HOME
DETAILS

കാക്കനാട് സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ; സ്വര്‍ണം, കാര്‍, സ്ഥലം എന്നിവ സഹോദരിക്ക് കൈമാറണം... പൊലിസിന് മനീഷിന്റെ കുറിപ്പ്

  
Web Desk
February 22 2025 | 05:02 AM

kakkanad gst officer death- manish letter to kerala police


കൊച്ചി: കാക്കനാട് ഒരു കുടുംബത്തിലെ മൂന്ന് പേരുടേതും തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്. തൂങ്ങിമരിച്ച അമ്മയുടെ മൃതദേഹം അഴിച്ചുകിടത്തി അന്തിമോപചാരമര്‍പ്പിച്ചതിനുശേഷം മനീഷ് വിജയും സഹോദരിയും ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക വിവരങ്ങളില്‍നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്.

ജാര്‍ഖണ്ഡ് സ്വദേശിയായ സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റസംസ് അഡിഷണല്‍ കമ്മിഷണര്‍ മനീഷ് വിജയ് (42), സഹോദരി ശാലിനി വിജയ്(43), മാതാവ് ശകുന്തള അഗര്‍വാള്‍ എന്നിവരയാണ് കാക്കനാട് ടി.വി.സെന്ററിലെ സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ് കിടക്കയില്‍ മരിച്ചനിലയിലും കസ്റ്റംസ് ഓഫിസറായ മകനും സഹോദരിയും തൂങ്ങിമരിച്ച നിലയിലുമായിരുന്നു.

ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെങ്കിലും ഇതിനുപിന്നിലെ കാരണമെന്തെന്ന് സഹപ്രവര്‍ത്തകര്‍ക്കോ അയല്‍വാസികള്‍ക്കോ കൃത്യമായ ധാരണയില്ല. ഒന്നര കൊല്ലമായി കുടുംബം ഇവിടെ താമസിക്കുന്നുണ്ട്. അയല്‍ക്കാരുമായോ നാട്ടുകാരുമായോ ഇവര്‍ക്ക് അധികം അടുപ്പമുണ്ടായിരുന്നില്ല.

ഏതാനും ദിവസങ്ങളായി മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും ഇദ്ദേഹത്തെ തിരികെ ഓഫിസില്‍ ഹാജരായിരുന്നില്ല. സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് ജനലിലൂടെ അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൂങ്ങിനില്‍ക്കുന്ന നിലയില്‍ ശാലിനിയുടെ മൃതദേഹം ആണ് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലിസിനെ വിവരമറിച്ചു. ഇതിനിടെ മറ്റൊരു മുറിയില്‍ മനീഷിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

വീടിന്റെ ഇടത്തേ മുറിയില്‍ പുതപ്പുകൊണ്ട് മൂടി മൃതദേഹത്തില്‍ പൂക്കള്‍ വിതറിയ നിലയിലാണ് അമ്മ ശകുന്തള അഗര്‍വാളിന്റെ മൃതദേഹം കണ്ടെത്തിയത്. മനീഷിന്റെ മുറിയില്‍ നിന്ന് ഹിന്ദിയില്‍ എഴുതിയ ഒരു ഡയറിയും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഒരു സഹോദരി വിദേശത്തുണ്ടെന്നാണ് കരുതുന്നത്. ഇവരെ വിവരമറിയിക്കണമെന്ന് മനീഷിന്റെ ഡയറില്‍ പറഞ്ഞിട്ടുണ്ട്.

2011 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് മനീഷ്. സഹോദരി ശാലിനി ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ എക്‌സാം ഒന്നാം റാങ്കോടെ പാസ്സായിരുന്നു. ശാലിനി അവിടെ ജോലിയില്‍ പ്രവേശിച്ചിരുന്നു.

അതേസമയം കൂട്ട ആത്മഹത്യക്കു പിന്നില്‍ സഹോദരിയെ ജാര്‍ഖണ്ഡ് സി.ബിഐയുടെ നിരന്തരമുള്ള ചോദ്യം ചെയ്യലും അറസ്റ്റും ഭയന്നെന്നാണ് സൂചന. കാക്കനാട്ടെ ഔദ്യോഗിക വസതിയില്‍ ഒന്നരവര്‍ഷമായി തനിച്ചു താമസിച്ചിരുന്ന മനീഷ് വിജയ് നാല് മാസങ്ങള്‍ക്കു മുന്‍പാണ് മാതാവിനെയും, സഹോദരി ശാലിനിയേയും കാക്കനാട്ടെ വസതിയിലേക്ക് കൊണ്ടുവന്നത് 2006 ല്‍ ജാര്‍ഖണ്ഡ് പി.എസ്.സി നടത്തിയ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്കു നേടിയ ശാലിനി പട്ടികയില്‍ ഇടം പിടിച്ചതില്‍ ക്രമക്കേടു നടന്നതായി കണ്ടെത്തിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി സി.ബിഐ നിരന്തരം ചോദ്യം ചെയ്തു തുടങ്ങിയതും കുടുംബത്തെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നെന്നും സൂചനയുണ്ട്. സാമ്പത്തികമായ പ്രശ്‌നങ്ങളൊന്നും ഈ കുടുംബത്തെ അലട്ടിയിരുന്നില്ല. അതുകൊണ്ടു തന്നെ എന്താണ് അവരെ ആത്മഹത്യയിലേക്കു നയിച്ചത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലാവരും അവരെ അതിയായി സ്‌നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ

oman
  •  4 hours ago
No Image

തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ

National
  •  4 hours ago
No Image

കേരളത്തിൽ 5,000 കോടിയുടെ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; ഐ.ടി, ഫിനാൻസ് മേഖലകളിൽ വൻ അവസരങ്ങളുമായി ഗ്ലോബൽ സിറ്റി; പ്രഖ്യാപനം ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ

uae
  •  4 hours ago
No Image

ഇത്തവണയും കിരീടം മറക്കാം; ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്‌സ്

Football
  •  4 hours ago
No Image

ഇന്ത്യൻ ക്രിക്കറ്റിൽ വിൻഡീസ് വെടിക്കെട്ട്; പിറന്നത് മിന്നൽ റെക്കോർഡ്

Cricket
  •  4 hours ago
No Image

കോഴിക്കോട് വീടിന് തീപിടിച്ച് വയോധിക മരിച്ചു

Kerala
  •  4 hours ago
No Image

മൂന്നു സംസ്ഥാനങ്ങളിൽ സായുധവിപ്ലവ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്ന മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ

Kerala
  •  5 hours ago
No Image

ബുര്‍ജ് ഖലീഫയില്‍ നിന്ന് ചാടി സാഹസികനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; എന്തുമാത്രം ധൈര്യമെന്ന് കമന്റുകള്‍

uae
  •  5 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി; സൂപ്പർതാരത്തിന്റെ കാര്യത്തിൽ ആശങ്ക

Cricket
  •  5 hours ago
No Image

റൊണാൾഡോക്ക് ശേഷം ഇതാദ്യം; മാഞ്ചസ്റ്ററിൽ വിസ്മയിപ്പിച്ച് സൂപ്പർതാരം

Football
  •  5 hours ago