
ഉത്തരാഖണ്ഡ് ഏക സിവില്കോഡിനെതിരേ വ്യക്തിനിയമ ബോര്ഡ് ഹൈക്കോടതിയില്

ഡെറാഡൂണ്: ബി.ജെ.പി ഭരണത്തിലുള്ള ഉത്തരാഖണ്ഡിലെ വിവാദമായ ഏകസിവില്കോഡ് നിയമത്തെ ചോദ്യംചെയ്ത് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്ഡ് ഹൈക്കോടതിയെ സമീപിച്ചു. ഹരജി ഫയലില് സ്വീകരിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതി ഏപ്രില് ഒന്നിന് കേസ് പരിഗണിക്കുമെന്ന് അറിയിച്ചു. പൗരന് ഭരണഘടന അനുവദിക്കുന്ന വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിന് എതിരാണ് ഏകസിവില്കോഡെന്നും അത് നടപ്പാക്കിയത് തന്നെ വിവേചനപരമാണെന്നും ബോര്ഡ് ഹരജിയില് ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡ് സ്വദേശികളായ പത്തുപേരുടെ പരാതിസഹിതമാണ് ബോര്ഡ് കോടതിയെ സമീപിച്ചത്.
ദേശീയതലത്തില് ബി.ജെ.പിയുടെ വര്ഗീയ അജണ്ടകളിലൊന്നായ ഏകസിവില് കോഡ് നിയമമാക്കിയ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഇതിനെതിരായ ആദ്യ ഹരജിയാണ് ഹൈക്കോടതിയിലെത്തുന്നത്. മുതിര്ന്ന അഭിഭാഷകന് എം.ആര് ഷംഷാദും അഭിഭാഷക നബീല ജമീലും ആണ് ബോര്ഡിന് വേണ്ടി കോടതിയെ സമീപിച്ചത്. ബോര്ഡിന്റെ എക്സിക്യൂട്ടീവ് അംഗം കൂടിയാണ് ഷംഷാദ്.ജനുവരി 27നാണ് സംസ്ഥാനത്ത് ഏകീകൃത സിവില് കോഡ് പാസ്സാക്കിയത്. ഏകീകൃത വ്യക്തി നിയമത്തില്നിന്ന് പട്ടികവര്ഗക്കാരെയും ചില സംരക്ഷിത സമൂഹങ്ങളെയും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ചേര്ന്ന ബോര്ഡ് നിര്വാഹകസമിതി യോഗം ഏകസിവില്കോഡിനെ കോടതിയില് ചോദ്യംചെയ്യാന് തീരുമാനിച്ചിരുന്നു. ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില് കൊണ്ടുവരുന്ന ഏക സിവില്കോഡുകള് അപ്രായോഗികവും വിവേചനപരവുമാണെന്നുമാണ് ബോര്ഡ് യോഗം അഭിപ്രായപ്പെട്ടത്. ഭേദഗതികള് പക്ഷപാതപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ബോര്ഡ് അധ്യക്ഷന് ഖാലിദ് സൈഫുല്ല റഹ്മാനി ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്വെസ്റ്റ് കേരള; ദുബൈ ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടി
Kerala
• 19 hours ago
റിയാദ് എയർ ഈ വർഷം അവസാനത്തോടെ പറന്നുയരും
Saudi-arabia
• 19 hours ago
പണി മുടക്കിയവര്ക്ക് 'പണി' കിട്ടും; സമരം ചെയ്യുന്ന ആശവര്ക്കര്മാരുടെ കണക്കെടുത്ത് സര്ക്കാര്
Kerala
• 20 hours ago
തളരാതെ, വാടാതെ ആശവര്ക്കര്മാര്
Kerala
