HOME
DETAILS
MAL
ലക്ഷ്യം കാർബൺ ബഹിർഗമനം കുറക്കൽ; ഷാർജയുടെ നിരത്തുകൾ ഇനി ഹൈബ്രിഡ് ടാക്സികൾ ഭരിക്കും
February 04 2025 | 12:02 PM
ഷാർജ: ഷാർജയിലെ മുഴുവൻ ടാക്‌സികളും 2027 നകം പ്രകൃതി സൗഹൃദമാക്കുമെന്ന് ഷാർജ ടാക്‌സി കമ്പനി വ്യക്തമാക്കി. കാർബൺ പുറന്തള്ളൽ കുറക്കാൻ, ഹൈബ്രിഡ് ടാക്സികളാക്കി ഇവയെ മാറ്റും. നിലവിൽ, ഏതാനും ഹൈബ്രിഡ് ടാക്സികൾ പരീക്ഷണാടിസ്‌ഥാനത്തിൽ നിരത്തിലിറക്കിയിട്ടുണ്ട്.
ഒരേസമയം ബാറ്ററിയിലും പെട്രോളിലും ഓടുന്ന വാഹനങ്ങളാണ് ഹൈബ്രിഡ്. ഹ്രസ്വദൂര യാത്രയിൽ ബാറ്ററിയിലും ദീർഘദൂരയാത്രയിൽ ഇന്ധനത്തിലുമാണ് ഹൈബ്രിഡ് വാഹനങ്ങൾ പ്രവർത്തിക്കുക.നിലവിൽ 798 ടാക്സികളാണ് ഷാർജ ടാക്സിക്കു കീഴിൽ സർവിസ് നടത്തിവരുന്നത്. 3 വർഷത്തിനുള്ളിൽ ഇവയെല്ലാം ഹൈബ്രിഡ് ആക്കി മാറ്റും.
Sharjah launches a new initiative to introduce hybrid taxis on its roads, aiming to reduce carbon emissions and promote eco-friendly transportation in the emirate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."