ശ്രദ്ധിക്കൂ...ട്രെയിന്‍ സമയമാറ്റം ഇന്നു മുതല്‍
തിരുവനന്തപുരം: ദക്ഷിണ റെയില്‍വേയില്‍ ട്രെയിനുകളുടെയും നമ്പറിലും സമയത്തിലുമുള്ള മാറ്റം ഇന്ന് (ബുധനാഴ്ച) പ്രാബല്യത്തില്‍ വരും. വഞ്ചിനാട്, വേണാട് എക്സ്പ്രസുകളുടെ സമയ മാറ്റം ഉള്‍പെടെ നിരവധി ട്രെയിനുകളുടെ പുറപ്പെടല്‍ സമയത്തില്‍ കാര്യമായ മാറ്റം ഉണ്ട്. ചിലത് നിലവിലുള്ളതിനേക്കാള്‍ നേരത്തെയും മറ്റുചിലത് വൈകിയുമാണ് പുറപ്പെടുക.
-പുനലൂര്‍-നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസിന്റെ നമ്പര്‍ മാറ്റി. 56705 ആണ് പുതിയ നമ്പര്‍. പകല്‍ 11.35ന് പകരം 11.40 നായിരിക്കും ട്രെയിന്‍ പുറപ്പെടുക
- എറണാകുളം ജങ്ഷന്‍-കൊല്ലം അണ്‍റിസര്‍വ്ഡ് എക്സ്പ്രസിന്റെയും പുതിയ നമ്പര്‍ 66304 (പഴയ നമ്പര്‍ 06769). കൊല്ലത്ത് അഞ്ചുമിനിറ്റ് നേരത്തെ ട്രെയിന്‍ എത്തും. പുതിയ സമയം വൈകീട്ട് 5.15
- നാഗര്‍കോവില്‍ -കൊച്ചുവേളി അണ്‍റിസര്‍വ്ഡ് എക്സ്പ്രസിന്റെ പുതിയ നമ്പര്‍. 56305. ട്രെയിന്‍ നാഗര്‍കോവില്‍നിന്ന് രാവിലെ 8.10ന് (പഴയ സമയം 8.05) പുറപ്പെട്ട് കൊച്ചുവേളിയില്‍ 10.40 (പഴയ സമയം 1-0.25) നായിരിക്കും എത്തുക.
- കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചറിന്റെ പുതിയ നമ്പര്‍ 56310. പകല്‍ 1.40 ന് പകരം ട്രെയിന്‍ കൊച്ചുവേളിയില്‍നിന്ന് 1.25 ന് പുറപ്പെടും
- കൊല്ലം- ചെന്നൈ എഗ്മൂര്‍ അനന്തപുരി എക്സ്പ്രസ് (20635) കൊല്ലത്തുനിന്ന് പകല്‍ 2.40 ന് പകരം 2.55 നായിരിക്കും പുറപ്പെടുക
-ജാംനഗര്‍-തിരുനെല്‍വേലി എക്സ്പ്രസ്( 19578) തിരുനെല്‍വേലിയില്‍നിന്ന് രാത്രി 10.22 ന് പകരം 10.05 ന് പുറപ്പെടും
-ജാംനഗര്‍-തിരുനെല്‍വേലി ദ്വൈവാര എക്സ്പ്രസ്(19578) തിരുനെല്‍വേലിയില്‍നിന്ന് വൈകീട്ട് 6.30ന് പകരം 6.20ന് പുറപ്പെടും
- എറണാകുളം ജങ്ഷന്‍-ബിലാസ്പുര്‍ പ്രതിവാര സൂപ്പര്‍ എക്സ്പ്രസ്( 22816) എറണാകുളത്തുനിന്ന് രാവിലെ 8.30ന് പകരം 8.40 നായിരിക്കും പുറപ്പെടുക
- എറണാകുളം ജങ്ഷന്‍-കൊല്ലം മെമുവിന്റെ പുതിയ നമ്പര്‍ 66307. എറണാകുളത്തുനിന്ന് രാവിലെ 6.05 ന് പകരം 6.10 നായിരിക്കും പുറപ്പെടുക. കൊല്ലത്ത് പത്തിന് പകരം 9.50 നെത്തും
- എസ്.എം.വി.ടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് ദ്വൈവാര എക്സ്പ്രസ് (16320) രാവിലെ 9.55 ന് പകരം 10 നായിരിക്കും
- തിരുവനന്തപുരം സെന്‍ട്രല്‍ -ഷൊര്‍ണൂര്‍ ജങ്ഷന്‍ വേണാട് എക്സ്പ്രസ് (16302) രാവിലെ 5.25ന് പകരം 5.20 ന് പുറപ്പെടും
- തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു ഏറനാട് എക്സ്പ്രസ്(16606) തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് രാവിലെ 3.35 ന് പകരം 3.40 നായിരിക്കും പുറപ്പെടുക
-പോര്‍ബന്ദര്‍-തിരുവനന്തപുരം നോര്‍ത്ത് പ്രതിവാര എക്സ്പ്രസ് (20910) പകല്‍ മൂന്നിന് പകരം 2.50 നെത്തും
- എറണാകുളം ജങ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍ വഞ്ചിനാട് എക്‌സ്പ്രസ്(16303) രാവിലെ 5.05 ന് പകരം 5.10 നായിരിക്കും പുറപ്പെടുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."