സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ യൂണിഫോം നിര്‍ബന്ധമാക്കി സഊദി അറേബ്യ
റിയാദ്: സഊദി അറേബ്യയിലെ പൊതു, സ്വകാര്യ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെല്ലാം ദേശീയ വസ്ത്രം ധരിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ച് വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ മൂല്യങ്ങള്‍ക്കും ദേശീയതക്കും ഊന്നല്‍ നല്‍കാനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശങ്ങള്‍ക്കൊപ്പമാണ് ഈ തീരുമാനമെന്ന് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വിദേശ സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ ഒഴികെ സഊദി വിദ്യാര്‍ത്ഥികള്‍ തോബ്, ഗുത്ര അല്ലെങ്കില്‍ ഷെമാഗ് എന്നിവ ധരിക്കണം. വിഷന്‍ 2030 ന് അനുസൃതമായി ദേശീയ മൂല്യങ്ങള്‍ വളര്‍ത്തുന്നതിനും സ്വത്വം പ്രോത്സാഹിപ്പിക്കുന്നതിനും വിശ്വസ്തത വളര്‍ത്തുന്നതിനുമുള്ള രാജ്യത്തിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. ദേശീയ വസ്ത്രധാരണം സഊദി ഐഡന്റിറ്റിയുടെ പ്രതീകമാണ്. ഇത് വിദ്യാര്‍ത്ഥികളുടെ പാരമ്പര്യവുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടാണ് സ്‌കൂളികളിലും ഇത് ഏര്‍പ്പെടുത്തുന്നത്.
ഇതിന്റെ സുഗമമായ പരിവര്‍ത്തനം ഉറപ്പാക്കുന്നതിന്, മന്ത്രാലയം വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ബോധവല്‍ക്കരണ കാമ്പെയ്‌നുകളും പ്രോഗ്രാമുകളും ആരംഭിക്കും.
Saudi Arabia makes national uniform mandatory for secondary school students
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."