HOME
DETAILS

പി.സി ജോര്‍ജിന് പൊലിസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടിസ്; മത വിദ്വേഷ പരാമര്‍ശത്തില്‍ അറസ്റ്റിന് സാധ്യത

  
Web Desk
February 22 2025 | 06:02 AM

hate speech case - pc george may arrest soon

കൊച്ചി: മത വിദ്വേഷ പരാമര്‍ശത്തില്‍ ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. രണ്ട് മണിക്ക് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് കാണിച്ച് പൊലിസ് നോട്ടിസ് നല്‍കി. പി.സി ജോര്‍ജ് വീട്ടിലില്ലാത്തതിനാല്‍ മകന്‍ ഷോണ്‍ ജോര്‍ജാണ് നോട്ടിസ് കൈപ്പറ്റിയത്. 

മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്ന പരാതിയിന്‍മേല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ജനം ടിവി ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ തള്ളിയത്.

ചാനല്‍ ചര്‍ച്ചക്കിടെ മുസ്ലിംലീഗ് പ്രതിനിധി പ്രകോപിപ്പിച്ചതിനെ തുടര്‍ന്ന് സംഭവിച്ച നാവു പിഴയാണെന്നും അബദ്ധം മനസിലായപ്പോള്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞെന്നുമടക്കം ജോര്‍ജ് ചൂണ്ടിക്കാട്ടിയെങ്കിലും ഇതിന് മുന്‍പും സമാനമായ കുറ്റകൃത്യത്തില്‍ പങ്കാളിയായ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയില്ലെന്നും 30 വര്‍ഷം ജനപ്രതിനിധിയായിരുന്ന ഹരജിക്കാരന്‍ പ്രകോപനങ്ങള്‍ക്ക് വിധേയനാകുന്നുവെങ്കില്‍ രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹനല്ലെന്നും കോടതി വ്യക്തമാക്കി. വിദ്വേഷ പ്രസ്താവനയ്ക്ക് പിന്നാലെ ക്ഷമ പറഞ്ഞ് ഫേസ്ബുക്ക് പോസറ്റുമിട്ടിരുന്നുവെന്നും മൂന്ന് വര്‍ഷം തടവോ പിഴയോ രണ്ടുമോ മാത്രമാണ് പരാമവധി ലഭിക്കാവുന്ന ശിക്ഷയെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നതടക്കം പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാല്‍ സ്ഥിരം ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ഹരജിക്കാരനെന്നും കിടങ്ങൂര്‍, കോട്ടയം വെസ്റ്റ്, തിരുവനന്തപുരം മ്യൂസിയം, ഫോര്‍ട്ട്, പാല, പാലാരിവട്ടം സ്റ്റേഷനുകളില്‍ വിദ്വേഷ പ്രസ്താവന, അപകീര്‍ത്തിപ്പെടുത്തല്‍ കേസുകളുണ്ടെന്നും പ്രോസിക്യുഷനും പരാതിക്കാരനും ചൂണ്ടിക്കാട്ടി.

പരസ്പര സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തില്‍ മതത്തിന്റെയോ വര്‍ണത്തിന്റെയോ വര്‍ഗത്തിന്റെയോ ജന്‍മ സ്ഥലത്തിന്റെയോ ഭാഷയുടെയോ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍, മതത്തെയും മത വിശ്വാസങ്ങളേയും അപകീര്‍ത്തിപ്പെടുത്തുന്നതിലൂടെ മത വികാരം വൃണപ്പെടുത്താനുള്ള ബോധപൂര്‍വമുള്ള പ്രവൃത്തി എന്നീ കുറ്റങ്ങളാണ് ഹരജിക്കാരനെതിരെയുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഹരജിക്കാരനെതിരെ സമാനമായ മുന്‍പത്തെ കേസില്‍ ജാമ്യം ലഭിച്ച് ഒരാഴ്ചക്കം വ്യവസ്ഥ ലംഘിച്ച് വിദ്വേഷ പ്രസംഗം നടത്തിയ ചരിത്രമുണ്ട്. ജാമ്യം മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയെങ്കിലും ഹൈക്കോടതി അനുവദിച്ചിരുന്നു. അന്നത്തെ വ്യവസ്ഥ ലംഘിച്ച് നടത്തിയ പ്രസ്താവനക്കാണ് ഇപ്പോഴത്തെ കേസെന്നും പ്രഥമദൃഷ്ട്യ ഹരജിക്കാരനെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

