HOME
DETAILS

വീട്ടിൽ സ്വർണംവെച്ചിട്ടെന്തിന്, കയ്യിലുള്ള സ്വർണ്ണം നിങ്ങളെ ലക്ഷപ്രഭുക്കളാകുമോ? ചർച്ചയാകുന്നു ഗോൾഡ് റീവാല്യൂവേഷൻ

  
Web Desk
February 22 2025 | 09:02 AM

What is the point of having gold at home if the gold in your hands isnt going to make you a millionaire The discussion is about gold re-evaluation

എവിടേക്കാ സ്വർണത്തിന്റെ പോക്ക് ? കുറച്ചു നാളുകളായി ആകെ പടർന്നു പിടിക്കുന്ന ഒരു ചോദ്യമാണിത്. കയ്യും കണക്കുമില്ലാതെയാണ് സ്വർണവില കുതിച്ചു കയറുന്നത്. ചുരുക്കി പറഞ്ഞാൽ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിൽ. ഇതിനിടെയിലാണ് സ്വർണ്ണ വിലയിൽ പുനർ മൂല്യനിർണയം നടത്താൻ പോകുന്നുവെന്ന വാർത്തകൾ കൊണ്ട് സോഷ്യൽ മീഡിയ നിറയുന്നത്. ഫെബ്രുവരി 14 മുതൽ ചൈനയിൽ സ്വർണ്ണം വാങ്ങിക്കാൻ തിക്കും തിരക്കുമാണ്. ഇത് ഇന്നുവരെയും അവസാനിച്ചിട്ടില്ല എന്ന വാർത്തയാണ് രാജ്യാന്തര മാധ്യമങ്ങൾ മുഖേന റിപോർട്ട് ചെയ്യുന്നത്. സ്വർണ്ണത്തിന് ഇത്ര ഡിമാൻഡ് കൂടാൻ കാരണമെന്ത്? കയ്യിലുള്ള സ്വർണ്ണം നിങ്ങളെ ലക്ഷപ്രഭുക്കളാകുമോ?

നിലവിൽ സ്വർണത്തിന്റെ തിളക്കം കൂടാൻ കാരണം അമേരിക്കയുടെ ഗോൾഡ് റീവാല്യൂവേഷൻ അഥവാ സ്വർണത്തിന്റെ പുനർ മൂല്യനിർണയത്തിനുള്ള നീക്കമാണ്. അമേരിക്ക സ്വർണത്തിന്റെ മൂല്യം മാറ്റുകയാണെങ്കിൽ വില ഇനിയും കൂടും. അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയത് മുതൽ അമേരിക്ക കൈ കൊള്ളുന്ന നിലപാടുകൾ ആഗോള വിപണിയെ പിടിച്ചു കുലുക്കിയതോടപ്പം സ്വർണ വിലയെ മാനം മുട്ടേയെത്തിച്ചു. നിലവിൽ അമേരിക്ക തങ്ങളുടെ സാമ്പത്തിക ബാധ്യത കുറക്കാനാണ് ഇത്തരമൊരു നീക്കമൊരുക്കുന്നത്. സ്വർണവിലയിലെ പുനർ ക്രമീകരണം ആഗോള വിപണിയെ മാറ്റിമറിക്കും, നിലവിലെ വിലയേക്കാൾ 50 മുതൽ 200 ശതമാനം വരെ സ്വർണ വിലയുയർന്നേക്കും. ചുരുക്കി പറഞ്ഞാൽ സ്വർണം കുഴിച്ചെടുക്കുന്ന രാജ്യങ്ങൾ, മൈനിങ് കമ്പനികൾ, സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്കടക്കം ബമ്പർ അടിച്ചേക്കാം.

