HOME
DETAILS
MAL
ഒമാനില്‍ കുട്ടികള്‍ക്കെതിരായ കേസുകളില്‍ വര്‍ധനവ്
February 04 2025 | 10:02 AM
മസ്‌കത്ത്: കഴിഞ്ഞ വര്‍ഷം രാജ്യത്ത് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 1,325 ആയി വര്‍ധിച്ചതായി ഡാറ്റകള്‍. അതില്‍ പീഡനം, ആക്രമണം, ഏതെങ്കിലും തരത്തിലുള്ള അക്രമം, പ്രായപൂര്‍ത്തിയാകാത്തവരെ കുറ്റകൃത്യങ്ങള്‍ക്ക് വിധേയമാക്കുക എന്നിവ ഉള്‍പ്പെടുന്നു.
കൃത്യമായി പറഞ്ഞാല്‍, 2024ല്‍ ബാലപീഡന കേസുകള്‍ 399 ആയിരുന്നു. അതില്‍ പീഡനവും അസഭ്യമായ പെരുമാറ്റങ്ങളും ഉള്‍പ്പെടുന്നു. തുടര്‍ന്ന് കുട്ടികള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അക്രമം നടത്തിയതിന് 366 കേസുകളും കുട്ടികളെ കുറ്റകൃത്യങ്ങള്‍ക്ക് വിധേയമാക്കിയതിന് 174 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
Cases against children rise in Oman
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."