HOME
DETAILS

ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തതിന് ഒഡീഷയില്‍ സ്ത്രീകളെ കെട്ടിയിട്ട് മര്‍ദിച്ച് ഹിന്ദുത്വ സംഘടന

  
Web Desk
December 28 2024 | 15:12 PM

Hindutva organization ties up women in Odisha for attending Christmas celebrations

ഭുവനേശ്വര്‍: ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തതിന് ഒഡീഷയില്‍ രണ്ട് സ്ത്രീകളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകര്‍. ക്രിസ്മസ് ദിനത്തിന് പിറ്റേദിവസം ഒഡീഷയിലെ ജാജ്പൂരില്‍ ആണ് സംഭവം നടന്നത്. ദേവസേന എന്ന ഹിന്ദുത്വസംഘടനയാണ് ആക്രമണത്തിന് പിന്നില്‍. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ചെറിയകുട്ടികള്‍ ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടത്തിനിടയില്‍വച്ചാണ് ദേവസേനയുടെ അതിക്രമം. ഇവരെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട ശേഷം മര്‍ദിക്കുന്നതും അവഹേളിക്കുന്നതും ഉള്‍പ്പെടെയാണ് ദൃശ്യങ്ങളിലുള്ളത്. ഈ സമയത്ത് സംഘത്തിലെ ചിലര്‍ ഇത് റെക്കോഡ് ചെയ്യുകയുമുണ്ടായി.

 

 

മതപരിവര്‍ത്തനലോബിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ഇവരെന്ന് ആരോപിച്ചായിരുന്നു അക്രമികളുടെ കൃത്യം. ഞങ്ങള്‍ 24 മണിക്കൂറും ഭക്ഷണത്തിനും വീടിനും വേണ്ടി പോരാട്ടം നടത്തുമ്പോള്‍, ഇക്കൂട്ടര്‍ മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സംഘത്തിലെ നേതാവ് പറയുന്നതും കേള്‍ക്കാം. എന്നാല്‍ മതംമാറ്റവുമായി ബന്ധമില്ലെന്നും ആഘോഷങ്ങളില്‍ പങ്കെടുക്കുക മാത്രമാണ് ഉണ്ടായതെന്നും സ്ത്രീകള്‍ മറുപടി പറയുന്നതും വിഡിയോയിലുണ്ട്. 

രാജ്യത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഹിന്ദുത്വസംഘടനകള്‍ നടത്തുന്ന ആക്രമണങ്ങള്‍ കൂടിവരികയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ സംഭവം. കഴിഞ്ഞദിവസം മേഘാലയയിലെ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ അതിക്രമിച്ച് കയറി ഹിന്ദുത്വവാദികള്‍ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു. ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ മൗലിനോങ് ഗ്രാമത്തില്‍ എപിഫനി ചര്‍ച്ചില്‍ കഴിഞ്ഞദിവസമാണ് സംഭവം. ചര്‍ച്ചിനുള്ളിലേക്ക് അതിക്രമിച്ചുകയറിയ ഇയാള്‍ അള്‍ത്താരക്ക് സമീപം നിന്ന് 'ജയ് ശ്രീറാം' വിളിക്കുകയും അതിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയുമായിരുന്നു. ആള്‍ത്താരയില്‍ സ്ഥാപിച്ച മൈക്കിനുള്ളിലൂടെ ആണ് ഇയാള്‍ ഹിന്ദുമത മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത്.

സംഭവത്തില്‍ ആകാശ് സാഗര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉമടയ്‌ക്കെതിരേ പൊലിസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്നതുള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ അഞ്ജല രങ്ങാട്ട് എന്ന വനിതാ ആക്ടിവിസ്റ്റ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. അന്വേഷണം നടക്കുകയാണെന്നും പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൈനുര്‍സ്‌ല പൊലിസ് അറിയിച്ചു. സാമുദായിക അസ്വാരസ്യം സൃഷ്ടിക്കാന്‍ ബോധപൂര്‍വമാണ് പള്ളിയില്‍വച്ച് ജയ്ശ്രീറാം വിളിച്ചതെന്ന് അവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

മൂന്നുപേരാണ് പള്ളിയിലേക്ക് അതിക്രമിച്ച് കടന്നത്. ഇതില്‍ ഒരാള്‍ മൈക്ക് ഉപയോഗിച്ച് ക്രൈസ്തവമതത്തെ അവഹേളിക്കുന്നതുള്‍പ്പെടെയുള്ള പരിഹാസമടങ്ങിയ ഗാനം മൈക്കിലൂടെ ആളപിക്കുകയും ജയ് ശ്രീ റാം വിളിക്കുകയുമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ 15 ലക്ഷം ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടിലാണ് വിഡിയോ പങ്കുവച്ചത്.

സംഭവത്തെ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മ അപലപിച്ചു. സമാധാനപരമായ സഹവര്‍ത്തിത്വത്തിന് വിള്ളല്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നടപടികളെന്നാണ് ഇതിനോട് കോണ്‍റാഡ് കെ. സാങ്മ പ്രതികരിച്ചത്. ഹിന്ദു സംഘടനയായ സെന്‍ട്രല്‍ പൂജാ കമ്മിറ്റിയും നടപടിയെ തള്ളിപ്പറഞ്ഞു. പള്ളിയില്‍ അതിക്രമിച്ച് കയറിയ വ്യക്തിക്കെതിരെ നിയമപ്രകാരം കര്‍ശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കാന്‍ പൊലീസിനോട് സംഘടന ആവശ്യപ്പെട്ടു. മേഘാലയ സംസ്ഥാന ഘടകം ബി.ജെ.പിയും ഇതിനെതിരേ രംഗത്തുവന്നിട്ടുണ്ട്.

Hindutva organization ties up women in Odisha for attending Christmas celebrations



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം തേവലക്കരയിൽ മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി കസ്റ്റഡിയിൽ

Kerala
  •  7 hours ago
No Image

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ 22 കാരന് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

ദുബൈ ഹാര്‍ബര്‍ ഏരിയയില്‍ ബോട്ടിന് തീപിടിച്ചു

uae
  •  8 hours ago
No Image

സഊദി അറേബ്യ; പൊതുവഴികളില്‍ ഗതാഗതതടസ്സമുണ്ടാക്കുന്നവര്‍ക്ക് ഇനിമുതല്‍ കനത്ത പിഴ

Saudi-arabia
  •  8 hours ago
No Image

യു. പ്രതിഭ എം.എല്‍.എയുടെ മകന്‍ ഒമ്പതാം പ്രതി, കേസ് കഞ്ചാവ് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും; എഫ്.ഐ.ആര്‍ പുറത്ത്

Kerala
  •  8 hours ago
No Image

കുവൈത്ത്; അധികാര ദുരുപയോഗം; ഗതാഗത മന്ത്രാലയത്തിലെ ജീവനക്കാരന് കിട്ടിയത് മുട്ടന്‍പണി  

Kuwait
  •  9 hours ago
No Image

സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Kerala
  •  9 hours ago
No Image

കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു; രണ്ട് കുട്ടികള്‍ മരിച്ചു

Kerala
  •  9 hours ago
No Image

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

Kerala
  •  10 hours ago
No Image

രണ്ടേരണ്ടു ചേരുവമാത്രം ...! ടാനിങ് പോയി മുഖം വെളുത്തു തുടുക്കാന്‍ ഈ ഫേസ് പാക്ക് മതി

Kerala
  •  10 hours ago