HOME
DETAILS

പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ തന്നെ വേണമായിരുന്നു: രാഹുല്‍ മാങ്കൂട്ടത്തില്‍

  
Web Desk
January 03 2025 | 11:01 AM

rahul-mamkootathil-about-periya-twin-murder-case-verdict

പാലക്കാട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ തന്നെ വേണമായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടന്ന് നരകിക്കുന്നത് മറ്റൊരു തരത്തില്‍ നീതിയായിരിക്കാം, നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാന്‍ പ്രോത്സാഹനമാകാതിരിക്കാന്‍ വധശിക്ഷയ്ക്ക് കഴിയുമായിരുന്നുവെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

''ഒരു ചെറുപ്പക്കാരനെ 47 തവണ വെട്ടി നുറുക്കിക്കൊല്ലുന്നതും, മറ്റൊരു ചെറുപ്പക്കാരനെ തലയോട്ടി വെട്ടിപ്പൊളിച്ച് കൊല്ലുന്നതും അപൂര്‍വങ്ങളില്‍ അപൂര്‍വം തന്നെയാണ്. ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടന്ന് നരകിക്കുന്നത് മറ്റൊരു തരത്തില്‍ നീതിയായിരിക്കാം, എങ്കിലും വധശിക്ഷ തന്നെ വേണമായിരുന്നു. നാളെ ഒരു സി.പി.എമ്മുകാരനും കൊലക്കത്തിയെടുക്കാന്‍ പ്രോത്സാഹനമാകാതിരിക്കാന്‍ ആ ശിക്ഷയ്ക്ക് കഴിയുമായിരുന്നു. കൊലയാളികളും ഭരണാധികാരികളും തമ്മില്‍ വേര്‍തിരിവില്ലാത്ത കേസില്‍ അത്തരമൊരു മാതൃകയ്ക്കായി പോരാട്ടം തുടരും''- രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരിക്കുന്നത്. വിചാരണ നേരിട്ട 24 പ്രതികളില്‍ 14 പേര്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖ്ഫ് ഭൂമി: പുതിയ കമ്മിഷന്റെ ലക്ഷ്യം അട്ടിമറിയോ

Kerala
  •  a day ago
No Image

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി 116ാം വയസില്‍ അന്തരിച്ചു

Kerala
  •  a day ago
No Image

ഡോ.ആര്‍ ചിദംബരം-ഇന്ത്യയുടെ ആണവക്കുതിപ്പിന്റെ ശില്‍പി

National
  •  a day ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; മുന്നില്‍ കണ്ണൂരും കോഴിക്കോടും, തൊട്ടുപിന്നില്‍ തൃശൂര്‍

Kerala
  •  a day ago
No Image

ഇന്നലെ ദൃശ്യമായത് വര്‍ഷത്തെ ഏറ്റവും വലിയ സൂര്യന്‍

Kerala
  •  a day ago
No Image

ഭിന്നലിംഗക്കാർക്ക് ഇനി ജയിലിൽ പ്രത്യേക ബ്ലോക്ക്

Kerala
  •  a day ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു

Kerala
  •  a day ago
No Image

ആറ് ദിവസത്തെ തിരച്ചിൽ; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി; കൂടെയുണ്ടായിരുന്ന യുവാവിനെ കുറിച്ച് അന്വേഷണം

Kerala
  •  a day ago
No Image

കൊല്ലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് മരണം

latest
  •  a day ago
No Image

​ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹ്‌റൈൻ

bahrain
  •  2 days ago