HOME
DETAILS

ഓതിപ്പഠിക്കാം ഒറ്റ ക്ലിക്കില്‍...ഡിജിറ്റല്‍ ഉള്ളടക്കത്തോടെ പുതിയ മദ്‌റസ പാഠപുസ്തകങ്ങള്‍

  
ഇസ്മാഈല്‍ അരിമ്പ്ര 
February 22 2025 | 11:02 AM

samastha-madrasa-digital-book-latestinfo
മലപ്പുറം:  ആശയങ്ങളോടൊപ്പം വിദ്യാര്‍ഥികളെ സ്വാധീനിക്കുന്ന ഡിജിറ്റല്‍ സംവേദന ശൈലിയുമായി മദ്‌റസാ പഠനത്തിന്  പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍. സമസ്ത കേരളാ ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഒന്നു മുതല്‍ നാലം തരം വരെയാണ് പുത്തന്‍ പഠന സമീപന രീതികളെ അവലംബമാക്കി പുതിയ പാഠ്യപദ്ധതി തയാറാക്കിയത്. പാരമ്പര്യ രീതി നിലനിര്‍ത്തി നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പുതിയ പാഠപുസ്തക പരിഷ്‌കരണം. പഠനവിഷയങ്ങളെ കൂടുതലറിയാന്‍ ഡിജിറ്റല്‍ ഉള്ളടക്കത്തോടു കൂടിയാണ് പുസ്തകങ്ങള്‍ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്. പ്രാഥമിക മദ്‌റസാ രംഗത്ത് ബാര്‍കോഡ് സഹിതമുള്ള പാഠപുസ്തകങ്ങളും, നൂതന പഠന, പ്രായോഗിക പരിശീലനവും വഴി നൂറാം വാര്‍ഷികത്തിന്റെ നിറവില്‍ സമസ്തയുടെ മദ്‌റസാ പ്രസ്ഥാനം ശ്രദ്ധേയമാവുകയാണ്. 
ഓതിപ്പഠിക്കാനും, പുസ്തകത്തിലെ പാഠങ്ങള്‍ മനസിലാക്കാനും, പാഠം പഠിക്കാനും കര്‍മശാസ്ത്ര നിയമങ്ങളുടെ പ്രായോഗിക പരിശീലനത്തിനും   പാഠപുസ്തകത്തിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ മതി. കണ്ടും കേട്ടും പഠിക്കാനും ആവര്‍ത്തിച്ചു പഠിക്കാനും ഒട്ടേറെ കാര്യങ്ങളാണ് സ്‌ക്രീനില്‍ തെളിയുക. 
 
ആദ്യഘട്ടത്തില്‍ പ്രൈമറി തലങ്ങളിലെ 18 പാഠപുസ്തകങ്ങളാണ് തയാറാക്കിയത്. റമദാന്‍ അവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷം പുതിയ പാഠപുസ്തകം മദ്‌റസകളിലെത്തും.  ഖുര്‍ആന്‍ പഠനത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതാണ് പുതിയ പാഠ്യപദ്ധതി. രണ്ടാം തരം മുതല്‍ പത്താം തരം വരെ ഖുര്‍ആന്‍ പാരായണം പഠനവിഷയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഖത്മ് പഠനം ഏഴാം തരത്തില്‍ പൂര്‍ത്തിയാകും. എട്ടുമുതല്‍ പത്തുവരെ ആവര്‍ത്തിച്ചുള്ള പഠനവുമാണ് സിലബസ് ക്രമം. ഖുര്‍ആന്‍ പാരായണം,  ഹിഫ്‌ള്, പാരായണ നിയമങ്ങള്‍ എന്നിവയുടെ പഠനത്തിന് സഹായകമായി  തദ് രീബുത്തിലാവ എന്ന പുതിയ പുസ്തകമുണ്ട്. മൂന്ന്,നാല് ക്ലാസിലേക്ക് പുസ്തകമായും രണ്ടാംതരത്തില്‍ അധ്യാപകര്‍ക്കുള്ള ഹാന്‍ഡ് ബുക്കായുമാണ് ഇത് ഉള്‍പ്പെടുത്തിയത്. അതാത് ക്ലാസില്‍ പഠിപ്പിക്കുന്ന ഖുര്‍ആന്‍ പാഠങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്  ഈ പുസ്തകത്തിന്റെ ഉള്ളടക്കം. 
 
