ലബനാന് വീണ്ടും സഹായമെത്തിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ഇസ്റാഈൽ ആക്രമണത്താൽ ദുരിതത്തിലായ ലബനാന് വീണ്ടും സഹായമെത്തിച്ച് കുവൈത്ത്. കുവൈത്തിൻ്റെ എയർലിഫ്റ്റിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒമ്പത് ടൺ ഭക്ഷണവുമായി കുവൈത്ത് വ്യോമസേന വിമാനം ബൈറൂത്തിലെ റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
സഹായം 'കുവൈത്ത് നിങ്ങളോടൊപ്പമുണ്ട്' എന്ന കാമ്പയിനിൻ്റെ ഭാഗമാണെന്നും, കുവൈത്തിൻ്റെ ജീവകാരുണ്യ മാനുഷിക പ്രവർത്തനങ്ങളുടെ തുടർച്ചയാണെന്നും ലബനാനിലെ കുവൈത്ത് എംബസിയിലെ ഫസ്റ്റ് സെക്രട്ടറി അബ്ദുല്ല ഖാലിദ് അൽ ദിയെൻ വ്യക്തമാക്കി. യുദ്ധത്തെത്തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത കുടുംബങ്ങളെ സഹായിക്കുന്നതിന് ഇത്തരം ദുരിതാശ്വാസ സഹായങ്ങൾ നിർണായകമാണെന്ന് ലബനീസ് ഹയർ റിലീഫ് കമ്മിറ്റി പ്രതിനിധി ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഇബ്രാഹിം പറഞ്ഞു. പ്രാദേശിക മുനിസിപ്പാലിറ്റികളുടെ സഹകരണത്തോടെയാണ് കുവൈത്ത് നൽകിയ സഹായവസ്‌തുക്കൾ വിതരണം ചെയ്യുന്നത്.
ഇസ്റാഈൽ ആക്രമണത്തിന് പിറകെ കുവൈത്ത് ലബനാനിലേക്ക് വിവിധ സാധനങ്ങൾ എത്തിക്കുന്നുണ്ട്. അതേസമയം രണ്ടു ദിവസം മുമ്പ് കുവൈത്ത് ഭക്ഷ്യവസ്‌തുക്കൾ, മരുന്ന്, പുതപ്പുകൾ എന്നിവ ഉൾപ്പെടുന്ന 30 ടൺ മാനുഷിക സഹായം ലബനാനിൽ എത്തിച്ചിരുന്നു.
Kuwait has reaffirmed its commitment to supporting Lebanon, providing humanitarian assistance to alleviate the country's ongoing economic and social challenges.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."