ലക്ഷങ്ങള്‍ കാണുന്ന ചാനലിലെ ലൈവ് ചര്‍ച്ചയിലാണ് പങ്കെടുത്തുകൊണ്ട് സാമുദായിക സ്പര്‍ദ്ധക്ക് കാരണമാകുന്ന പ്രസ്താവനയിറക്കിയ ശേഷം പിറ്റേ ദിവസം എഫ്.ബിയില്‍ മാപ്പ് പറഞ്ഞ് പോസ്റ്റിട്ടത്ത് എല്ലാവരും കാണണമെന്നില്ല.അതിനാല്‍ മാപ്പ് പറഞ്ഞതിലൂടെ കുറ്റകൃത്യം നിസാരമായി തുടച്ചു നീക്കാനോ ഹരജിക്കാരന്റെ അധിക്ഷേപ വാക്കുകളെ മയപ്പെടുത്താനോ പോലും മാപ്പിനാകില്ലന്നും കോടതി പറഞ്ഞു.

ഹരജിക്കാരന്റെ ക്രിമിനല്‍ പശ്ചാത്തലവും കുറ്റകൃത്യത്തിന്റെ ഗൗരവവും കണക്കിലെടുക്കുമ്പോള്‍ കസ്ററഡി ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നതോ ഏഴ് വര്‍ത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നതോ കൊണ്ട് മാത്രം മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി. കൂടാതെ സമൂഹത്തിനിത് തെറ്റായ സന്ദേശം നല്‍കുകയും ചെയ്യും. അതിനാല്‍ ഹരജിക്കാരന്‍ മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹനല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹരജി തള്ളുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കായിക മന്ത്രിക്കെതിരായ സമരത്തെ പിന്തുണച്ചു; തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്‍റിനെ നീക്കി സര്‍ക്കാർ

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-22-02-2025

PSC/UPSC
  •  2 hours ago
No Image

തൃശ്ശൂരില്‍ വൻ നിക്ഷേപ തട്ടിപ്പ്; ഇരിങ്ങാലക്കുടയിലെ സ്ഥാപനം തട്ടിയത് 150 കോടിയിലധികം രൂപ

Kerala
  •  2 hours ago
No Image

ദൈനംദിന പരിധി ലംഘിച്ച മത്സ്യതൊഴിലാളിക്ക് 50,000 ദിര്‍ഹം പിഴ വിധിച്ച് അബൂദബി പരിസ്ഥിതി ഏജന്‍സി

latest
  •  2 hours ago
No Image

അട്ടപ്പാടിയിൽ കരടി പരിക്കേറ്റ നിലയിൽ; ജനവാസ മേഖയിൽ സ്ഥിര ശല്യമായിരുന്ന കരടിക്കാണ് പരുക്കേറ്റത്

Kerala
  •  3 hours ago
No Image

മോചിപ്പിക്കപ്പെട്ട ഉടനെ ഹമാസ് അംഗത്തിന്റെ നെറ്റിയില്‍ ചുംബിച്ച് ഇസ്‌റാഈല്‍ ബന്ദി, ആര്‍പ്പുവിളിച്ച് ജനക്കൂട്ടം, പ്രതീകാത്മകതയുടെ പാരാവാരമായി വേദി

latest
  •  3 hours ago
No Image

അമ്മ വഴക്ക് പറഞ്ഞു, 2ാം ക്ലാസുകാരന്‍ പരാതി കൊടുക്കാൻ എത്തിയത് ഫയർസ്റ്റേഷനിൽ

Kerala
  •  3 hours ago
No Image

'എല്ലാവരും അവരെ അതിയായി സ്‌നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ

oman
  •  3 hours ago
No Image

തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ

National
  •  3 hours ago
No Image

കേരളത്തിൽ 5,000 കോടിയുടെ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; ഐ.ടി, ഫിനാൻസ് മേഖലകളിൽ വൻ അവസരങ്ങളുമായി ഗ്ലോബൽ സിറ്റി; പ്രഖ്യാപനം ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ

uae
  •  4 hours ago