ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് ഡിസി ബുക്ക്‌സ് മുന്‍ മാനേജര്‍ ഇ വി ശ്രീകുമാര്‍
കൊച്ചി: ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് ഡിസി ബുക്ക്‌സ് മുന്‍ പബ്ലിക്കേഷന്‍സ് വിഭാഗം മാനേജര്‍ ഇ വി ശ്രീകുമാര്‍. ഇ പി ജയരാജന്റെ പേരിലുള്ള പുസ്തക വിവാദത്തില്‍ പൊലിസ് കേസെടുത്തതിനു പിന്നാലെയാണ് ശ്രീകുമാറിന്റെ നീക്കം. കേസിലെ ഒന്നാം പ്രതിയാണ് ശ്രീകുമാര്‍.
വിഷയത്തില്‍ കോട്ടയം ഈസ്റ്റ് പൊലിസിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. അടുത്ത ദിവസം വിശദീകരണം നല്‍കണം. അതിനുശേഷം തുടര്‍ നടപടികള്‍ എന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. വ്യാജരേഖ ചമക്കല്‍, ഐടി ആക്ട് ലംഘനം തുടങ്ങിയ വകുപ്പുകളാണ് ശ്രീകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 31 നാണ് ഈസ്റ്റ് പൊലിസ് ശ്രീകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂരുള്ള ഒരു മാധ്യമപ്രവര്‍ത്തകന് ഇപി ജയരാജന്‍ തന്റെ ആത്മകഥ എഡിറ്റ് ചെയ്യാനായി നല്‍കിയിരുന്നുവെന്നും, ഇത് ഇ-മെയില്‍ വഴി ചോര്‍ത്തിയെന്നുമാണ് ഇ വി ശ്രീകുമാറിനെതിരായ ആരോപണം.
Former DC Books manager E.V. Sreekumar has approached the High Court seeking anticipatory bail in connection with the controversy surrounding Kerala Minister E.P. Jayarajan's autobiography.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."