HOME
DETAILS
MAL
കാണാനില്ലെന്ന സുഹൃത്തുക്കളുടെ പരാതിയിൽ അന്വേഷണം; പ്രവാസി മലയാളിയെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
February 04 2025 | 15:02 PM
റിയാദ്: എറണാകുളം മുവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ ശമീർ അലിയാരെ (48) ശുമൈസിയിലെ താമസസ്‌ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കെഎംസിസി എറണാകുളം കമ്മിറ്റി എക്സിക്യുട്ടീവ് അംഗമാണ് ശമീർ.
ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. തനിച്ചായിരുന്നു താമസം. കാണാതായതിനെ തുടർന്ന് ശുമൈസി പൊലിസിൽ സുഹൃത്തുക്കൾ പരാതി നൽകാനെത്തിയപ്പോഴാണ് പൊലിസ് മരണ വിവരം അറിയിച്ചത്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.
A probe has been initiated into the death of a Malayali expat who was found stabbed to death at his residence, after friends reported him missing and raised suspicions about his disappearance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."