മുഖംമൂടി ധരിച്ച് 13 കവർച്ചകൾ നടത്തിയ കള്ളനെ കുവൈത്ത് പോലീസ് പിടികൂടി
കുവൈത്ത് സിറ്റി: രാജ്യത്തിലെ നിരവധി ഗവർണറേറ്റുകളിലായി നടന്ന നിരവധി കവർച്ചകൾക്ക് ഉത്തരവാദിയായ മുഖംമൂടി ധരിച്ച കള്ളനെ ക്രിമിനൽ സെക്ടറിന്റെ ഹവല്ലി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് വിജയകരമായി പിടികൂടി. "എ. ജെ. വൈ" എന്നറിയപ്പെടുന്ന പ്രതി, 13 മോഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അയാളുടെ ഏറ്റവും പുതിയ കുറ്റകൃത്യം നടന്നത്, ഇതായിരുന്നു അന്വേഷണനത്തിന്ന് ഒരു സുപ്രധാന വഴിത്തിരിവഴി മാറിയത്.
പ്രധാനമായും പുലർച്ചെ കടകളിൽ കൊള്ളയടിക്കുന്നതായിരുന്നു കള്ളന്റെ പ്രവർത്തനരീതി. ഒരു മധുരപലഹാരക്കട, ഒരു റെസ്റ്റോറന്റ് എന്നിവയുൾപ്പെടെയുള്ള പ്രാദേശിക ബിസിനസുകൾ ലക്ഷ്യമിടാൻ അയാൾ അമേരിക്കൻ നിർമ്മിത വാഹനം ഉപയോഗിച്ചതായി മനസ്സിലാക്കാൻ സാധിച്ചിരുന്നു. അറിയാതിരിക്കുവാൻ സ്ഥിരമായി മുഖംമൂടി ധരിച്ചായിരുന്നു കള്ളൻ കവർച്ച രീതിയാണ് ഉപയോഗിച്ചിരുന്നത്. സമാനമായ രീതിയിലുള്ള രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മോഷണ കേസുകളുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് പോലീസിന് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനും വേണ്ടി ഹവല്ലി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു അന്വേഷണം ആരംഭിച്ചിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച്, ഡിറ്റക്ടീവുകൾക്ക് പ്രതിയുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യാനും അയാളുടെ കുറ്റകൃത്യങ്ങളിലെ രീതികൾ തിരിച്ചറിയാനും കഴിഞ്ഞു.
ഹവല്ലി, സിറ്റി, ജഹ്‌റ ഗവർണറേറ്റുകളിൽ ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് മോഷ്ടാവ് നിരവധി കവർച്ചകൾ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ഊർജ്ജിതമായി അന്വേഷണത്തിന് ശേഷം, അന്വേഷണ സംഘം പ്രതിയുടെ വാഹനം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഹവല്ലി ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ നടന്ന കൂടുതൽ ചോദ്യം ചെയ്യലിൽ, വ്യത്യസ്ത മേഖലകളിൽ സമാനമായ കവർച്ചകൾ നടത്തിയതായി പ്രതി സമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."