HOME
DETAILS

വിമാന ദുരന്തത്തില്‍ അസര്‍ബൈജാനോട് ഖേദം പ്രകടിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ്

  
Web Desk
December 28 2024 | 15:12 PM

Russian President expressed regret to Azerbaijan for the plane crash

മോസ്‌കോ: റഷ്യയിലേയ്ക്ക് യാത്രാ തിരിച്ച വിമാനം കസാഖിസ്ഥാനില്‍ തകര്‍ന്ന് വീണതില്‍ അസര്‍ബൈജാനോട് ഖേദം പ്രകടിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. അസര്‍ബൈജാന്‍ പ്രസിഡന്റുമായി പുടിന്‍ ഫോണില്‍ സംസാരിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ വ്യോമ മേഖലയില്‍ അപകടം നടന്നതില്‍ ക്ഷമ ചോദിക്കുന്നെന്ന് പുടിന്‍ പറഞ്ഞു. ഇരകളുടെ കുടുംബങ്ങളോട് ആത്മാര്‍ഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവര്‍ക്ക് വേഗം സുഖം പ്രാപിക്കട്ടെയെന്നും പുടിന്‍ പറഞ്ഞു.

വിമാനം തകര്‍ന്ന സംഭവത്തില്‍ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെന്ന് അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ വിമാനത്താവളത്തിലേക്കുള്ള പത്തു സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.

വിമാനത്തില്‍ ഉണ്ടായിരുന്ന 67 പേരില്‍ 38 പേര്‍ മരിച്ചതായി കസാഖിസ്ഥാന്‍ അധികൃതര്‍ അറിയിച്ചു. ഇതില്‍ രണ്ടു പൈലറ്റുമാരും ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റും ഉണ്ടായിരുന്നു. അസര്‍ബൈജാന്‍, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളാണ് വിമാനത്തില്‍ യാത്ര ചെയ്തിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഫ്ഗാനിലെ രണ്ടാമൻ; ഇരട്ട സെഞ്ച്വറിയിൽ തിളങ്ങി റഹ്മത്ത് ഷാ

Cricket
  •  14 hours ago
No Image

സ്വർണത്തിന് ഇനി ഇ-വേ ബിൽ - പരിധി പത്തുലക്ഷം; ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ

Kerala
  •  14 hours ago
No Image

ഓസ്‌ട്രേലിയെ എറിഞ്ഞുവീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; വിക്കറ്റിൽ ഡബിൾ സെഞ്ച്വറി അടിച്ച് ബുംറ

Cricket
  •  15 hours ago
No Image

കൂടുതല്‍ വിദേശ വോട്ടര്‍മാര്‍ കേരളത്തില്‍ 

Kerala
  •  15 hours ago
No Image

ഒറ്റ വിക്കറ്റിൽ കപിൽ ദേവിനെയും മറികടന്നു; ഓസ്‌ട്രേലിയ കീഴടക്കി ബുംറ

Cricket
  •  15 hours ago
No Image

ചരിത്രത്തിലെ രണ്ടാം വനിതാ താരം; ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി കൊനേരു ഹംപി

Others
  •  16 hours ago
No Image

ലോകായുക്തയില്‍ കേസുകൾ കൂടി; ഇക്കൊല്ലം 362 കേസുകള്‍ - ജനുവരി ഒന്നിന് വെക്കേഷന്‍ സിറ്റിങ്

Kerala
  •  16 hours ago
No Image

തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് ; വീഴ്ചകൾക്ക് തടയിടാൻ തദ്ദേശസ്ഥാപനങ്ങൾ

Kerala
  •  16 hours ago
No Image

181 യാത്രക്കാരുള്ള വിമാനം ലാൻഡിംഗിനിടെ ദക്ഷിണ കൊറിയയിൽ  തകർന്നുവീണു; 30 മരണം

International
  •  17 hours ago
No Image

കുവൈത്ത്: 'മുബാറക്കിയ മാർക്കറ്റ്' പദ്ധതി പുരോഗമിക്കുന്നു

Kuwait
  •  a day ago