HOME
DETAILS

202 ടീമുകൾക്കും ഒരേയൊരു വില്ലൻ; വീണ്ടും വിസ്മയിപ്പിച്ച് റൊണാൾഡോ

  
February 04 2025 | 10:02 AM

Cristaino ronaldo scored goals 202 different opponents in football

റിയാദ്: അൽ നസറിനു വേണ്ടി വീണ്ടും ഗോളടിയിൽ തിളങ്ങി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ അൽ വാസലിനെതിരെ ഇരട്ട ഗോൾ നേടിയാണ് റൊണാൾഡോ മികച്ച പ്രകടനം നടത്തിയത്. മത്സരത്തിൽ അൽ നസർ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമായിരുന്നു സ്വന്തമാക്കിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച പെനാൽറ്റി കൃത്യമായി വലയിൽ എത്തിച്ചുകൊണ്ടാണ് റൊണാൾഡോ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 78ാം മിനിറ്റിൽ റൊണാൾഡോ രണ്ടാം ഗോളും നേടി. ഇതോടെ തന്റെ ഫുട്ബോൾ കരിയറിൽ 202 വ്യത്യസ്ത ടീമുകൾക്കെതിരെ ഗോൾ നേടുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിച്ചു.

മത്സരത്തിൽ അൽ നസറിനു വേണ്ടി റൊണാൾഡോയ്ക്ക് പുറമെ അലി അൽ ഹസൻ (25), മുഹമ്മദ്‌ അൽ ഫാത്തിൽ(88) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ഗോൾ തിരിച്ചടിക്കാൻ എതിരാളികൾ എട്ട് ഷോട്ടുകൾ അൽ നസറിന്റെ പോസ്റ്റിലേക്ക് ഉതിർത്തെങ്കിലും ടീമിന്റെ പ്രതിരോധം മികച്ചു നിൽക്കുകയായിരുന്നു.

നിലവിൽ ടൂർണമെന്റിൽ ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്താണ് റൊണാൾഡോയും സംഘവും ഉള്ളത്. ഏഴു മത്സരങ്ങളിൽ നിന്നും അഞ്ചു വിജയവും ഓരോ വീതം സമനിലയും തോൽവിയുമായി 16 പോയിന്റ് ആണ് ഉള്ളത്. സൗഊദി പ്രൊ ലീഗിൽ ഫെബ്രുവരി ഏഴിനാണ് അൽ നസറിന്റെ അടുത്ത മത്സരം നടക്കുന്നത്. അൽ അവാൽ പാർക്കിൽ നടക്കുന്ന മത്സരത്തിൽ ആണ് റൊണാൾഡോയുടെയും കൂട്ടരുടെയും എതിരാളികൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധികാരത്തുടര്‍ച്ചയോ അട്ടിമറിയോ; ഡല്‍ഹി ഇന്ന് പോളിങ് ബൂത്തില്‍; ജനവിധി 70 സീറ്റുകളില്‍    

National
  •  3 hours ago
No Image

കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടം; ഒരാള്‍ മരിച്ചു

Kerala
  •  4 hours ago
No Image

മുക്കത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; ഹോട്ടല്‍ ഉടമ ദേവദാസന്‍ പിടിയില്‍

Kerala
  •  5 hours ago
No Image

ആംബുലന്‍സും കോഴി ലോഡുമായി വന്ന ലോറിയും കൂട്ടിയിടിച്ചു; രോഗിയും ഭാര്യയും മരിച്ചു

Kerala
  •  5 hours ago
No Image

കറന്റ് അഫയേഴ്സ്-04-02-2025

latest
  •  13 hours ago
No Image

സോളർ, വിൻഡ് ഊർജ സംഭരണത്തിനായി ചെങ്കടലിൽ സൈറ്റുകൾ കണ്ടെത്തി സഊദി

Saudi-arabia
  •  13 hours ago
No Image

മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ

Kerala
  •  13 hours ago
No Image

ഇഫ്താർ ദാതാക്കൾക്കായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് മദീന 

Saudi-arabia
  •  14 hours ago
No Image

കെടിയുവിൽ സർക്കാരിന് വീണ്ടും തിരിച്ചടി; രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും പുനർനിയമനമില്ല

Kerala
  •  14 hours ago
No Image

ആ ഒറ്റ കാരണം കൊണ്ടാണ് ഞാൻ റയൽ വിട്ടത്: റൊണാൾഡോ

Football
  •  14 hours ago