HOME
DETAILS

യാത്രക്കാരുടെ ശ്രദ്ധക്ക്; ദുബൈ എയർപോർട്ടിന് സമീപമുള്ള ബസ് റൂട്ടിൽ താത്ക്കാലിക മാറ്റങ്ങൾ; ഇന്നലെ മുതൽ പ്രാബല്യത്തിൽ

  
February 22 2025 | 10:02 AM

Temporary Changes to Bus Routes Near Dubai Airport

ദുബൈ ഇൻ്റർനാഷണൽ എയർപോർട്ടിന് (DXB) ചുറ്റും വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിരവധി പൊതു ബസ് റൂട്ടുകളിൽ താൽക്കാലിക വഴിതിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന് ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഇന്നലെ (ഫെബ്രുവരി 21) മുതൽ നിലവിൽ വന്ന ഈ മാറ്റങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നും അതോറിറ്റി അറിയിച്ചു. 
ഇതനുസരിച്ച് എയർപോർട്ട് ടെർമിനൽ 1 അറൈവൽ ഏരിയയിൽ ബസുകൾ പ്രവേശിക്കില്ല. 

1) റൂട്ട് 24: എയർപോർട്ട് ടെർമിനൽ 1 അറൈവൽ ബസ് സ്റ്റോപ്പിൽ നിന്നും അൽ നഹ്ദ സ്റ്റേഷനിലേക്കുള്ള സർവിസ് റദ്ദാക്കിയിട്ടുണ്ട്. ബദൽ മാർ​ഗമായി ഒരു താൽക്കാലിക ബസ് സ്റ്റോപ്പ് (നമ്പർ 544501) ചേർത്തിട്ടുണ്ട്.

2) റൂട്ട് 32C: അൽ സത്വ സ്റ്റേഷനിൽ നിന്ന് എയർപോർട്ട് ടെർമിനൽ 1 അറൈവൽ ബസ് സ്റ്റോപ്പിലേക്കുള്ള സർവിസും റദ്ദാക്കി. 

3) റൂട്ട് C01: അൽ സത്വ സ്റ്റേഷനിൽ നിന്ന് എയർപോർട്ട് ടെർമിനൽ 1 അറൈവൽ ബസ് സ്റ്റോപ്പിലേക്കുള്ള സർവിസും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.

4) റൂട്ട് 33: അൽ കരാമ സ്റ്റേഷനിൽ നിന്നും എയർപോർട്ട് ടെർമിനൽ 1 അറൈവൽ ബസ് സ്റ്റോപ്പിലേക്കുള്ള സർവിസ് റദ്ദാക്കിയിട്ടുണ്ട്, എന്നാൽ എമിറേറ്റ്സ് മെട്രോ സ്റ്റേഷൻ ബസ് സ്റ്റോപ്പ് 1ൽ (235001) ഒരു താൽക്കാലിക സ്റ്റോപ്പ് ചേർത്തിട്ടുണ്ട്. 

5) റൂട്ട് 77: എയർപോർട്ട് ടെർമിനൽ 3 ബസ് സ്റ്റോപ്പുകൾ ഇരു ദിശകളിലും റദ്ദാക്കിയിട്ടുണ്ട്. 

6) റൂട്ട് N30: എയർപോർട്ട് ടെർമിനൽ 1 അറൈവൽ ബസ് സ്റ്റോപ്പ് ഇരു ദിശകളിലും റദ്ദാക്കപ്പെടും. അതേസമംയ, യാത്രക്കാർക്ക് അന്താരാഷ്ട്ര സിറ്റി ബസ് സ്റ്റേഷനിലേക്കുള്ള ബദൽ സ്റ്റോപ്പായി എയർപോർട്ട് ടെർമിനൽ 1 എക്സ്റ്റേണൽ പാർക്കിംഗ് ഉപയോഗിക്കാം. യാത്രകളിലെ കാലതാമസം ഒഴിവാക്കുന്നതിനായി, യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും അധിക യാത്രാ സമയം അനുവദിക്കാനും യാത്രക്കാരോട് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) നിർദേശിച്ചു.

The Roads and Transport Authority (RTA) has announced temporary changes to bus routes near Dubai Airport, effective immediately, to ensure smoother traffic flow and minimal disruptions to passengers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലാവരും അവരെ അതിയായി സ്‌നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ

oman
  •  3 hours ago
No Image

തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ

National
  •  3 hours ago
No Image

കേരളത്തിൽ 5,000 കോടിയുടെ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; ഐ.ടി, ഫിനാൻസ് മേഖലകളിൽ വൻ അവസരങ്ങളുമായി ഗ്ലോബൽ സിറ്റി; പ്രഖ്യാപനം ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ

uae
  •  4 hours ago
No Image

ഇത്തവണയും കിരീടം മറക്കാം; ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്‌സ്

Football
  •  4 hours ago
No Image

ഇത്തവണയും കിരീടം മറക്കാം; ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്‌സ്

Football
  •  4 hours ago
No Image

കോഴിക്കോട് വീടിന് തീപിടിച്ച് വയോധിക മരിച്ചു

Kerala
  •  4 hours ago
No Image

മൂന്നു സംസ്ഥാനങ്ങളിൽ സായുധവിപ്ലവ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്ന മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ

Kerala
  •  4 hours ago
No Image

ബുര്‍ജ് ഖലീഫയില്‍ നിന്ന് ചാടി സാഹസികനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; എന്തുമാത്രം ധൈര്യമെന്ന് കമന്റുകള്‍

uae
  •  4 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി; സൂപ്പർതാരത്തിന്റെ കാര്യത്തിൽ ആശങ്ക

Cricket
  •  5 hours ago
No Image

റൊണാൾഡോക്ക് ശേഷം ഇതാദ്യം; മാഞ്ചസ്റ്ററിൽ വിസ്മയിപ്പിച്ച് സൂപ്പർതാരം

Football
  •  5 hours ago