മുതിര്‍ന്ന ക്ലാസില്‍ നിലവില്‍ അഖീദ, അഖ്‌ലാഖ് പാഠങ്ങളടങ്ങിയ ദുറൂസുല്‍ ഇഹ്‌സാന്‍ എന്ന പുസ്തകം പുതിയ മാറ്റത്തില്‍ രണ്ടാംതരം മുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വഭാവ സംസ്‌കരണ പാഠങ്ങള്‍(അഖ്‌ലാഖ്) പുസ്തകമായാണ് പ്രൈമറിയില്‍ ഇത് ഉള്‍പ്പെടുത്തിയത്. തഹ്ഫീം,ദുറൂസ്, അഖീദ, ഫിഖ്ഹ്, താരീഖ്, ലിസാനുല്‍ ഖുര്‍ആന്‍, എന്നിവയും ഉള്‍ക്കൊള്ളുന്നു. സ്വഭാവ സംസ്‌കരണ പാഠങ്ങളില്‍ മാലിന്യ സംസ്‌കരണം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം എന്നിവയിലൂന്നി പ്ലാസ്റ്റിക് നിര്‍മാര്‍ജനം പോലുള്ള ആധുനിക വിഷയങ്ങളും വിദ്യാര്‍ഥികളെ ഉദ്‌ബോധിപ്പിക്കുന്നു. ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍, പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ ഉപയോഗപ്പെടുന്ന പാട്ടുകള്‍, നിസ്‌കാരം,വുളൂഅ്, തയമ്മും തുടങ്ങി കര്‍മശാസ്ത്ര പഠന ഭാഗമായി പ്രായോഗിക പരിശീലനങ്ങളുടെ വിഡിയോ വിശദീകരണങ്ങള്‍ എന്നിവ  ഡിജിറ്റല്‍ കണ്ടന്റായി ചേര്‍ത്തിട്ടുണ്ട്. ചിത്ര സഹിതമുള്ള  പുസ്തകങ്ങള്‍ അറബി മലയാള ലിപി, അറബി ഭാഷാ പഠനം എന്നിവയെ അടിസ്ഥാനമാക്കിയാണ്. ഇതിന്റെ അറബിത്തമിഴ്അറബിക്കന്നട പതിപ്പുകളും തയാറാക്കും. എല്ലാ പുസ്തകങ്ങള്‍ക്കും ഹാന്‍ഡ് ബുക്കുകളും തയാറാക്കിയിട്ടുണ്ട്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-22-02-2025

PSC/UPSC
  •  2 hours ago
No Image

തൃശ്ശൂരില്‍ വൻ നിക്ഷേപ തട്ടിപ്പ്; ഇരിങ്ങാലക്കുടയിലെ സ്ഥാപനം തട്ടിയത് 150 കോടിയിലധികം രൂപ

Kerala
  •  2 hours ago
No Image

ദൈനംദിന പരിധി ലംഘിച്ച മത്സ്യതൊഴിലാളിക്ക് 50,000 ദിര്‍ഹം പിഴ വിധിച്ച് അബൂദബി പരിസ്ഥിതി ഏജന്‍സി

latest
  •  2 hours ago
No Image

അട്ടപ്പാടിയിൽ കരടി പരിക്കേറ്റ നിലയിൽ; ജനവാസ മേഖയിൽ സ്ഥിര ശല്യമായിരുന്ന കരടിക്കാണ് പരുക്കേറ്റത്

Kerala
  •  3 hours ago
No Image

മോചിപ്പിക്കപ്പെട്ട ഉടനെ ഹമാസ് അംഗത്തിന്റെ നെറ്റിയില്‍ ചുംബിച്ച് ഇസ്‌റാഈല്‍ ബന്ദി, ആര്‍പ്പുവിളിച്ച് ജനക്കൂട്ടം, പ്രതീകാത്മകതയുടെ പാരാവാരമായി വേദി

latest
  •  3 hours ago
No Image

അമ്മ വഴക്ക് പറഞ്ഞു, 2ാം ക്ലാസുകാരന്‍ പരാതി കൊടുക്കാൻ എത്തിയത് ഫയർസ്റ്റേഷനിൽ

Kerala
  •  3 hours ago
No Image

'എല്ലാവരും അവരെ അതിയായി സ്‌നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ

oman
  •  3 hours ago
No Image

തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ

National
  •  3 hours ago
No Image

കേരളത്തിൽ 5,000 കോടിയുടെ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; ഐ.ടി, ഫിനാൻസ് മേഖലകളിൽ വൻ അവസരങ്ങളുമായി ഗ്ലോബൽ സിറ്റി; പ്രഖ്യാപനം ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ

uae
  •  4 hours ago
No Image

ഇത്തവണയും കിരീടം മറക്കാം; ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്‌സ്

Football
  •  4 hours ago