HOME
DETAILS

എക്‌സ്‌ക്ലൂസീവ് ബിസിനസ് ക്ലാസ് ഓഫറുകൾ; വാർഷിക പ്രീമിയം സെയിൽ ആരംഭിച്ച് എത്തിഹാദ് എയർവേയ്‌സ്

  
Web Desk
February 04 2025 | 12:02 PM

Etihad Airways Launches Annual Premium Sale with Exclusive Business Class Offers

അബൂദബി: യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാർഷിക പ്രീമിയം സെയിൽ പ്രഖ്യാപിച്ചു. ഇതിലൂടെ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബിസിനസ് ക്ലാസ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

യാത്രക്കാർക്ക് ഇപ്പോൾ ഇന്ത്യയിലേക്കുള്ള ബിസിനസ് ക്ലാസ് ടിക്കറ്റുകൾ 3,000 ദിർഹത്തിൽ താഴെ സ്വന്തമാക്കാം. യുകെയിലെ മാഞ്ചസ്റ്ററിലേക്കുള്ള വിമാന ടിക്കറ്റുകൾ 9,995 ദിർഹത്തിന് ലഭിക്കും. മാർച്ച് 1 നും ജൂൺ 20 നും ഇടയിൽ യാത്രാ തീയതികൾ നിശ്ചയിച്ചിരിക്കുന്ന ഈ ഓഫർ ഫെബ്രുവരി 5 വരെ ടിക്കറ്റ് ബുക്കിം​ഗ് നടത്തുന്നവർക്കാകും ലഭ്യമാകുക. 

ഓഫറിന്റെ ഭാഗമായി, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, കൊൽക്കത്ത, ന്യൂഡൽഹി, തിരുവനന്തപുരം എന്നിങ്ങനെയുള്ള പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്കുള്ള റിട്ടേൺ ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്ക് 2,495 ദിർഹമാണ് വില. അതേസമയം, ബാഴ്‌സലോണ (11,995 ദിർഹം), ഫ്രാങ്ക്ഫർട്ട് (10,985 ദിർഹം), ഡബ്ലിൻ (9,995 ദിർഹം), ലിസ്ബൺ, മാഡ്രിഡ് (11,995 ദിർഹം) തുടങ്ങിയ യൂറോപ്യൻ ന​ഗരങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും.

യാത്രക്കാർക്ക് മസ്‌കത്തിലേക്കുള്ള ടിക്കറ്റുകൾ 995 ദിർഹത്തിന് ലഭിക്കും. തെക്കുകിഴക്കൻ ഏഷ്യയിലേക്ക് യാത്രചെയ്യുന്നവർക്ക് ഫുക്കറ്റിലേക്കുള്ള വിമാന ടിക്കറ്റുകൾ 7,995 ദിർഹത്തിനും ക്വാലാലംപൂരിലേക്കുള്ള ടിക്കറ്റുകൾ 9,995 ദിർഹത്തിനും ലഭിക്കും. എല്ലാ നിരക്കുകളിലും നികുതികളും സർചാർജുകളും ഉൾപ്പെടുന്നു.

2025 ൽ 13 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്കു കൂടി എത്തിഹാദ് എയർവേയ്‌സ് തങ്ങളുടെ ബിസിനസ് ശൃംഖല വികസിപ്പിക്കാൻ ഒരുങ്ങുകയാണ്. ജൂലൈ മുതൽ യുഎസ്എയിലെ അറ്റ്ലാന്റയിലേക്ക് ആഴ്ചയിൽ നാല്  വിമാന സർവിസുകളും തുടർന്ന് സെപ്റ്റംബറിൽ തായ്‌പേയിലേക്ക് ദിവസേനയുള്ള വിമാന സർവിസുകളും ആരംഭിക്കും. ഒക്ടോബർ 2 മുതൽ എത്തിഹാദ് ഇന്തോനേഷ്യയിലെ മേദാനിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസുകളും കംബോഡിയയിലെ ഫ്‌നോം പെനിലേക്ക് ആഴ്ചയിൽ അഞ്ച് സർവിസുകളും ആരംഭിക്കും.

സർവിസുകളുടെ വിപുലീകരണവും പ്രീമിയം വിൽപ്പനയും യാത്രക്കാർക്ക് കൂടുതൽ കണക്റ്റിവിറ്റിയും ആഡംബര യാത്രാനുഭവങ്ങളും നൽകുന്നതിനുള്ള എത്തിഹാദിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ്.

Etihad Airways has kicked off its annual premium sale, offering exclusive discounts and promotions on business class flights, providing travelers with a luxurious and affordable flying experience.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-04-02-2025

latest
  •  13 hours ago
No Image

സോളർ, വിൻഡ് ഊർജ സംഭരണത്തിനായി ചെങ്കടലിൽ സൈറ്റുകൾ കണ്ടെത്തി സഊദി

Saudi-arabia
  •  13 hours ago
No Image

മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ

Kerala
  •  13 hours ago
No Image

ഇഫ്താർ ദാതാക്കൾക്കായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് മദീന 

Saudi-arabia
  •  14 hours ago
No Image

കെടിയുവിൽ സർക്കാരിന് വീണ്ടും തിരിച്ചടി; രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും പുനർനിയമനമില്ല

Kerala
  •  14 hours ago
No Image

ആ ഒറ്റ കാരണം കൊണ്ടാണ് ഞാൻ റയൽ വിട്ടത്: റൊണാൾഡോ

Football
  •  14 hours ago
No Image

വ്യാവസായിക പങ്കാളിത്തം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും, സഊദിയും

Saudi-arabia
  •  14 hours ago
No Image

'ടിഡിഎഫിന്റെ സമരം പൊളിഞ്ഞ് പാളീസായത് ജീവനക്കാര്‍ തന്നെ ഇഷ്ടപ്പെടുന്നതിന്റെ തെളിവ്'; മന്ത്രി കെ ബി ഗണേഷ് കുമാര്‍

Kerala
  •  14 hours ago
No Image

തകർത്തടിച്ചാൽ സച്ചിൻ വീഴും, കോഹ്‌ലിക്ക് ശേഷം ചരിത്രംക്കുറിക്കാൻ രോഹിത്

Cricket
  •  14 hours ago
No Image

തന്‍റെ കുടുംബം തകരാൻ കാരണമായ പുഷ്പയെ വെറുതെ വിട്ടതിൽ നിരാശ; വെളിപ്പെടുത്തലുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

Kerala
  •  15 hours ago