വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വിജയം; ത്രിപുരയെ പരാജയപ്പെടുത്തിയത് 145 റണ്‍സിന്
ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തില്‍ ത്രിപുരയെ തകർത്തെറിഞ്ഞ് കേരളം. 145 റണ്‍സിനാണ് കേരളം ത്രിപുരയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സ് നേടിയപ്പോൾ, മറുപടി ബാറ്റിങ്ങിൽ ത്രിപുരയുടെ പോരാട്ടം 42.3 ഓവറില്‍ 182 റണ്‍സില്‍ അവസാനിപ്പിച്ചാണ് കേരളം മിന്നും ജയം സ്വന്തമാക്കിയത്.
കേരളത്തിനായി ആദിത്യ സാര്‍വതെ, എംഡി നിധീഷ് എന്നിവര്‍ മൂന്ന് വിക്കറ്റുകളും, ജലജ് സക്‌സേന, ബേസില്‍ തമ്പി എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു. 78 റൺസെടുത്ത ക്യാപ്റ്റൻ മന്‍ദീപ് സിങ് മാത്രമാണ് ത്രിപുര നിരയില്‍ പിടിച്ചു നിന്നത്. തേജസ്വി ജയ്‌സ്വാള്‍ (23), ആര്‍എ ഡേയ് (24) എന്നിവരും പ്രതിരോധിക്കാന്‍ ശ്രമിച്ചു.
നേരത്തെ കൃഷ്ണ പ്രസാദ് നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 110 പന്തുകള്‍ നേരിട്ട് 8 സിക്സും 6 ഫോറും സഹിതം 135 റണ്‍സാണ് കൃഷ്ണപ്രസാദിന്റെ സമ്പാദ്യം. ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ (57) അര്‍ധ സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ സല്‍മാന്‍ നിസാർ തിളങ്ങിയ 34 പന്തില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്നു.
Kerala emerged victorious in the Vijay Hazare Trophy, defeating Tripura by a convincing margin of 145 runs to claim the title.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."