സഊദിയിൽ മലയാളിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി
റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ മലയാളി കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ സ്വദേശി ഷമീർ അലിയാർ (48) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് മരണ വിവരം അറിയുന്നത്. ശുമേസി ഹോസ്പിറ്റലിന്റെ അടുത്തുള്ള റൂമിന് സമീപം അക്രമികളുടെ ആക്രമണത്തിലാണ് മരണം എന്നാണ് വിവരം. എറണാകുളം ജില്ലാ കെഎംസിസി എക്സിക്യൂട്ടീവ് മെമ്പർ കൂടിയാണ്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഷമീർ അലിയാർ റൂമിലെത്തിയിട്ടും വിവരമില്ലാതായപ്പോൾ സുഹൃത്തുക്കൾ അന്വേഷിച്ചെത്തുകയായിരുന്നു. റൂമിൽ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചതായായാണ് സുഹൃത്തുക്കൾ കരുതുന്നത്. കാണാതായ വിവരം പൊലീസിൽ അറിയച്ചപ്പോഴാണ് മരണപ്പെട്ട വിവരം അറിയുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
റിയാദിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായ ഷമീർ ഏത് സമൂഹ പ്രവർത്തനത്തിലും സജീവമായ വ്യക്തികൂടിയാണ്. റിയാദ് സഞ്ചാരി പോലുള്ള യാത്ര കൂട്ടായിമയിലും നിറ സാന്നിധ്യമുണ്ട് . ഭാര്യ ഷുമൈസി ആശുപത്രിയിൽ നഴ്സാണ്. മൂന്ന് മക്കളുണ്ട്. സാമൂഹ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്റെ മേൽനോട്ടത്തിലാണ് നടപടികൾ പൂർത്തിയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."