ഇംഗ്ലണ്ടിന്റെ അന്തകൻ ഇന്ത്യൻ ഏകദിന ടീമിലും; നെഞ്ചിടിപ്പോടെ ബട്ലറും സംഘവും
നാഗ്പൂർ: ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വരുൺ ചക്രവർത്തിയെയും ഉൾപ്പെടുത്തി. പരമ്പരയിലെ ആദ്യ മത്സരം നടക്കാൻ രണ്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് വരുൺ ചക്രവർത്തി ടീമിൽ ഇടം നേടിയത്. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലും താരം ഇടംപിടിക്കാൻ സാധ്യതകൾ ഉണ്ടെന്നും റിപ്പോർട്ടുകൾ നിലനിക്കുന്നുണ്ട്.
ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിൽ മിന്നും പ്രകടനമായിരുന്നു വരുൺ ചക്രവർത്തി നടത്തിയിരുന്നത്. പരമ്പരയിൽ ൧൪ വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ ഒരു ടി-20 പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ സ്പിന്നർ ആയി മാറാനും വരുണിനു സാധിച്ചു. ഏകദിനത്തിലും ഈ തകർപ്പൻ പ്രകടനം ആവർത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇന്ത്യ സ്‌ക്വാഡ്
രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.
ഇംഗ്ലണ്ട് സ്‌ക്വാഡ്
ജോസ് ബട്‌ലർ (ക്യാപ്റ്റൻ), ഹാരി ബ്രൂക്ക്, ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഫിൽ സാൾട്ട്, ജാമി സ്മിത്ത്(വിക്കറ്റ് കീപ്പർ), ജേക്കബ് ബെഥേൽ, ബ്രൈഡൺ കാർസ്, ലിയാം ലിവിംഗ്‌സ്റ്റൺ, ജാമി ഓവർട്ടൺ, ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, സാഖിബ് മഹമൂദ്, ആദിൽ റാഷിദ്, മാർക്ക് വുഡ്.
പരമ്പരയിലെ മത്സരങ്ങൾ
ആദ്യ ഏകദിനം - ഫെബ്രുവരി 6 (നാഗ്പൂർ)
രണ്ടാം ഏകദിനം - ഫെബ്രുവരി 9 (കട്ടക്ക്)
മൂന്നാം ഏകദിനം - ഫെബ്രുവരി 12 (അഹമ്മദാബാദ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."