HOME
DETAILS

പ്രവാസികൾക്ക് ​ഗെറ്റൗട്ടടിച്ച് സഊദി അറേബ്യ; ജീവനക്കാരിൽ 75 ശതമാനവും സ്വദേശികളായിരിക്കണമെന്ന് നിർദേശം

  
February 22 2025 | 07:02 AM

Saudi Arabia Proposes 75 Localization of Jobs for Expats

റിയാദ്: സ്ഥാപനങ്ങൾ സ്വദേശികളെ ജോലിക്കെടുക്കുന്നതിനുള്ള നിയമങ്ങൾ പാലിക്കണമെന്നും മൊത്തം തൊഴിൽ ശക്തിയുടെ 75 ശതമാനമെങ്കിലും സ്വദേശികളാണെന്ന് ഉറപ്പാക്കണമെന്നും സ്ഥാപനങ്ങളോട് ആവശ്യപ്പെട്ട് സഊദി മാനവ വിഭവശേഷി മന്ത്രാലയം. രാജ്യത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ സഊദികളെ നിയമിക്കുകയും അവർക്ക് ഉചിതമായ തൊഴിൽ അവസരങ്ങൾ നൽകുകയും ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴിൽ മേഖലകളിൽ പ്രാദേശികവൽക്കരണ നിരക്കുകൾ കണക്കാക്കാനും അതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ തരംതിരിക്കുന്നതിനുമായി മന്ത്രാലയം ഇതിനകം നടപ്പിലാക്കിവരുന്ന 'നിതാഖാത്ത്' പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ തീരുമാനം.

സ്വദേശികളെ നിയമിക്കുന്ന തോതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരംതിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. പ്ലാറ്റിനം റേഞ്ച്, ഹൈ ഗ്രീൻ റേഞ്ച്, യെല്ലോ റേഞ്ച്, റെഡ് റേഞ്ച് എന്നിങ്ങനെ നാല് വിഭാ​ഗങ്ങളായാണ് സ്ഥാപനങ്ങളെ തരം തിരിക്കുക.

പ്ലാറ്റിനം റേഞ്ച്: പ്രാദേശികവൽക്കരണത്തിൽ ഏറ്റവും കൂടുതൽ മികവ് പുലർത്തുന്ന ബിസിനസുകൾ ഉൾപ്പെടുന്ന വിഭാ​ഗം

ഹൈ ഗ്രീൻ റേഞ്ച്: സ്വദേശിവൽക്കരണ നിരക്കിന്റെ കാര്യത്തിൽ ശരാശരി നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾ ഉൾപ്പെടുന്ന വിഭാഗം

യെല്ലോ റേഞ്ച്: ആവശ്യമായ പ്രാദേശികവൽക്കരണ നിരക്കുകൾ നേടിയിട്ടില്ലാത്ത സ്ഥാപനങ്ങൾ ഉൾപ്പെടുന്ന വിഭാ​ഗം

റെഡ് റേഞ്ച്: പ്രാദേശികവൽക്കരണം ഏറ്റവും കുറഞ്ഞ സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന വിഭാഗം.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സഊദി അറേബ്യ സ്വദേശികളെ നിയമിക്കുന്നതിനും വിദ്യാഭ്യാസം, ടെലികമ്മ്യൂണിക്കേഷൻ, റിയൽ എസ്റ്റേറ്റ്, എഞ്ചിനീയറിങ്, ആരോഗ്യ സംരക്ഷണം എന്നിങ്ങനെ വിവിധ മേഖലകളിലെ വിദേശ തൊഴിലാളികളെ മാറ്റിസ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾ നടപ്പാക്കിയിരുന്നു. സഊദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സ്വകാര്യ മേഖല സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതി സഊദിവൽകരണം എന്ന പേരിലാണ് അറിയപ്പെടുന്നത്.

‌സ്വദേശികൾക്കായി ഒരു പ്രാദേശിക തൊഴിൽ പദ്ധതിയും സഊദി അറേബ്യ നടപ്പിലാക്കിവരുന്നു. 2024ൽ ഇതിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സഊദികളുടെ വേതനം ഏതാണ്ട് 45 ശതമാനത്തോളം വർധിച്ചിരുന്നു. രാജ്യത്ത് ജോലി ചെയ്യുന്ന മൊത്തം പൗരന്മാരിൽ 50.5 ശതമാനം പേരും ജോലി ചെയ്യുന്നത് സ്വകാര്യ മേഖലയിലാണെന്നും മാനവ വിഭവശേഷി മന്ത്രാലയം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സഊദികളുടെ എണ്ണം 24 ലക്ഷമായി വർധിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2024ൽ പുതുതായി തൊഴിൽ വിപണിയിൽ പ്രവേശിച്ച 361,000 പേർ ഉൾപ്പെടെയുള്ള കണക്കാണിത്.

Saudi Arabia plans to introduce a new labor reform requiring 75% of jobs to be held by Saudi nationals, significantly impacting expat employment in the kingdom.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലാവരും അവരെ അതിയായി സ്‌നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ

oman
  •  4 hours ago
No Image

തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ

National
  •  4 hours ago
No Image

കേരളത്തിൽ 5,000 കോടിയുടെ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; ഐ.ടി, ഫിനാൻസ് മേഖലകളിൽ വൻ അവസരങ്ങളുമായി ഗ്ലോബൽ സിറ്റി; പ്രഖ്യാപനം ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ

uae
  •  4 hours ago
No Image

ഇത്തവണയും കിരീടം മറക്കാം; ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്‌സ്

Football
  •  4 hours ago
No Image

ഇന്ത്യൻ ക്രിക്കറ്റിൽ വിൻഡീസ് വെടിക്കെട്ട്; പിറന്നത് മിന്നൽ റെക്കോർഡ്

Cricket
  •  4 hours ago
No Image

കോഴിക്കോട് വീടിന് തീപിടിച്ച് വയോധിക മരിച്ചു

Kerala
  •  4 hours ago
No Image

മൂന്നു സംസ്ഥാനങ്ങളിൽ സായുധവിപ്ലവ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്ന മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ

Kerala
  •  4 hours ago
No Image

ബുര്‍ജ് ഖലീഫയില്‍ നിന്ന് ചാടി സാഹസികനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; എന്തുമാത്രം ധൈര്യമെന്ന് കമന്റുകള്‍

uae
  •  4 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി; സൂപ്പർതാരത്തിന്റെ കാര്യത്തിൽ ആശങ്ക

Cricket
  •  5 hours ago
No Image

റൊണാൾഡോക്ക് ശേഷം ഇതാദ്യം; മാഞ്ചസ്റ്ററിൽ വിസ്മയിപ്പിച്ച് സൂപ്പർതാരം

Football
  •  5 hours ago