‍ണവും ഉള്ള വിശുദ്ധപേടകം, ജൂതരുടെ ഗ്രന്ഥമായ തോറ എന്നിവ ഉള്‍പ്പെടുന്ന പ്രാർഥനാ ഹാളുമാണ് ഇവിടെയുള്ളത്.
ഇന്ത്യയില്‍നിന്ന് 1950കളോടെ ജൂതന്‍മാര്‍ ഇസ്‌റാഈലിലേക്ക് കുടിയേറിയപ്പോള്‍ സിനഗോഗും ഓര്‍മയിലേക്ക് മാഞ്ഞു. പ്രതാപകാലത്ത് ശ്രദ്ധേയമായിരുന്നു.
ജൂത പലായനത്തെ തുടര്‍ന്ന് ആരാധനയ്‌ക്കെത്തുന്നവരുടെ എണ്ണം കുറഞ്ഞ് പൂര്‍ണമായും അടച്ചിട്ടു. വീണ്ടും തുറന്നെങ്കിലും 1972-ല്‍ കര്‍മങ്ങള്‍ അവസാനിപ്പിച്ച് അടച്ചിട്ടു. പിന്നീട് ഇവിടെ നിന്ന് വിളക്കുകളും പിച്ചള തൂണുകളും മോഷ്ടിക്കപ്പെടുകയും നാശോന്മുഖമാകുകയുമായിരുന്നു. ഇതോടെ ഉപയോഗിച്ചിരുന്ന തോറ ഇസ്‌റാഈലിലേക്ക് മാറ്റി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ന് സിനഗോഗിന്റെ ചുമതലയുള്ള ഏലിയാസ് ജോസഫായില്‍ എത്തുന്നത്. ആദ്യമായി തറയോട് വിരിച്ചു.
നാനാവിഭാഗം ജനങ്ങളുടെ സഹായമാണ് സിനഗോഗിന്റെ പൂര്‍ണതയിലേക്ക് എത്തിക്കാന്‍ സഹായിച്ചതെന്നും ബാബു പറയുന്നു. പുനരുദ്ധാരണം പൂര്‍ത്തിയായതോടെ സഹായിച്ചവടക്കമുള്ളവര്‍ക്ക് നന്ദി പ്രകാശനം നാളെ നടക്കുമെന്നും ബാബു സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."