UNION BUDGET 2025- കര്‍ഷകര്‍ക്കായി 'ധന്‍ ധ്യാന്‍ കൃഷി യോജന'; 100 ജില്ലകള്‍ കേന്ദ്രീകരിച്ച് സഹായം
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി 'പ്രധാനമന്ത്രി ധന്‍ധ്യാന്‍ കൃഷി യോജന' പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. കുറഞ്ഞ വിളവ്, ശരാശരിയില്‍ താഴെ വായ്പാ പാരാമീറ്ററുകള്‍ എന്നിവയുള്ള 100 ജില്ലകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും 1.7 കോടി കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.
പച്ചക്കറികളുടെയും പഴങ്ങളുടെയും ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും അവയ്ക്ക് ആദായകരമായ വില നല്‍കുന്നതിനുമുള്ള സമഗ്ര പരിപാടി ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.
ബിഹാറിനു വേണ്ടി മഖാന ബോര്‍ഡ് സ്ഥാപിക്കും. മഖാനയുടെ ഉല്‍പ്പാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
തുവര, ഉറാദ്, മസൂര്‍ എന്നീ ധാന്യങ്ങള്‍ക്കായി പ്രത്യേക പദ്ധതി. കര്‍ഷകരില്‍നിന്ന് ധാന്യം ശേഖരിക്കും. വിപണനം ഉറപ്പാക്കും.
പരുത്തി കര്‍ഷകര്‍ക്കായി വായ്പാ പദ്ധതി പ്രഖ്യാപിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. സംരംഭകത്വത്തിനായി 10,000 കോടി അധികമായി നീക്കിവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."