HOME
DETAILS

പെരിയ ഇരട്ടക്കൊലക്കേസ്: സിബിഐ കോടതി  ഇന്ന് വിധി പറയും

  
Web Desk
December 28 2024 | 02:12 AM

periyacase-cbi-courts-verdict-today-latest news

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ കോടതി ഇന്ന് വിധി പറയും. 2019 ഫെബ്രുവരി 17ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി.

വിധി വരുന്ന പശ്ചാത്തലത്തിൽ പൊലീസ് വലിയ സുരക്ഷയാണ് കല്യോട്ട് ഒരുക്കിയിരിക്കുന്നത്. പൊലീസ് റൂട്ട് മാർച്ചും നടത്തി. കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുബം വിധി കേൾക്കാൻ കൊച്ചിയിൽ എത്തി.

2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെയാണു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദു ചെയ്തു സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെതിരായ അപ്പീലില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി കൂടി തള്ളിയതോടെ സിബിഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

മുന്‍ എംഎല്‍ എ യും സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഉദുമ മുന്‍ ഏരിയ സെക്രട്ടറിയുമായ കെ.മണികണ്ഠന്‍, മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ എന്‍.ബാലകൃഷ്ണന്‍, രാഘവന്‍ വെളുത്തതോളി തുടങ്ങി 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. രണ്ട് വര്‍ഷത്തിലേറെ നീണ്ട വിചാരണക്കൊടുവിലാണ് വിധി പറച്ചില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്: 'മുബാറക്കിയ മാർക്കറ്റ്' പദ്ധതി പുരോഗമിക്കുന്നു

Kuwait
  •  9 hours ago
No Image

മുഖംമൂടി ധരിച്ച് 13 കവർച്ചകൾ നടത്തിയ കള്ളനെ കുവൈത്ത് പോലീസ് പിടികൂടി

Kuwait
  •  9 hours ago
No Image

നാദാപുരത്ത് സാധനം വാങ്ങാൻ കടയിലെത്തിയ യുവതിയെ കടന്നുപിടിച്ചു കടയുടമ അറസ്റ്റിൽ

Kerala
  •  9 hours ago
No Image

ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി

oman
  •  9 hours ago
No Image

ലോകത്തെ ഏറ്റവും വലിയ മോട്ടോർ സ്പോർട്സ് മത്സരമായ ‘ദാക്കർ റാലി’ ജനുവരി മൂന്നിന് ആരംഭിക്കും

Saudi-arabia
  •  10 hours ago
No Image

തിരിച്ചടിച്ച് താലിബാൻ; ‌പാകിസ്ഥാനിൽ വ്യോമാക്രമണം, 19 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  10 hours ago
No Image

ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് സഊദി അറേബ്യ ആതിഥേയത്വം വഹിക്കും

Saudi-arabia
  •  10 hours ago
No Image

കുടുംബ സമേതം വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്നാട് സ്വദേശി കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മരിച്ചു

Kerala
  •  10 hours ago
No Image

14 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പിതാവും മുത്തച്ഛനും അമ്മാവനും അറസ്‌റ്റിൽ

National
  •  11 hours ago
No Image

ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തതിന് ഒഡീഷയില്‍ സ്ത്രീകളെ കെട്ടിയിട്ട് മര്‍ദിച്ച് ഹിന്ദുത്വ സംഘടന

National
  •  11 hours ago