HOME
DETAILS

ഷാന്‍ വധക്കേസ്: ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍

  
January 03 2025 | 10:01 AM

ks-shan-murder-case-five-arrested

ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന്  ഒളിവില്‍പോയ അഞ്ച് പ്രതികളും പിടിയില്‍. രണ്ടു മുതല്‍ ആറു വരെ പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുല്‍, ധനേഷ് എന്നിവരെയാണു മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. പളനിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. 

ഈ അഞ്ച് പേരുടെയും ജാമ്യം ഡിസംബര്‍ 11 ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോയിരുന്നു. പിന്നാലെ ഇവര്‍ക്കെതിരെ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 

പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒരു വര്‍ഷം മുന്‍പാണ് പ്രതികള്‍ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ഇതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്. 

കെ.എസ് ഷാന്‍ 2021 ഡിസംബര്‍ 18ന് രാത്രിയാണ് കൊല്ലപ്പെട്ടത്. ആര്‍.എസ്.എസ് ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.

2021 ഫെബ്രുവരിയില്‍ വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദുവിനെ എസ്.ഡി.പി.ഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടി കൊന്നിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഡിസംബറില്‍ ഷാനിനെ കൊന്നതെന്നാണ് പൊലിസ് കണ്ടെത്തല്‍. ഷാന്റെ കൊലപാതകം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ബി.ജെ.പി നേതാവായ രണ്‍ജിത്ത് ശ്രീനിവാസനും വധിക്കപ്പെട്ടു. ഈ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും മാവേലിക്കര കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്നലെ ദൃശ്യമായത് വര്‍ഷത്തെ ഏറ്റവും വലിയ സൂര്യന്‍

Kerala
  •  a day ago
No Image

ഭിന്നലിംഗക്കാർക്ക് ഇനി ജയിലിൽ പ്രത്യേക ബ്ലോക്ക്

Kerala
  •  a day ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു

Kerala
  •  a day ago
No Image

ആറ് ദിവസത്തെ തിരച്ചിൽ; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി; കൂടെയുണ്ടായിരുന്ന യുവാവിനെ കുറിച്ച് അന്വേഷണം

Kerala
  •  a day ago
No Image

കൊല്ലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് മരണം

latest
  •  a day ago
No Image

​ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹ്‌റൈൻ

bahrain
  •  2 days ago
No Image

'രാത്രിസേവനം മറ്റ് ആശുപത്രികളിലേത് പോലെയാക്കണം'; കളമശേരി മെഡിക്കൽ കോളേജിലെ നഴ്സുമാർ സമരത്തിലേക്ക്

latest
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-04-01-2024

PSC/UPSC
  •  2 days ago
No Image

പുതുവർഷത്തിൽ ഉജ്ജ്വല തുടക്കത്തോടെ സിറ്റി; ഇത്തിഹാദിൽ വെസ്റ്റ്ഹാമിനെ വീഴ്ത്തി 

latest
  •  2 days ago
No Image

അമേരിക്കൻ പരമോന്നത സിവിലിയൻ ബഹുമതി നേട്ടത്തിൽ ലയണൽ മെസിയും

Football
  •  2 days ago