അമിത വേഗതയിലെത്തിയ ഥാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന 19കാരൻ മരിച്ചു
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി പൂനൂരിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുതുപ്പാടി കാക്കവയല്‍ സ്വദേശി പറക്കുന്നുമ്മല്‍ മുഹമ്മദ് അജ്‌സല്‍ (19) ആണ് മരിച്ചത്. പൂനൂര്‍ കോളിക്കലില്‍ വെച്ച് അമിത വേഗതയിലെത്തിയ ഥാര്‍ ജീപ്പ് അജ്‌സലും സുഹൃത്തും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിലും കരളിലും ക്ഷതമേറ്റ അജ്‌സല്‍ ഇന്ന് മരണത്തിന് കീഴടങ്ങി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അജ്‌സലിന്റെ പിതാവ്: നിസാര്‍. മാതാവ്: ബുഷറ. സഹോദരങ്ങള്‍: ആദില്‍, അല്ലുമോള്‍. മൃതദേഹം സ്വദേശമായ കാക്കവയല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.
A 19-year-old undergoing treatment after being hit by a speeding Thar bike has succumbed to his injuries, highlighting the dangers of reckless driving.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."