HOME
DETAILS

കൊല്ലത്ത് റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ്; പ്രതികൾ പിടിയിൽ

  
February 22 2025 | 13:02 PM

Telephone post across railway tracks in Kollam accused arrested

കൊല്ലം:കൊല്ലത്ത കുണ്ടറയിൽ റെയിൽ പാളത്തിൽ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് എടുത്തുവെച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ പിടിയിലായി.നെടുമ്പായിക്കുളം പഴയ അഗ്നിരക്ഷാ നിലയത്തിന് സമീപത്തെ ട്രാക്കിലാണ് പോസ്റ്റ് കണ്ടത്. സംഭവത്തിൽ രണ്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്. കുണ്ടറ സ്വദേശികളായ അരുണ്‍,രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.പ്രതികൾ ടെലഫോൺ പോസ്റ്റ് പാളത്തിൽ കൊണ്ടുപോയിവെച്ചത്തിൻ്റേ കാരണം പോലീസിനോട് വെളിപ്പെടുത്തി.

പോസ്റ്റ് റെയിൽവേ പാളത്തിന് കുറുകെ ഇട്ട് മുറിച്ച് പണമാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ട്രെയിൻ പാളത്തിലൂടെ കടന്നുപോകുമ്പോള്‍ പോസ്റ്റ് മുറിയുമെന്ന് വിചാരിച്ചാണ് പോസ്റ്റ് അവിടെ  കൊണ്ടുവെച്ചതെന്നാണ് പ്രതികളുടെ മൊഴി.എന്നാൽ പ്രതികളുടെ പേരിൽ മുമ്പും ക്രിമിനൽ കേസുകൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽ ഒരാൾ പോലീസുകാരെ ആക്രമിച്ച കേസിൽ പ്രതിയാണ്.പ്രതികളുടെ മൊഴി പോലീസ് എടുത്തെങ്കിലും കേസിലെ അട്ടിമറി സാധ്യത പോലീസ് അന്വേഷിക്കുന്നുണ്ട്.

പാളത്തിന് കുറുകെ വെച്ച പോസ്റ്റ്  ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെ ഇതുവഴി പോയവരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഇവര്‍ ഗേറ്റ് കീപ്പര്‍ ആനന്ദിനെ വിളിച്ച് വിവരം പറഞ്ഞതിനെതുടര്‍ന്ന് എഴുകോണ്‍ പൊലീസ് എത്തി ടെലിഫോണ്‍ പോസ്റ്റ് നീക്കം ചെയ്തു. റെയില്‍വേ പൊലിസിനെ വിവരമറിയിച്ചതിന് പിന്നാലെ ഇവര്‍ ഇവിടെയെത്തി പരിശോധന നടത്തിയപ്പോഴും പോസ്റ്റ് ട്രാക്കില്‍ തന്നെ കണ്ടെത്തുകയായിരുന്നു. ഇതാണ് കേസിൽ ദുരൂഹത പടര്‍ത്തിയത്. 

രണ്ടു പ്രതികൾ പോലീസ് കസ്റ്റഡിയിലുണ്ടെന്നും ഇവരെ ചോദ്യം ചെയ്തുവരുകയാണെന്നും കൊല്ലം റൂറൽ എസ്.പി സാബു മാത്യു വ്യക്തമാക്കി. കസ്റ്റഡിയിലുള്ള ഒരാൾക്കെതിരെ 11 ക്രിമിനൽ കേസുകളും മറ്റൊരാൾക്ക് അഞ്ച് ക്രിമിനൽ കേസുകളുമുണ്ടെന്നും റൂറൽ എസ്‍പി വ്യക്തമാക്കി .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കായിക മന്ത്രിക്കെതിരായ സമരത്തെ പിന്തുണച്ചു; തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്‍റിനെ നീക്കി സര്‍ക്കാർ

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-22-02-2025

PSC/UPSC
  •  10 hours ago
No Image

തൃശ്ശൂരില്‍ വൻ നിക്ഷേപ തട്ടിപ്പ്; ഇരിങ്ങാലക്കുടയിലെ സ്ഥാപനം തട്ടിയത് 150 കോടിയിലധികം രൂപ

Kerala
  •  10 hours ago
No Image

ദൈനംദിന പരിധി ലംഘിച്ച മത്സ്യതൊഴിലാളിക്ക് 50,000 ദിര്‍ഹം പിഴ വിധിച്ച് അബൂദബി പരിസ്ഥിതി ഏജന്‍സി

latest
  •  10 hours ago
No Image

അട്ടപ്പാടിയിൽ കരടി പരിക്കേറ്റ നിലയിൽ; ജനവാസ മേഖയിൽ സ്ഥിര ശല്യമായിരുന്ന കരടിക്കാണ് പരുക്കേറ്റത്

Kerala
  •  11 hours ago
No Image

മോചിപ്പിക്കപ്പെട്ട ഉടനെ ഹമാസ് അംഗത്തിന്റെ നെറ്റിയില്‍ ചുംബിച്ച് ഇസ്‌റാഈല്‍ ബന്ദി, ആര്‍പ്പുവിളിച്ച് ജനക്കൂട്ടം, പ്രതീകാത്മകതയുടെ പാരാവാരമായി വേദി

latest
  •  11 hours ago
No Image

അമ്മ വഴക്ക് പറഞ്ഞു, 2ാം ക്ലാസുകാരന്‍ പരാതി കൊടുക്കാൻ എത്തിയത് ഫയർസ്റ്റേഷനിൽ

Kerala
  •  11 hours ago
No Image

'എല്ലാവരും അവരെ അതിയായി സ്‌നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ

oman
  •  11 hours ago
No Image

തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ

National
  •  11 hours ago