'എന്നെ ഒന്നും ചെയ്യല്ലേ..; നിലവിളിച്ച് യുവതി'; മുക്കത്തെ ഹോട്ടലില്‍ നടന്ന പീഡനശ്രമത്തിന് തെളിവായി വീഡിയോ
കോഴിക്കോട്: മുക്കത്ത് പീഡനശ്രമം ചെറുത്ത യുവതി ഹോട്ടലില്‍നിന്ന് ചാടിയ സംഭവത്തില്‍ ഞെട്ടിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ പുറത്ത്. യുവതി ഫോണില്‍ വീഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് പീഡനശ്രമമുണ്ടായത്. ക്യാമറ ഓണായതിനാല്‍ വീഡിയോ റെക്കോര്‍ഡായി.
എന്നെ ഒന്നും ചെയ്യല്ലേ എന്നു പറഞ്ഞ് അലറിവിളിക്കുന്ന യുവതിയുടെ വിഡിയോയാണ് പുറത്തായത്. യുവതി നിലവിളിക്കുന്നതും യുവതിയോട് ഒച്ചയുണ്ടാക്കരുത് എന്നുപറയുന്നതും പെണ്‍കുട്ടി പീഡനം തടയാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.
ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. മുക്കം മാമ്പറ്റയിലുള്ള ഹോട്ടലിലെ ജീവനക്കാരിയാണ് പയ്യന്നൂര്‍ സ്വദേശനിയായ യുവതി. പീഡനശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഹോട്ടല്‍ കെട്ടിടത്തില്‍ നിന്ന് യുവതി താഴേക്ക് ചാടുകയായിരുന്നു. പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് അതിക്രമിച്ചെത്തി ഹോട്ടല്‍ ഉടമയും ഹോട്ടലിലെ ജീവനക്കാരും അടങ്ങുന്ന സംഘമാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രാണരക്ഷാര്‍ഥമാണ് യുവതി കെട്ടിടത്തില്‍ നിന്ന് ചാടിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
ആദ്യം മോശമായ സന്ദേശങ്ങള്‍ അയച്ചു. പിന്നീടത് ഭീഷണി സന്ദേശങ്ങളായെന്നും ബന്ധു പറഞ്ഞു. കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. നട്ടെല്ലിനും ഇടുപ്പെലിനും പരുക്കേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.
മുന്‍പും യുവതിയോട് ഹോട്ടലുടമ മോശമായി പെരുമാറാന്‍ ശ്രമിച്ചതിനും മോശം സന്ദേശങ്ങള്‍ അയച്ചതിനുമുള്ള തെളിവുകള്‍ ബന്ധുക്കളുടെ പക്കലുണ്ട്. ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കം കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് കുടുംബം പറയുന്നു.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹോട്ടല്‍ ഉടമ ദേവദാസ്, ജീവനക്കാരായ സുരേഷ്, റിയാസ് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം മുക്കം പൊലീസ് ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."