HOME
DETAILS

UNION BUDGET 2025- നിയമസഭാ തെരഞ്ഞെടുപ്പ് അരികെ; ബിഹാറിന് വാരിക്കോരി നല്‍കി ബജറ്റ്

  
February 01 2025 | 07:02 AM

Big Budget Gifts For Bihar Ahead Of Polls

 

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് വാരിക്കോരി നല്‍കി കേന്ദ്ര ബജറ്റ്. ബിഹാറിനെ ഇന്ത്യയുടെ ഫുഡ് ഹബ്ബാക്കി മാറ്റുമെന്നതാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി ബിഹാറില്‍ സ്ഥാപിക്കും. യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കും. 

പട്‌ന വിമാനത്താവളം വികസിപ്പിക്കും. ചെറിയ വിമാനത്താവളങ്ങളും, എയര്‍ സ്ട്രിപ്പുകളും അനുവദിക്കും. ബിഹാറില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ അനുവദിക്കും. ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരം അനുവദിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 

ആരോഗ്യദായകമായ സ്നാക് എന്ന പേരില്‍ ഇപ്പോള്‍ വലിയതോതില്‍ അംഗീകരിക്കപ്പെടുന്ന മഖ്‌നയെ പ്രോത്സാഹിപ്പിക്കാന്‍ ബിഹാറില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

ബിഹാറില്‍ പ്രത്യേക കനാല്‍ പദ്ധതി നടപ്പാക്കും. മിതിലാഞ്ചല്‍ മേഖലയിലെ വെസ്റ്റേണ്‍ കോസി കനാല്‍ പദ്ധതിക്കാണ് ബജറ്റില്‍ പ്രഖ്യാപനം.

ബിഹാറില്‍ ഉടനടി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിഹാറിനുള്ള വമ്പന്‍ പ്രഖ്യാപനങ്ങള്‍. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം മുന്‍തവണത്തക്കോള്‍ കുറഞ്ഞ ബി.ജെ.പിക്ക് ചന്ദ്രബാബു നായിഡുവിനൊപ്പം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെക്കൂടി അനുനയിപ്പിച്ച് നിര്‍ത്തേണ്ടതുണ്ട് എന്നത് മറ്റൊരു കാരണമായും പ്രതിപക്ഷം ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

കഴിഞ്ഞ ബജറ്റിലും ധനമന്ത്രി ബിഹാറിന് പ്രത്യേക പരിഗണന കൊടുത്തിരുന്നു. അടിസ്ഥാന സൗകര്യ വികസന രംഗത്ത് മാത്രം നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരെയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala
  •  a day ago
No Image

വിവാഹം ഉറപ്പിച്ചതിന് പിന്നാലെ 18കാരി ആത്മഹത്യ ചെയ്തു

Kerala
  •  a day ago
No Image

കെഎസ്ആര്‍ടിസി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി; നേരിടാനൊരുങ്ങി സര്‍ക്കാര്‍

Kerala
  •  a day ago
No Image

GCC രാജ്യങ്ങളിലുള്ളവർക്ക് ഒന്നിലധികം Entry Visa ഓപ്ഷനുകളിലൂടെ ഇനി ഉംറ നിർവഹിക്കാം

Saudi-arabia
  •  a day ago
No Image

കറൻ്റ് അഫയേഴ്സ്-03-02-2025

latest
  •  2 days ago
No Image

'ആര്‍എസ്എസുമായി കൈകോര്‍ത്ത സിപിഎമ്മിന്റെ ചരിത്രം എന്തേ എഴുത്തുകാരി മറക്കുന്നത്'; കെ ആര്‍ മീരക്ക് മറുപടിയുമായി വിഡി സതീശന്‍

Kerala
  •  2 days ago
No Image

ഗസ്സ വെടിനിർത്തൽ ചർച്ചകൾക്കായി നെതന്യാഹു വാഷിംഗ്ടണിൽ

International
  •  2 days ago
No Image

ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തയാഴ്ച

International
  •  2 days ago
No Image

നികുതി തർക്കം; അടിക്ക് തിരിച്ചടി തന്നെ; ട്രംപിന് മറുപടിയുമായി യൂറോപ്യൻ യൂണിയൻ

International
  •  2 days ago
No Image

2024ൽ സഊദി അറേബ്യയുടെ സൈനിക ചെലവ് 75.8 ബില്യൺ ഡോളർ; ഗാമി മേധാവി

Saudi-arabia
  •  2 days ago