വിലകൂടിയ ബാഗുകള്‍; തട്ടിപ്പെന്നു മനസ്സിലാകുമ്പോഴേക്കും പതിനായിരങ്ങള്‍ നഷ്ടം, എന്താണ് യുഎഇയില്‍ വ്യാപിക്കുന്ന ചാനല്‍ തട്ടിപ്പ്
ദുബൈ: യുഎഇയില്‍ വ്യാപിക്കുന്ന പുതിയ തട്ടിപ്പാണ് ചാനല്‍ ബാഗിന്റെ പോരില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഒരു യൂറോപ്യന്‍ വനിതയാണ് തട്ടിപ്പിന്റെ പിന്നിലെന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്നു വ്യക്തമാക്കുന്നത്.
വ്യാജ ഡിസൈനിംഗിലുള്ള ബാഗുകള്‍ വാങ്ങിയ യുഎഇയിലെ നിരവധി സ്ത്രീകളാണ് തങ്ങള്‍ തട്ടിപ്പിന് ഇരയായതെന്ന് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ഉയര്‍ന്ന നിലവാരവും മികച്ച ഡിസൈനിംഗുമാണെന്ന് വിശ്വസിപ്പിച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ബാഗ് കൈയില്‍ കിട്ടുന്നതുവരെ മികച്ചതും കൈയില്‍ കിട്ടിയാല്‍ തീരെ നിലവാരമില്ലാത്തതാണെന്നുമാണ് ആരോപണം.
ദുബൈയില്‍ താമസിക്കുന്ന ബൊളീവിയന്‍ പ്രവാസിയായ മരിയ തന്റെ കഥ പങ്കുവെച്ചു.
പതിനായിരത്തിലധികം അംഗങ്ങളുള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഒരു പോസ്റ്റ് കണ്ടതിനെത്തുടര്‍ന്നാണ് താന്‍ 2,000 ദിര്‍ഹം നല്‍കി ഒരു 'ചാനല്‍' ബാഗ് വാങ്ങിയതെന്ന് ദുബൈയില്‍ താമസിക്കുന്ന ബൊളീവിയന്‍ പ്രവാസിയായ മരിയ പറഞ്ഞു. സമാന മോഡലുകളുടെ ഒറിജിനല്‍ ബാഗുകള്‍ സാധാരണയായി 9,000 ദിര്‍ഹത്തിനാണ് വില്‍ക്കുന്നത്. ഇത് രണ്ടായിരം ദിര്‍ഹത്തിന് ലഭിക്കുമെന്ന പോസ്റ്റ് കണ്ടതും സ്ത്രീകള്‍ മറ്റൊന്നും അന്വേഷിക്കാതെ ചാനല്‍ ബാഗിനായി ഓര്‍ഡര്‍ ചെയ്യുകയായിരുന്നു.
താന്‍ ഓര്‍ഡര്‍ ചെയ്ത ബാഗ് വ്യാജമാണെന്ന തോന്നല്‍ മരിയക്ക് ആദ്യം മുതലേ ഉണ്ടായിരുന്നു. ഇത് ശരിയാണോ എന്നുറപ്പിക്കുന്നതിനായി അവള്‍ ബാഗ് ഒരു ബാഗ് കടയില്‍ കൊണ്ടുപോവുകയും അത് വ്യാജമാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
തുടര്‍ന്ന് റാഫണ്ടിനായി ഓണ്‍ലൈന്‍ സ്‌റ്റോര്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ അവളോട് പരുഷമായി സംസാരിച്ചെന്നാണ് മരിയ പറയുന്നത്. ഇതിനു ശേഷമാണ് മരിയ പൊലിസില്‍ പരാതി നല്‍കിയത്. ഇത് കേവലം ഒരു മരിയയുടെ മാത്രം കാര്യമല്ല. ഇത്തരത്തില്‍ നിരവധി പേരാണ് ചാനല്‍ ബാഗ് തട്ടിപ്പിനിരയായി പതിനായിരങ്ങള്‍ നഷ്ടപ്പെട്ടിട്ടുള്ളത്.
ഓണ്‍ലൈന്‍ വില്‍പ്പനക്കായി രൂപീകരിച്ചിരിക്കുന്ന വാട്‌സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയാണ് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായും നടക്കുന്നത്. ബ്രാന്‍ഡഡ് പാക്കേജിംഗില്‍ പൊതിഞ്ഞ ബാഗുകള്‍ പ്രദര്‍ശിപ്പിക്കുകയും അവ ആധികാരികമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നതിലൂടെയാണ് ഇരകള്‍ കൂടുതലും തട്ടിപ്പിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.
2000 ദിര്‍ഹത്തിന് ഒരാള്‍ വാങ്ങിയ 'ഡിസൈനര്‍' ബാഗ് യഥാര്‍ത്ഥത്തില്‍ വിപണിയില്‍ വെറും 200 ദിര്‍ഹത്തിനാണ് വില്‍ക്കുന്നതെന്ന് മനസ്സിലായപ്പോള്‍ താന്‍ തകര്‍ന്നുപോയെന്ന് പേരു വെളിപ്പെടുത്താത്ത ഒരു യുവതി പറഞ്ഞു. ഇത്തരത്തില്‍ തട്ടിപ്പിനിരയായ ആളുകളുടെ എണ്ണത്തേക്കാള്‍ തങ്ങള്‍ തട്ടിപ്പിനിരയായി എന്ന് ഇനിയും തിരിച്ചറിയാനാകാത്തവരാണ് കൂടുതലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."