
കാക്കനാട്ടെ കൂട്ട ആത്മഹത്യ: മൂന്ന് പേരുടേയും തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്

കൊച്ചി: കാക്കനാട് ഒരു കുടുംബത്തിലെ മൂന്ന് പേരുടേതും തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്. തൂങ്ങിമരിച്ച അമ്മയുടെ മൃതദേഹം അഴിച്ചുകിടത്തി അന്തിമോപചാരമര്‍പ്പിച്ചതിനുശേഷം മനീഷ് വിജയും സഹോദരിയും ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക വിവരങ്ങളില്‍നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്.
ജാര്‍ഖണ്ഡ് സ്വദേശിയായ സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റസംസ് അഡിഷണല്‍ കമ്മിഷണര്‍ മനീഷ് വിജയ് (42), സഹോദരി ശാലിനി വിജയ്(43), മാതാവ് ശകുന്തള അഗര്‍വാള്‍ എന്നിവരയാണ് കാക്കനാട് ടി.വി.സെന്ററിലെ സെന്‍ട്രല്‍ എക്സൈസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ് കിടക്കയില്‍ മരിച്ചനിലയിലും കസ്റ്റംസ് ഓഫിസറായ മകനും സഹോദരിയും തൂങ്ങിമരിച്ച നിലയിലുമായിരുന്നു.
ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെങ്കിലും ഇതിനുപിന്നിലെ കാരണമെന്തെന്ന് സഹപ്രവര്‍ത്തകര്‍ക്കോ അയല്‍വാസികള്‍ക്കോ കൃത്യമായ ധാരണയില്ല. ഒന്നര കൊല്ലമായി കുടുംബം ഇവിടെ താമസിക്കുന്നുണ്ട്. അയല്‍ക്കാരുമായോ നാട്ടുകാരുമായോ ഇവര്‍ക്ക് അധികം അടുപ്പമുണ്ടായിരുന്നില്ല.
ഏതാനും ദിവസങ്ങളായി മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും ഇദ്ദേഹത്തെ തിരികെ ഓഫിസില്‍ ഹാജരായിരുന്നില്ല. സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് ജനലിലൂടെ അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൂങ്ങിനില്‍ക്കുന്ന നിലയില്‍ ശാലിനിയുടെ മൃതദേഹം ആണ് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലിസിനെ വിവരമറിച്ചു. ഇതിനിടെ മറ്റൊരു മുറിയില്‍ മനീഷിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
2011 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് മനീഷ്. കോഴിക്കോട് വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന മനീഷ് വിജയ് ഒന്നര വര്‍ഷം മുന്‍പാണ് കൊച്ചിയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം സഹോദരി ശാലിനി ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന് എക്സാം ഒന്നാം റാങ്കോടെ പാസ്സായിരുന്നു. ശാലിനി അവിടെ ജോലിയില്‍ പ്രവേശിച്ചിരുന്നു.
വീടിന്റെ ഇടത്തേ മുറിയില്‍ പുതപ്പുകൊണ്ട് മൂടി മൃതദേഹത്തില്‍ പൂക്കള്‍ വിതറിയ നിലയിലാണ് അമ്മ ശകുന്തള അഗര്‍വാളിന്റെ മൃതദേഹം കണ്ടെത്തിയത്. മനീഷിന്റെ മുറിയില്‍ നിന്ന് ഹിന്ദിയില്‍ എഴുതിയ ഒരു ഡയറിയും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഒരു സഹോദരി വിദേശത്തുണ്ടെന്നാണ് കരുതുന്നത്. ഇവരെ വിവരമറിയിക്കണമെന്ന് മനീഷിന്റെ ഡയറില്‍ പറഞ്ഞിട്ടുണ്ട്.
