റിയാദ് ഇനി അറബ് സൈബർ സുരക്ഷ കൗൺസിലിന്‍റെ ആസ്ഥാനം
റിയാദ്: അറബ് ലോകത്തെ സൈബർ സുരക്ഷ ആസ്ഥാനമായി സഊദി അറേബ്യൻ തലസ്ഥാനമായ റിയാദ്. കൗൺസിൽ ഓഫ് അറബ് സൈബർ സെക്യൂരിറ്റിയുടെ റിയാദിൽ ചേർന്ന ആദ്യ സമ്മേളനത്തിലാണ് ഈ നിർണായക തീരുമാനം. അടുത്തിടെയാണ് അറബ് രാജ്യങ്ങളുടെ സൈബർ സുരക്ഷ വകുപ്പ് മന്ത്രിമാരെ ഉൾപ്പെടുത്തി ഈ സമിതി രൂപീകരിച്ചത്. അതിന്‍റെ പ്രഥമസമ്മേളനമാണ് റിയാദിൽ ചേർന്നത്. വിവിധ അറബ് രാജ്യങ്ങളുടെ സൈബർ സുരക്ഷാവകുപ്പ് മന്ത്രിമാർ ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.
കരാർ അനുസരിച്ച് കൗൺസിലിന്റെ അംഗീകൃത ബോഡികളായ ജനറൽ സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവ് ഓഫീസും ഉൾപ്പെടുന്ന സ്ഥിരം ആസ്ഥാനം റിയാദ് ആയിരിക്കും. സഊദി അറേബ്യ സമർപ്പിച്ച നിർദേശത്തെ അടിസ്ഥാനമാക്കിയാണ് ‘അറബ് സൈബർ സുരക്ഷാവകുപ്പ് മന്ത്രിമാരുടെ സമിതി’ രൂപീകരിച്ചത്. സൈബർ സുരക്ഷാകാര്യങ്ങളുടെ ചുമതലയുള്ള അറബ് മന്ത്രിമാർ അടങ്ങുന്ന ഒരു കൗൺസിലായ ഇത്, അറബ് ലീഗിന്റെ പരിധിയിലാണ് പ്രവർത്തിക്കുന്നത്. അറബ് ലീഗിന് കീഴിലുള്ള സൈബർ സെക്യൂരിറ്റി മന്ത്രിമാർ കൗൺസിലിന്റെ കുടക്കീഴിലാണ് പ്രവർത്തിക്കുക.
സൈബർ സുരക്ഷയിൽ സംയുക്ത അറബ് പ്രവർത്തനം വികസിപ്പിക്കുന്ന പൊതുനയങ്ങൾ രൂപീകരിക്കുന്നതിനും തന്ത്രങ്ങളും മുൻഗണനകളും ക്രമീകരിക്കുന്നതിനുമുള്ള ഉത്തരവാദിത്തം കൗൺസിലിനുണ്ട്. സുരക്ഷ, സാമ്പത്തിക, വികസന, നിയമനിർമാണ തലങ്ങളിൽ സൈബർ സുരക്ഷയിലെ എല്ലാ വിഷയങ്ങളും സംഭവവികാസങ്ങളും കൗൺസിൽ പരിഗണിക്കും. കൂടാതെ സൈബർ സുരക്ഷാമേഖലയിലെ സംയുക്ത അറബ് പദ്ധതികൾക്ക് അംഗീകാരം നൽകുന്നതും കൗൺസിലിന്റെ അധികാര പരിധിയിലുൾപ്പെടും.
Riyadh has been announced as the host city for the headquarters of the Arab Cybersecurity Council, marking a significant step in enhancing cybersecurity cooperation among Arab nations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."