HOME
DETAILS

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

  
December 02 2024 | 18:12 PM

Allegations of irregularities in NCPC water supply scheme CPM local leader who attempted suicide died

കോഴിക്കോട്: എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം നേരിട്ട് ആത്മഹത്യാശ്രമം നടത്തിയ സിപിഎം പ്രാദേശിക നേതാവ് മരിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കൂളിമാട് സ്വദേശി തിരുത്തിയിൽ ഹമീദ് ആണ് മരിച്ചത്.സിപിഎം കൂളിമാട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

എന്‍സിപിസി ജല വിതരണ പദ്ധതിയുടെ ചുമതലക്കാരനായിരുന്നു ഹമീദ്. ഗുണഭോക്താക്കളിൽ നിന്ന് പിരിച്ച പണം ജല അതോറിറ്റിക്ക് കൈമാറിയില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഗുണഭോക്തക്കളിൽ ചിലർ കളക്ടർക്കും വിജിലൻസിനും പരാതി കൊടുത്തിരുന്നു. ഇതിൽ അന്വേഷണവും ഹിയറിങ്ങും തുടങ്ങാനിരിക്കെയാണ് ഹമീദ് വിഷം കഴിച്ചത്. നവംബർ 26ന് ആയിരുന്നു വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാത്രിയാണ് മരണം സംഭവിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  a day ago
No Image

'കളര്‍കോട് അപകടം അത്യന്തം വേദനാജനകം'; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം 

Kerala
  •  a day ago
No Image

മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്?; ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  a day ago
No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  a day ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  a day ago
No Image

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

Kerala
  •  a day ago
No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  a day ago
No Image

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

Kerala
  •  a day ago
No Image

ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

Kerala
  •  a day ago