HOME
DETAILS

കാൻസർ കോശ വളർച്ചയുടെ ജനിതകരഹസ്യം കണ്ടെത്തി മലയാളി ശാസ്ത്രജ്ഞൻ

  
ഇസ്മാഈല്‍ അരിമ്പ്ര 
February 22 2025 | 03:02 AM

Malayali scientist discovered the genetic secret of cancer cell growth

കണ്ണൂർ/പയ്യാവൂർ: കാൻസർ കോശങ്ങൾ എന്തുകൊണ്ട് മനുഷ്യശരീരത്തിൽ പെരുകുന്നു എന്നതിന്റെ ജനിതക രഹസ്യം കണ്ടെത്തി മലയാളിയായ ശാസ്ത്രജ്ഞൻ. വാഷിങ്ടൺ നാഷനൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹെൽത്ത് ഗവേഷണശാലയിലെ ശാസ്ത്രജ്ഞനും കണ്ണൂർ പൈസക്കരി സ്വദേശിയുമായ ഡോ.റോബിൻ സെബാസ്റ്റ്യനും സംഘവുമാണ് രഹസ്യം കണ്ടെത്തിയത്. കാൻസർ ചികിത്സാരംഗത്ത് ഏറെ പ്രതീക്ഷ നൽകുന്ന ഈ ഗവേഷണപ്രബന്ധം മുഖ്യധാര സയൻസ് മാസികയായ 'നേച്ചറിൽ' പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മനുഷ്യശരീരത്തിലെ എല്ലാ ധർമങ്ങളെയും നിർണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അടിസ്ഥാന ഘടകമാണ് ഡി.എൻ.എ. കോശങ്ങൾ വളരുന്നത് ഡി.എൻ.എയുടെ പതിപ്പുകൾ നിർമിച്ചാണ്. ഈ പ്രക്രിയയെ ഡി.എൻ.എ പുനരുൽപാദനം എന്നാണ് വിളിക്കുന്നത്. മാതൃ ഡി.എൻ.എയുടെ സമീപപ്രദേശത്ത് സ്ഥിതി ചെയ്യുന്ന റെ പ്ലിസോം എന്ന പ്രോട്ടീൻ സംയുക്തമാണ് ഡി.എൻ.എ പുനരുദ്പാദനത്തിന്റെ എൻജിൻ.

ഇതാണ് പുനരുൽപാദനത്തെ സഹായിക്കുന്നത്. തകരാറുകളോ പൊട്ടലുകളോ സംഭവിച്ച ഡി.എൻ.എകളിൽ അവയുടെ തകരാർ സ്വയം പരിഹരിക്കപ്പെടുന്നത് വരെ ഈ പുനരുപാദനം സംഭവിക്കുകയില്ല. കാൻസർ കോശങ്ങളിൽ സാധാരണ കോശങ്ങളിൽ ഉള്ളതിനേക്കാൾ കൂടിയ അളവിൽ ഡി.എൻ.എകളിൽ പൊട്ടലുകളും തകരാറുകളും കാണപ്പെടാറുണ്ട്. 

ഡി.എൻ.എയുടെ സ്ഥിരതയും അഭംഗതയും കോശങ്ങളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് എന്നിരിക്കെ എങ്ങനെയാണ് ഈ വിധം പൊട്ടലുകളും തകരാറുകളും ഉള്ള  ഡി.എൻ.എയും കൊണ്ട് കാൻസർ കോശങ്ങൾക്ക് സുഗമമായി വളരുവാൻ സാധിക്കുന്നത് എന്ന് നാളിതുവരെ ശാസ്ത്രജ്ഞരെ കുഴക്കുന്ന ചോദ്യമായിരുന്നു. ഇതിനുള്ള ഉത്തരമാണ് ഡോ. റോബിൻ സെബാസ്റ്റ്യനും സംഘവും കണ്ടെത്തിയത്.

റിട്ട.ദമ്പതികളായ തെക്കേപുതുപ്പറമ്പിൽ ടി.ടി സെബാസ്റ്റ്യന്റെയും റോസമ്മയുടെയും മകനായ റോബിൻ ഏറെക്കാലമായി അമേരിക്കയിലെ എം.ആർ.ഡി ഗവേഷണശാലയിലെ ശാസ്ത്രജ്ഞനാണ്. ഭാര്യ ഡോ.സുപ്രിയയും ഇതേ സ്ഥാപനത്തിലെ ഗവേഷകയാണ്. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ജനങ്ങളിൽ ഉളവാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച് റോബിൻ നടത്തിയ ഗവേഷണ ഫലങ്ങൾ ജനശ്രദ്ധ ആകർഷിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മ വഴക്ക് പറഞ്ഞു, 2ാം ക്ലാസുകാരന്‍ പരാതി കൊടുക്കാൻ എത്തിയത് ഫയർസ്റ്റേഷനിൽ

Kerala
  •  10 hours ago
No Image

'എല്ലാവരും അവരെ അതിയായി സ്‌നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ

oman
  •  11 hours ago
No Image

തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ

National
  •  11 hours ago
No Image

കേരളത്തിൽ 5,000 കോടിയുടെ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; ഐ.ടി, ഫിനാൻസ് മേഖലകളിൽ വൻ അവസരങ്ങളുമായി ഗ്ലോബൽ സിറ്റി; പ്രഖ്യാപനം ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ

uae
  •  11 hours ago
No Image

ഇത്തവണയും കിരീടം മറക്കാം; ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്‌സ്

Football
  •  11 hours ago
No Image

ഇന്ത്യൻ ക്രിക്കറ്റിൽ വിൻഡീസ് വെടിക്കെട്ട്; പിറന്നത് മിന്നൽ റെക്കോർഡ്

Cricket
  •  11 hours ago
No Image

കോഴിക്കോട് വീടിന് തീപിടിച്ച് വയോധിക മരിച്ചു

Kerala
  •  11 hours ago
No Image

മൂന്നു സംസ്ഥാനങ്ങളിൽ സായുധവിപ്ലവ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്ന മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ

Kerala
  •  12 hours ago
No Image

ബുര്‍ജ് ഖലീഫയില്‍ നിന്ന് ചാടി സാഹസികനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; എന്തുമാത്രം ധൈര്യമെന്ന് കമന്റുകള്‍

uae
  •  12 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി; സൂപ്പർതാരത്തിന്റെ കാര്യത്തിൽ ആശങ്ക

Cricket
  •  12 hours ago