HOME
DETAILS

Qatar Weather: ഖത്തറിൽ മറ്റന്നാൾ മുതൽ തണുപ്പ് കൂടും, പൊടിക്കാറ്റും; ജാഗ്രതാ നിർദേശം

  
Web Desk
February 22 2025 | 07:02 AM

Temperatures to drop starting Monday in Qatar

ദോഹ: ഖത്തറിൽ മറ്റന്നാൾ (ഫെബ്രുവരി 24 തിങ്കളാഴ്‌ച) മുതൽ തണുപ്പ് കൂടുമെന്നു കാലവസ്ഥ പ്രവചനം. തിങ്കളാഴ്ച രാത്രി മുതൽ ആറു ദിവസത്തോളം ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാദ്ധ്യത ഉള്ളതുകൊണ്ടാണ് ഖത്തറിലെ താപനിലയിൽ മാറ്റം വരാൻ സാധ്യതയെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ കടൽ സന്ദർശിക്കാനും മത്സ്യബന്ധനത്തിനും വിലക്കുണ്ട്. ഇത് താപനിലയിൽ ഗണ്യമായ ഇടിവിനൊപ്പം തണുപ്പ് കൂടാനും കാരണമാകും.

കാലാവസ്ഥയിലെ പുതിയ മാറ്റം  രാജ്യത്തിൻ്റെ ചില പ്രദേശങ്ങളിൽ പൊടിപടലത്തിനും കാഴ്ചശേഷി കുറയാനും കാരണമാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പുറത്തിറക്കിയ കാലാവസ്ഥാ അപ്‌ഡേറ്റ്സിൽ പറയുന്നു. തിരമാലകളുടെ ഉയരം 6 അടി മുതൽ  14 അടി വരെ ഉയരുമെന്നും പ്രവചനമുണ്ട്. 

 

യുഎഇയിലും മറ്റന്നാൾ മുതൽ സമാന കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. മറ്റന്നാൾ മുതൽ 26 വരെ തെക്ക് പടിഞ്ഞാറ് നിന്നുള്ള ന്യൂനമർദ്ദവും തുടർന്ന് പടിഞ്ഞാറ് നിന്നുള്ള ഉപരിതല ഉയർന്ന മർദ്ദം നീട്ടുന്നതും രാജ്യത്തെ കാലാവസ്ഥയെ ബാധിക്കുമെന്ന് NCM പ്രവചിക്കുന്നു. ഇത് യുഎഇ നിവാസികൾക്ക് വാരാന്ത്യത്തിൽ താപനിലയിൽ വർദ്ധനവ് പ്രതീക്ഷിക്കാം.  തിങ്കൾ മുതൽ ബുധൻ വരെ പ്രത്യേകിച്ച് തീരങ്ങളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും താപനിലയിൽ പ്രകടമായ കുറവുണ്ടാകും. ഇക്കാരണത്താൽ തിങ്കളാഴ്ച വൈകുന്നേരവും ചൊവ്വാഴ്ചയും മുതൽ ചില തീരദേശ, വടക്കൻ, കിഴക്കൻ മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ശക്തമായ കാറ്റിൻ്റെ ഫലമായി പൊടിപടലങ്ങൾ വീശും.

Temperatures to drop starting Mondayi n Qatar 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ സ്കൂൾ ബസ് യാത്രയിൽ തൃപ്തരാണോ; വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായ സർവേ ആരംഭിച്ചു

uae
  •  13 hours ago
No Image

പി.സി ജോര്‍ജിന് പൊലിസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടിസ്; മത വിദ്വേഷ പരാമര്‍ശത്തില്‍ അറസ്റ്റിന് സാധ്യത

Kerala
  •  13 hours ago
No Image

മസ്തകത്തില്‍ പരുക്കേറ്റ കൊമ്പന്റെ മരണകാരണം തലച്ചോറിനേറ്റ അണുബാധ; മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  13 hours ago
No Image

യുഎഇയിലേക്ക് ട്രിപ്പ് പോകുകയാണോ; ഇനി നിങ്ങൾക്കും കാർ വാടകക്കെടുക്കാം, ഇതറിഞ്ഞാൽ മതി

uae
  •  14 hours ago
No Image

കാക്കനാട് സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ; സ്വര്‍ണം, കാര്‍, സ്ഥലം എന്നിവ സഹോദരിക്ക് കൈമാറണം... പൊലിസിന് മനീഷിന്റെ കുറിപ്പ്

Kerala
  •  14 hours ago
No Image

വിജിലന്‍സ് പിടിയിലായ ജേഴ്‌സണിന്റെ തട്ടിപ്പുകള്‍ പലവിധം; വസ്ത്രവ്യാപാരത്തിന്റെ മറവില്‍ തട്ടിയത് 75 ലക്ഷം

Kerala
  •  15 hours ago
No Image

മൂന്ന് നൂറ്റാണ്ടുകളുടെ ഓർമ പുതുക്കി ഇന്ന് സഊദി സ്ഥാപക ദിനം

Saudi-arabia
  •  15 hours ago
No Image

സ്‌കൂൾ പാഠപുസ്തകങ്ങൾ മുതൽ മെഡിക്കൽ ബിരുദം വരെ; സിലബസിൽ കാവിവത്കരണം ഉറപ്പാക്കാൻ യു.ജി.സി

Kerala
  •  16 hours ago
No Image

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒളിംപ്യന്‍ കെ.എം ബീനമോളുടെ സഹോദരിയും ഭര്‍ത്താവുമുള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം 

Kerala
  •  16 hours ago
No Image

നിയന്ത്രണം വിട്ടുപോയ കാറില്‍ ക്രാഷ് ബാരിയര്‍ തുളഞ്ഞു കയറി യുവാവ് മരിച്ചു

Kerala
  •  16 hours ago