മാലിന്യം കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസ് നിർത്തലാക്കിയ തീരുമാനം തുടരാൻ ഒമാൻ
രാജ്യത്ത് നിന്ന് ഏതാനും വിഭാഗങ്ങളിൽ ഉൾപ്പെടുന്ന മാലിന്യം കയറ്റുമതി ചെയ്യാനുള്ള പരിസ്ഥിതി സംബന്ധിയായ ലൈസൻസ് താത്കാലികമായി നിർത്തലാക്കിയ തീരുമാനം തുടരാൻ തീരുമാനിച്ച് ഒമാൻ അധികൃതർ. ഇത്തരം ലൈസൻസുകൾ താത്‌കാലികമായി നിർത്തലാക്കിയ തീരുമാനം 2025-ലും തുടരുമെന്ന് ഒമാൻ എൻവിയോൺമെന്റ് അതോറിറ്റി അറിയിച്ചു.
#هيئة_البيئة | تنويه بشأن تمديد إيقاف إصدار التراخيص البيئية الخاصة بتصدير بعض أنواع المخلفات، ابتداءً من يناير 2025م ولمدة سنة. pic.twitter.com/LCJSqTMFVX
— هيئة البيئة - عُمان (@ea_oman) January 2, 2025
2025 ജനുവരി 2-നാണ് ഒമാൻ എൻവിയോൺമെന്റ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ തീരുമാന പ്രകാരം, 2025 ജനുവരി 1 മുതൽ ഒരു വർഷത്തേക്കാണ് ഈ വിലക്ക്.
ഉപയോഗിച്ച പാചക എണ്ണ, ഉപയോഗിച്ച ടയറുകൾ, സ്ക്രാപ്പ് ഇരുമ്പ്, ഉപയോഗിച്ച ബാറ്ററികൾ തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന മാലിന്യങ്ങൾക്കാണ് ഈ വിലക്ക് ബാധകമായിട്ടുള്ളത്.
Oman has decided to continue its ban on issuing licenses for waste imports, as part of its efforts to protect the environment and promote sustainable waste management practices.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."