'രാഷ്ട്രീയലക്ഷ്യം വച്ച് നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്തി; ഈ വിധി അവസാന വാക്കല്ല': എം.വി ഗോവിന്ദന്‍
കോട്ടയം: പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയ സംഭവമല്ല പെരിയ കൊലക്കേസ് എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സി.പി.എം ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായി ഇരട്ടക്കൊലപാതകം നടന്നു എന്നാണ് കേസ് ഏറ്റെടുത്ത സി.ബി.ഐ വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്. രാഷ്ട്രീയ ലക്ഷ്യം വച്ച് പാര്‍ട്ടിക്കാരെയും നേതാക്കളെയും സി.ബി.ഐ കേസില്‍ ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'ഞങ്ങള്‍ അന്നേ നിഷേധിച്ചതാണ്. രണ്ടുപേര്‍ കൊല്ലപ്പെട്ടത് പാര്‍ട്ടി ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായല്ലെന്നാണ് അന്നും, ഇന്ന് കോടതിവിധി വന്നതിന്റെ പശ്ചാത്തലത്തലത്തിലും പറയാനുള്ളത്' എം.വി ഗോവിന്ദന്‍ പറഞ്ഞു.
സി.പി.എമ്മിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ കേസിന്റെ ഭാഗമാക്കാന്‍ ശ്രമിച്ച സി.ബി.ഐ നിലപാടിനെ ഫലപ്രദമായി ചെറുക്കും. പൊലിസ് കണ്ടെത്തിയതാണ് സി.ബി.ഐയും കണ്ടെത്തിയിരിക്കുന്നത്. പൊലിസ് കണ്ടെത്തിയതിന് അപ്പുറം സി.ബി.ഐ ഒന്നും കണ്ടെത്തിയില്ല. കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് ചുമത്തിയത്. യഥാര്‍ഥത്തില്‍ അവര്‍ പൊലിസ് അന്വേഷണത്തെ സഹായിക്കുകയാണ് ചെയ്തത്. അന്വേഷണം തടസ്സപ്പെടുത്തി എന്നാണ് വിധി വന്നിരിക്കുന്നത്. അതുകൊണ്ടാണ് രണ്ടുതരത്തിലുള്ള വിധി വന്നിരിക്കുന്നത്. ഇത് അവസാനത്തെ വാക്കല്ലെന്നും ഉയര്‍ന്ന കോടതികളെ ഇക്കാര്യം ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തും നിയമസഭാ മണ്ഡലത്തിലും ഈ കൊലപാതകത്തിന് ശേഷവും സിപിഎമ്മാണ് ജയിച്ചതെന്നും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവര്‍ക്കെതിരെ അന്ന് തന്നെ പാര്‍ട്ടി സംഘടനാപരമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ കൊലപാതകം ചുമത്തപ്പെട്ട പത്ത് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തമാണ് കോടതി വിധിച്ചത്. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചത്. ഇതു കൂടാതെ കേസില്‍ പ്രതികളായ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ അടക്കം നാല് സി.പി.എം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."