HOME
DETAILS

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി; സൂപ്പർതാരത്തിന്റെ കാര്യത്തിൽ ആശങ്ക

  
February 22 2025 | 15:02 PM

Reports says rishbh pant will miss against pakistan match

ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നാളെ നടക്കുന്ന നിർണായ മത്സരത്തിൽ പാകിസ്താനെ നേരിടാൻ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യ. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ ആറ് വി ക്കറ്റുകൾക്ക് തകർത്ത ഇന്ത്യക്ക് രണ്ടാം മത്സരത്തിൽ വിജയം തുടർന്നാൽ സെമിയിലേക്ക് മുന്നേറാൻ സാധിക്കും. എന്നാൽ ഈ മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ ടീമിന് നിരാശ നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തിന് വൈറൽ ഫീവർ ബാധിച്ചിരിക്കുകയാണ്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ഇക്കാര്യം അറിയിച്ചത്. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പായുള്ള പരിശീലനത്തിൽ പന്തിന്റെ കാൽമുട്ടിന് പരിക്കേറ്റിരുന്നു.

അതുകൊണ്ടുതന്നെ ആദ്യ മത്സരത്തിൽ താരത്തിന് ടീമിൽ ഇടം നേടാൻ സാധിച്ചിരുന്നില്ല. ഈ പരിക്കിൽ നിന്നും പന്ത് മോചിതനായി വരുന്ന സമയത്ത് തന്നെയാണ് ഇപ്പോൾ താരത്തെ വൈറൽ ഫീവറും ബാധിച്ചിരിക്കുന്നത്. പന്തിന് പകരം കെഎൽ രാഹുൽ ആയിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ സ്ഥാനത്ത് കളിച്ചിരുന്നത്.

അതേസമയം ഗ്രൂപ്പ്‌ ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പാകിസ്താൻ പരാജയപ്പെട്ടിരുന്നു. ന്യൂസിലാൻഡിനെതിരെ 60 റൺസിനാണ് പാകിസ്താൻ പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 320 റൺസാണ് നേടിയത്. എന്നാൽ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്താൻ 260 റൺസിന്‌ പുറത്താവുകയായിരുന്നു. ടൂർണമെന്റിൽ അടുത്ത റൗണ്ടിലേക്ക് മുന്നേറണമെങ്കിലും പാകിസ്താന് ഇന്ത്യക്കെതിരെ ജയം അനിവാര്യമാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കായിക മന്ത്രിക്കെതിരായ സമരത്തെ പിന്തുണച്ചു; തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്‍റിനെ നീക്കി സര്‍ക്കാർ

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-22-02-2025

PSC/UPSC
  •  10 hours ago
No Image

തൃശ്ശൂരില്‍ വൻ നിക്ഷേപ തട്ടിപ്പ്; ഇരിങ്ങാലക്കുടയിലെ സ്ഥാപനം തട്ടിയത് 150 കോടിയിലധികം രൂപ

Kerala
  •  10 hours ago
No Image

ദൈനംദിന പരിധി ലംഘിച്ച മത്സ്യതൊഴിലാളിക്ക് 50,000 ദിര്‍ഹം പിഴ വിധിച്ച് അബൂദബി പരിസ്ഥിതി ഏജന്‍സി

latest
  •  10 hours ago
No Image

അട്ടപ്പാടിയിൽ കരടി പരിക്കേറ്റ നിലയിൽ; ജനവാസ മേഖയിൽ സ്ഥിര ശല്യമായിരുന്ന കരടിക്കാണ് പരുക്കേറ്റത്

Kerala
  •  11 hours ago
No Image

മോചിപ്പിക്കപ്പെട്ട ഉടനെ ഹമാസ് അംഗത്തിന്റെ നെറ്റിയില്‍ ചുംബിച്ച് ഇസ്‌റാഈല്‍ ബന്ദി, ആര്‍പ്പുവിളിച്ച് ജനക്കൂട്ടം, പ്രതീകാത്മകതയുടെ പാരാവാരമായി വേദി

latest
  •  11 hours ago
No Image

അമ്മ വഴക്ക് പറഞ്ഞു, 2ാം ക്ലാസുകാരന്‍ പരാതി കൊടുക്കാൻ എത്തിയത് ഫയർസ്റ്റേഷനിൽ

Kerala
  •  11 hours ago
No Image

'എല്ലാവരും അവരെ അതിയായി സ്‌നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ

oman
  •  11 hours ago
No Image

തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ

National
  •  12 hours ago