HOME
DETAILS

ഇന്ത്യ-പാക് മത്സരത്തിനു മുമ്പ് റോക്കറ്റു വേഗത്തില്‍ കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റു നിരക്ക്

  
February 22 2025 | 13:02 PM

Ahead of the India-Pak match air ticket prices have skyrocketed

ദുബൈ: ഇന്ത്യ, പാകിസ്താന്‍, ലണ്ടന്‍, ജിസിസി രാജ്യങ്ങള്‍, മറ്റ് ആഗോള നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയര്‍ന്നു. വാരാന്ത്യത്തോടനുബന്ധിച്ച് ടിക്കറ്റു വിലയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സീസണല്ലാത്ത സമയത്ത് സാധാരണയായി 900 മുതല്‍ 1,200 ദിര്‍ഹം വരെ വിലയുള്ള റിട്ടേണ്‍ ഇക്കണോമി വിമാന ടിക്കറ്റ് നിരക്കുകള്‍ 1,600 മുതല്‍ 2,020  ദിര്‍ഹം വരെയായി ഉയര്‍ന്നതായി ട്രാവല്‍ ഏജന്റുമാര്‍ പറഞ്ഞു. ഫെബ്രുവരി 23 ഞായറാഴ്ച നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരമാണ് വില വര്‍ധനവിന്റെ പ്രധാന കാരണമെന്ന് യാത്രാ വിദഗ്ധര്‍ പറഞ്ഞു. കായികരംഗത്തെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നാണിത്.

മത്സരം ഞായറാഴ്ചയായതിനാല്‍ വാരാന്ത്യത്തില്‍ ദുബൈയിലേക്ക് പറക്കാന്‍ ധാരാളം പേര്‍ ആഗ്രഹിക്കുന്നതിനാല്‍ സീറ്റ് ലഭ്യതയില്‍ കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

ഉയര്‍ന്ന നിരക്കുകള്‍ ഉണ്ടായിരുന്ന ശൈത്യകാലത്തിനുശേഷം ജനുവരിയിലും ഫെബ്രുവരി ആദ്യത്തിലും തിരക്കേറിയ ഇന്ത്യ-യുഎഇ റൂട്ടുകളിലെ ഇക്കണോമി ടിക്കറ്റ് നിരക്കുകള്‍ ഏകദേശം 1,000 ദിര്‍ഹമോ അതില്‍ താഴെയോ ആയി കുറഞ്ഞിരുന്നു. ഇതാണിപ്പോള്‍ റോക്കറ്റു വേഗത്തില്‍ ഉയരം തൊട്ടിരിക്കുന്നത്.

പാകിസ്താനിലെ ലാഹോറില്‍ നിന്ന് ദുബൈയിലേക്കുള്ള റിട്ടേണ്‍ ഇക്കണോമി നിരക്കുകള്‍, സാധാരണയായി 920 മുതല്‍ 1,000 ദിര്‍ഹമോ വരെയായിരുന്നു. ഈ വാരാന്ത്യത്തില്‍ ഇത് 1,677 ദിര്‍ഹമായി ഉയര്‍ന്നിട്ടുണ്ട്.

'ഫെബ്രുവരി തിരക്കേറിയ മാസമായിരുന്നു, ശൈത്യകാല അവധിക്കാല വിനോദസഞ്ചാരികള്‍, ബിസിനസ്സ് യാത്രക്കാര്‍, പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ എന്നിവര്‍ കാരണം വന്‍ ഡിമാന്‍ഡ് ആയിരുന്നു. കഴിഞ്ഞ ആഴ്ച ദുബൈ ഗള്‍ഫുഡ്, ദുബൈ ഇന്റര്‍നാഷണല്‍ ബോട്ട് ഷോ തുടങ്ങിയ പ്രധാന പരിപാടികള്‍ക്ക് ആതിഥേയത്വം വഹിച്ചു. കുറവ് രേഖപ്പെടുത്തിയിരുന്ന ടിക്കറ്റ് നിരക്ക് ഈ വാരാന്ത്യത്തില്‍ 25 മുതല്‍ 30വരെ ശതമാനം വര്‍ധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യ-യുഎഇ, പാകിസ്ഥാന്‍-യുഎഇ റൂട്ടുകളില്‍. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് മത്സരം ഇതിന് പ്രധാന കാരണമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്,' യൂറോപ്പ് ട്രാവല്‍സിലെ ജസ്റ്റിന്‍ സണ്ണി പറഞ്ഞു.

അന്താരാഷ്ട്ര സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വലിയ തോതിലുള്ള പ്രദര്‍ശനങ്ങള്‍, സമ്മേളനങ്ങള്‍, വ്യാപാര മേളകള്‍ എന്നിവ യുഎഇ പതിവായി സംഘടിപ്പിക്കാറുണ്ട്. ഇതും വിമാന ഗതാഗതത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

കായിക മന്ത്രിക്കെതിരായ സമരത്തെ പിന്തുണച്ചു; തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്‍റിനെ നീക്കി സര്‍ക്കാർ

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-22-02-2025

PSC/UPSC
  •  11 hours ago
No Image

തൃശ്ശൂരില്‍ വൻ നിക്ഷേപ തട്ടിപ്പ്; ഇരിങ്ങാലക്കുടയിലെ സ്ഥാപനം തട്ടിയത് 150 കോടിയിലധികം രൂപ

Kerala
  •  11 hours ago
No Image

ദൈനംദിന പരിധി ലംഘിച്ച മത്സ്യതൊഴിലാളിക്ക് 50,000 ദിര്‍ഹം പിഴ വിധിച്ച് അബൂദബി പരിസ്ഥിതി ഏജന്‍സി

latest
  •  11 hours ago
No Image

അട്ടപ്പാടിയിൽ കരടി പരിക്കേറ്റ നിലയിൽ; ജനവാസ മേഖയിൽ സ്ഥിര ശല്യമായിരുന്ന കരടിക്കാണ് പരുക്കേറ്റത്

Kerala
  •  11 hours ago
No Image

മോചിപ്പിക്കപ്പെട്ട ഉടനെ ഹമാസ് അംഗത്തിന്റെ നെറ്റിയില്‍ ചുംബിച്ച് ഇസ്‌റാഈല്‍ ബന്ദി, ആര്‍പ്പുവിളിച്ച് ജനക്കൂട്ടം, പ്രതീകാത്മകതയുടെ പാരാവാരമായി വേദി

latest
  •  11 hours ago
No Image

അമ്മ വഴക്ക് പറഞ്ഞു, 2ാം ക്ലാസുകാരന്‍ പരാതി കൊടുക്കാൻ എത്തിയത് ഫയർസ്റ്റേഷനിൽ

Kerala
  •  12 hours ago
No Image

'എല്ലാവരും അവരെ അതിയായി സ്‌നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ

oman
  •  12 hours ago
No Image

തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ

National
  •  12 hours ago