HOME
DETAILS

റിയാദ് എയർ ഈ വർഷം അവസാനത്തോടെ പറന്നുയരും

  
February 22 2025 | 07:02 AM

Riyadh Air to Take Off by Year-End

റിയാദ്: ഈ വർഷം അവസാനത്തോടെ റിയാദ് എയർ പ്രവർത്തനസജ്‌ജമാകും. സഊദി അറേബ്യയുടെ രണ്ടാം ദേശീയ എയർലൈൻ ആണ് റിയാദ് എയർ. സഊദിക്ക് അകത്തും പുറത്തും യാത്രക്കാരെ സ്വാഗതം ചെയ്യാൻ എയർലൈൻ സന്നദ്ധമാണെന്ന് സിഇഒ ടോണി ഡൗഗ്ലസ് വ്യക്തമാക്കി.

മിയാമിയിൽ വച്ച് നടന്ന എഫ്‌ഐഐ പ്രയോറിറ്റി ഉച്ചകോടിയിലാണ് റിയാദ് എയറിൻ്റെ പ്രവർത്തന സന്നദ്ധത വ്യക്തമാക്കിയത്. എന്നാൽ, എവിടേക്കാണ് റിയാദ് എയറിൻ്റെ ഉദ്ഘാടന സർവിസെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. 2030നകം മിഡിൽ ഈസ്റ്റിലെയും 6 ഭൂഖണ്ഡങ്ങളിലെയും 100 രാജ്യാന്തര നഗരങ്ങളിൽ സർവിസ് നടത്തുകയാണ് റിയാദ് എയർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

60 എയർബസ് എ32നിയോസ്, 72 ബോയിങ് 787 എസ് എന്നിങ്ങനെ 132 വിമാനങ്ങൾക്ക് റിയാദ് എയർ കഴിഞ്ഞ വർഷം ഓർഡർ നൽകിയിരുന്നു. ഇത് കൂടാതെ വൈഡ്ബോഡി എയർക്രാഫ്റ്റിന് ഓർഡർ നൽകുന്നത് സംബന്ധിച്ച ചർച്ചകളും നടക്കുകയാണ്. തുടക്കത്തിൽ തന്നെ പ്രീമിയം ഗ്ലോബൽ എയർലൈനായി മാറാനുള്ള ലക്ഷ്യവുമായി എൽഐവി ഗോൾഫിൻ്റെ ആഗോള എയർലൈൻ പങ്കാളിയായുള്ള കരാർ അടക്കം നിരവധി വൻകിട പങ്കാളിത്ത കരാറുകളിലാണ് കമ്പനി ഒപ്പുവച്ചത്. 

സഊദിയിലേക്കുള്ള കണക്‌ടിവിറ്റിയും ടൂറിസവും മെച്ചപ്പെടുത്തുകയാണ് എയർലൈനിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കഴിഞ്ഞ വർഷം ഏറ്റവുമധികം ആളുകൾ ഗൂഗിളിൽ തിരഞ്ഞ രണ്ടാമത്തെ ടൂറിസം കേന്ദ്രമാണ് സഊദി. അൽ ഉല, ദിരിയ എന്നിവിടങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും ഇത് ലക്ഷ്യമിടുന്നു.

ഏറ്റവും മികച്ച രീതിയിൽ പുതിയ ഫാഷനും ഗ്ലാമറും സ്റ്റൈലും എല്ലാം ഒത്തുചേർന്നതാണ് റിയാദ് എയറിലെ കാബിൻ ക്രുവിൻ്റെ വേഷവിധാനം. കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും വ്യക്തിഗത സേവനത്തിലും അധിഷ്ഠിതമായി കൂടുതൽ മികച്ച യാത്രാനുഭവം യാത്രക്കാർക്ക് ഉറപ്പാക്കാനും എയർലൈൻ ലക്ഷ്യമിടുന്നു.

 Riyadh Air, Saudi Arabia's new national carrier, is set to launch operations by the end of this year, marking a significant milestone in the kingdom's aviation sector.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണി മുടക്കിയവര്‍ക്ക് 'പണി' കിട്ടും;  സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരുടെ കണക്കെടുത്ത് സര്‍ക്കാര്‍

Kerala
  •  12 hours ago
No Image

തളരാതെ, വാടാതെ ആശവര്‍ക്കര്‍മാര്‍ 

Kerala
  •  12 hours ago
No Image

പ്രവാസികൾക്ക് ​ഗെറ്റൗട്ടടിച്ച് സഊദി അറേബ്യ; ജീവനക്കാരിൽ 75 ശതമാനവും സ്വദേശികളായിരിക്കണമെന്ന് നിർദേശം

Saudi-arabia
  •  13 hours ago
No Image

Qatar Weather: ഖത്തറിൽ മറ്റന്നാൾ മുതൽ തണുപ്പ് കൂടും, പൊടിക്കാറ്റും; ജാഗ്രതാ നിർദേശം

qatar
  •  13 hours ago
No Image

ദുബൈയിലെ സ്കൂൾ ബസ് യാത്രയിൽ തൃപ്തരാണോ; വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായ സർവേ ആരംഭിച്ചു

uae
  •  13 hours ago
No Image

പി.സി ജോര്‍ജിന് പൊലിസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടിസ്; മത വിദ്വേഷ പരാമര്‍ശത്തില്‍ അറസ്റ്റിന് സാധ്യത

Kerala
  •  13 hours ago
No Image

മസ്തകത്തില്‍ പരുക്കേറ്റ കൊമ്പന്റെ മരണകാരണം തലച്ചോറിനേറ്റ അണുബാധ; മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  13 hours ago
No Image

യുഎഇയിലേക്ക് ട്രിപ്പ് പോകുകയാണോ; ഇനി നിങ്ങൾക്കും കാർ വാടകക്കെടുക്കാം, ഇതറിഞ്ഞാൽ മതി

uae
  •  14 hours ago
No Image

കാക്കനാട് സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ; സ്വര്‍ണം, കാര്‍, സ്ഥലം എന്നിവ സഹോദരിക്ക് കൈമാറണം... പൊലിസിന് മനീഷിന്റെ കുറിപ്പ്

Kerala
  •  14 hours ago
No Image

വിജിലന്‍സ് പിടിയിലായ ജേഴ്‌സണിന്റെ തട്ടിപ്പുകള്‍ പലവിധം; വസ്ത്രവ്യാപാരത്തിന്റെ മറവില്‍ തട്ടിയത് 75 ലക്ഷം

Kerala
  •  15 hours ago