• 20 hours ago
പ്രവാസികൾക്ക് ഗെറ്റൗട്ടടിച്ച് സഊദി അറേബ്യ; ജീവനക്കാരിൽ 75 ശതമാനവും സ്വദേശികളായിരിക്കണമെന്ന് നിർദേശം
Saudi-arabia
• 20 hours ago
Qatar Weather: ഖത്തറിൽ മറ്റന്നാൾ മുതൽ തണുപ്പ് കൂടും, പൊടിക്കാറ്റും; ജാഗ്രതാ നിർദേശം
qatar
• 20 hours ago
ദുബൈയിലെ സ്കൂൾ ബസ് യാത്രയിൽ തൃപ്തരാണോ; വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായ സർവേ ആരംഭിച്ചു
uae
• 20 hours ago
പി.സി ജോര്ജിന് പൊലിസ് സ്റ്റേഷനില് ഹാജരാകാന് നോട്ടിസ്; മത വിദ്വേഷ പരാമര്ശത്തില് അറസ്റ്റിന് സാധ്യത
Kerala
• 21 hours ago
മസ്തകത്തില് പരുക്കേറ്റ കൊമ്പന്റെ മരണകാരണം തലച്ചോറിനേറ്റ അണുബാധ; മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയില്; പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് പുറത്ത്
Kerala
• 21 hours ago
യുഎഇയിലേക്ക് ട്രിപ്പ് പോകുകയാണോ; ഇനി നിങ്ങൾക്കും കാർ വാടകക്കെടുക്കാം, ഇതറിഞ്ഞാൽ മതി
uae
• 21 hours ago
വിജിലന്സ് പിടിയിലായ ജേഴ്സണിന്റെ തട്ടിപ്പുകള് പലവിധം; വസ്ത്രവ്യാപാരത്തിന്റെ മറവില് തട്ടിയത് 75 ലക്ഷം
Kerala
• a day ago
മൂന്ന് നൂറ്റാണ്ടുകളുടെ ഓർമ പുതുക്കി ഇന്ന് സഊദി സ്ഥാപക ദിനം
Saudi-arabia
• a day ago
സ്കൂൾ പാഠപുസ്തകങ്ങൾ മുതൽ മെഡിക്കൽ ബിരുദം വരെ; സിലബസിൽ കാവിവത്കരണം ഉറപ്പാക്കാൻ യു.ജി.സി
Kerala
• a day ago
ഇടുക്കിയില് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒളിംപ്യന് കെ.എം ബീനമോളുടെ സഹോദരിയും ഭര്ത്താവുമുള്പ്പെടെ മൂന്നു പേര്ക്ക് ദാരുണാന്ത്യം
Kerala
• a day ago
സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു; വിദ്യാർത്ഥിക്കെതിരെ കേസ്
Kerala
• a day ago
കറൻ്റ് അഫയേഴ്സ്-21-02-2025
PSC/UPSC
• a day ago
ഐ.സി.സി ചാംപ്യൻസ് ട്രോഫി; അഫ്ഗാനിസ്ഥാനെ തച്ചുടച്ച് ദക്ഷിണാഫ്രിക്ക
Cricket
• a day ago
അർധരാത്രിക്കു ശേഷവും ഭക്ഷ്യശാലകൾ തുറക്കണോ; പ്രത്യേക പെർമിറ്റ് എടുക്കണമെന്ന് ഷാർജ മുൻസിപ്പാലിറ്റി
uae
• a day ago
നിയന്ത്രണം വിട്ടുപോയ കാറില് ക്രാഷ് ബാരിയര് തുളഞ്ഞു കയറി യുവാവ് മരിച്ചു
Kerala
• a day ago
കാൻസർ കോശ വളർച്ചയുടെ ജനിതകരഹസ്യം കണ്ടെത്തി മലയാളി ശാസ്ത്രജ്ഞൻ
Kerala
• a day ago
പറക്കുകയും മുങ്ങുകയും ചെയ്യുന്ന ഡ്രോണുകള്, കേരളത്തിനുമുണ്ട് വിസ്മയ സംരംഭങ്ങള്
Kerala
• a day ago