എന്താണ് ഗോൾഡ് റീവാല്യൂവേഷൻ

ഒരു രാജ്യത്തിന് സ്വന്തമായുള്ള സ്വർണ്ണത്തിന്റെ വില പുതുക്കി കണക്കാക്കുന്ന ഒരു പ്രക്രിയയാണ് ഗോൾഡ് റീവാല്യൂവേഷൻ. സ്വർണ്ണ വില ഉയരുമ്പോയോ, രാജ്യത്തിന്റെ കറൻസി മൂല്യം കുറയുന്ന അവസ്ഥയിലോ അല്ലായെങ്കിൽ രാജ്യം സാമ്പത്തികമായി ശക്തിപ്പെടാൻ വേണ്ടിയും ഗോൾഡ് റീവാല്യൂവേഷൻ നടത്തുന്നു.

 ഉദാഹരണമായി ഒരു രാജ്യത്തിന് 100 ടൺ സ്വർണ്ണം ഉണ്ടെന്ന് കരുതുക. മുൻപ്, ഒരു ഗ്രാം സ്വർണ്ണത്തിന് 3000 രൂപ വിലയായിരുന്നു. എന്നാൽ ഇപ്പോൾ വിപണിയിൽ അതിന്റെ വില 5000 രൂപയായി ഉയർന്നു. ഈ അവസ്ഥയിൽ സ്വർണ്ണത്തിന്റെ മൂല്യനിർണ്ണയം പുതുക്കി കണക്കാക്കും. ഇതാണ് ഗോൾഡ് റീവാല്യൂവേഷൻ.

അമേരിക്കൻ ഫെഡറൽ റിസർവ് ബാങ്കിൽ 40000 കോടി ഡോളറിലധികം മൂല്യമുള്ള സ്വർണ സൂക്ഷിപ്പുണ്ട്. ഈ സ്വർണശേഖരം യുഎസ് ഡോളറിന്റെ മൂല്യത്തിന് ശക്തമായ പിന്തുണ നൽകുന്നു. അതിനാൽ, സ്വർണത്തിന്റെ പുനർമൂല്യനിർണയം അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ധാരാളം സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഫെഡറൽ റിസർവിന്റെ സ്വർണനയങ്ങൾ ആഗോള സാമ്പത്തിക വിപണികളെയും കറൻസി മൂല്യങ്ങളെയും ബാധിക്കും എന്നതിനെക്കുറിച്ചുള്ള ചർച്ചകളും ചൂടേറി വരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി; സൂപ്പർതാരത്തിന്റെ കാര്യത്തിൽ ആശങ്ക

Cricket
  •  5 hours ago
No Image

റൊണാൾഡോക്ക് ശേഷം ഇതാദ്യം; മാഞ്ചസ്റ്ററിൽ വിസ്മയിപ്പിച്ച് സൂപ്പർതാരം

Football
  •  5 hours ago
No Image

സെന്‍റ് ഓഫിനിടെ സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനത്തിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു

Kerala
  •  5 hours ago
No Image

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യത

Kerala
  •  5 hours ago
No Image

കോഴിക്കോട് സ്വദേശിനിയെ സൈബർ തട്ടിപ്പിനിരയാക്കി 3.6 ലക്ഷം കവർന്ന പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

ട്രിപ്പിൾ സെഞ്ച്വറി തിളക്കത്തിൽ ആദം സാമ്പ; സ്വന്തമാക്കിയത് വമ്പൻ നേട്ടം

Cricket
  •  6 hours ago
No Image

മുഖം മിനുക്കി സര്‍ ബാനിയാസ് വിമാനത്താവളം; മാറുന്നത് അബൂദബിയുടെ തന്നെ മുഖച്ഛായ

uae
  •  6 hours ago
No Image

കൊല്ലത്ത് റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ്; പ്രതികൾ പിടിയിൽ

Kerala
  •  6 hours ago
No Image

കാക്കനാട്ടെ കൂട്ട ആത്മഹത്യ: മൂന്ന് പേരുടേയും തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്

Kerala
  •  7 hours ago
No Image

ഇന്ത്യ-പാക് മത്സരത്തിനു മുമ്പ് റോക്കറ്റു വേഗത്തില്‍ കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റു നിരക്ക്

uae
  •  7 hours ago