മധുബനി ചിത്രകലയില്‍ സാരി; ബജറ്റ് അവതരണത്തിനായി ധനമന്ത്രി ധരിച്ചത് പത്മശ്രീ ദുലാരി ദേവി സമ്മാനിച്ച സാരി
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ദിനത്തില്‍ പതിവുപോലെ സാരിയിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റിലെത്തിയത്. ഓഫ് വൈറ്റ് കൈത്തറി സില്‍ക്ക് സാരിയും മത്സ്യത്തിന്റെ മാതൃകയില്‍ എംപ്രോയിഡറി വര്‍ക്കും ഗോള്‍ഡന്‍ ബോഡറുമുള്ള സാരിയാണ് ഇത്തവണ ധനമന്ത്രി ധരിച്ചത്. റെഡ് നിറത്തിലുള്ള ബ്ലൗസാണ് ഇതിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.
പത്മ അവാര്‍ഡ് ജേതാവ് ദുലാരി ദേവിയാണ് ഈ സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബിഹാറിലെ മിഥില മേഖലയില്‍ നിന്നുള്ള പരമ്പരാഗത നാടന്‍ കലാരൂപമാണ് മധുബനി.
പ്രഗത്ഭയായ ചിത്രകാരി കര്‍പ്പൂരി ദേവിയില്‍നിന്നാണ് ദുലാരി ദേവി സാരിയില്‍ ആലേഖനം ചെയ്തിരിക്കുന്ന ഡിസൈന്‍ തിരഞ്ഞെടുത്തത്.
ശൈശവ വിവാഹം, എയ്ഡ്‌സ്, ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളില്‍ തന്റെ ചിത്രങ്ങളിലൂടെ അവബോധം പകരുന്ന കലാകാരിയാണ് ദുലാരി ദേവി.
കഴിഞ്ഞ വര്‍ഷവും ബജറ്റ് അവതരണവേളയില്‍ മന്ത്രി ധരിച്ച സാരി ചര്‍ച്ചയായിരുന്നു. 2024-25 ലെ ബജറ്റ് അവതരിപ്പിക്കാനായി ആന്ധ്രാപ്രദേശില്‍ നിന്നുള്ള മജന്ത ബോര്‍ഡറുള്ള ഓഫ്-വൈറ്റ് മംഗളഗിരി സാരിയാണ് നിര്‍മല സീതാരാമന്‍ ധരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."