സാമ്പത്തികമായ പ്രശ്നങ്ങളൊന്നും ഈ കുടുംബത്തെ അലട്ടിയിരുന്നില്ല. അതുകൊണ്ടു തന്നെ എന്താണ് അവരെ ആത്മഹത്യയിലേക്കു നയിച്ചത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ
Kerala
• 10 hours ago
കായിക മന്ത്രിക്കെതിരായ സമരത്തെ പിന്തുണച്ചു; തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്റിനെ നീക്കി സര്‍ക്കാർ
Kerala
• 10 hours ago
കറന്റ് അഫയേഴ്സ്-22-02-2025
PSC/UPSC
• 10 hours ago
തൃശ്ശൂരില്‍ വൻ നിക്ഷേപ തട്ടിപ്പ്; ഇരിങ്ങാലക്കുടയിലെ സ്ഥാപനം തട്ടിയത് 150 കോടിയിലധികം രൂപ
Kerala
• 11 hours ago
ദൈനംദിന പരിധി ലംഘിച്ച മത്സ്യതൊഴിലാളിക്ക് 50,000 ദിര്‍ഹം പിഴ വിധിച്ച് അബൂദബി പരിസ്ഥിതി ഏജന്‍സി
latest
• 11 hours ago
അട്ടപ്പാടിയിൽ കരടി പരിക്കേറ്റ നിലയിൽ; ജനവാസ മേഖയിൽ സ്ഥിര ശല്യമായിരുന്ന കരടിക്കാണ് പരുക്കേറ്റത്
Kerala
• 11 hours ago
മോചിപ്പിക്കപ്പെട്ട ഉടനെ ഹമാസ് അംഗത്തിന്റെ നെറ്റിയില്‍ ചുംബിച്ച് ഇസ്റാഈല്‍ ബന്ദി, ആര്‍പ്പുവിളിച്ച് ജനക്കൂട്ടം, പ്രതീകാത്മകതയുടെ പാരാവാരമായി വേദി
latest
• 11 hours ago
അമ്മ വഴക്ക് പറഞ്ഞു, 2ാം ക്ലാസുകാരന് പരാതി കൊടുക്കാൻ എത്തിയത് ഫയർസ്റ്റേഷനിൽ
Kerala
• 11 hours ago
'എല്ലാവരും അവരെ അതിയായി സ്നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ
oman
• 12 hours ago
തമിഴ്നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ
National
• 12 hours ago
ഇത്തവണയും കിരീടം മറക്കാം; ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്സ്
Football
• 12 hours ago
ഇന്ത്യൻ ക്രിക്കറ്റിൽ വിൻഡീസ് വെടിക്കെട്ട്; പിറന്നത് മിന്നൽ റെക്കോർഡ്
Cricket
• 12 hours ago
കോഴിക്കോട് വീടിന് തീപിടിച്ച് വയോധിക മരിച്ചു
Kerala
• 12 hours ago
മൂന്നു സംസ്ഥാനങ്ങളിൽ സായുധവിപ്ലവ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്ന മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ
Kerala
• 13 hours ago
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യത
Kerala
• 14 hours ago
കോഴിക്കോട് സ്വദേശിനിയെ സൈബർ തട്ടിപ്പിനിരയാക്കി 3.6 ലക്ഷം കവർന്ന പ്രതി പിടിയിൽ
Kerala
• 14 hours ago
ട്രിപ്പിൾ സെഞ്ച്വറി തിളക്കത്തിൽ ആദം സാമ്പ; സ്വന്തമാക്കിയത് വമ്പൻ നേട്ടം
Cricket
• 14 hours ago
മുഖം മിനുക്കി സര് ബാനിയാസ് വിമാനത്താവളം; മാറുന്നത് അബൂദബിയുടെ തന്നെ മുഖച്ഛായ
uae
• 14 hours ago
ബുര്‍ജ് ഖലീഫയില്‍ നിന്ന് ചാടി സാഹസികനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്; എന്തുമാത്രം ധൈര്യമെന്ന് കമന്റുകള്‍
uae
• 13 hours ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി; സൂപ്പർതാരത്തിന്റെ കാര്യത്തിൽ ആശങ്ക
Cricket
• 13 hours ago
റൊണാൾഡോക്ക് ശേഷം ഇതാദ്യം; മാഞ്ചസ്റ്ററിൽ വിസ്മയിപ്പിച്ച് സൂപ്പർതാരം
Football
• 13 hours ago