HOME
DETAILS
MAL
ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി
January 03 2025 | 16:01 PM
ചെന്നൈ: തമിഴ്‌നാട്ടിൽ എം കെ സ്റ്റാലിൻ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനമുയർത്തി ഡിഎംകെയുടെ സഖ്യകക്ഷിയായ സിപിഎം. തമിഴ്നാട്ടിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ ആണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്റെ വിമർശനം. സിപിഎം സംസ്ഥാന സമ്മേളനത്തിലെ ഉദ്ഘാടന യോഗത്തിലായിരുന്നു ബാലകൃഷ്ണൻ്റെ പരാമർശം. പ്രതിഷേധങ്ങൾക്കും സമരത്തിനും തമിഴ്‌നാട് പൊലീസ് അനുമതി നിഷേധിക്കുന്നതിലാണ് ബാലകൃഷ്ണൻ വിമർശനം ഉന്നയിച്ചത്. കർഷകർക്കും തൊഴിലാളികൾക്കുമെതിരായ സർക്കാരിൻ്റെ നീക്കം തടയുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."